Bigg Boss Malayalam Season 7: ‘ബസറിനിടയിൽ ഹൗസിലെ പാത്രങ്ങളെല്ലാം കഴുകണം’; നിവിന് വമ്പൻ പണിയുമായി ബിഗ് ബോസ്
Nevin Vessel Washing: ബിബി ഹൗസിൽ ഒരു ദിവസത്തെ പാത്രങ്ങൾ മുഴുവൻ കഴുകണമെന്ന് നെവിനോട് ബിഗ് ബോസ്. ഇതിൻ്റെ പ്രൊമോ പുറത്തുവന്നിട്ടുണ്ട്.
നിവിന് വമ്പൻ പണിയുമായി ബിഗ് ബോസ്. ബസർ ടു ബസറിനിടയിൽ വീട്ടിലെ പാത്രങ്ങളെല്ലാം കഴുകണമെന്നതാണ് നിവിന് കൊടുത്ത പണി. ഇതിനിടയിൽ കിച്ചൺ ടീം വെള്ളം പിടിയ്ക്കാൻ വരുമ്പോഴും മറ്റും നെവിൻ അവരോട് ദേഷ്യപ്പെടുന്നുണ്ട്. ഇതിൻ്റെ പ്രൊമോ വിഡിയോ ഏഷ്യാനെറ്റ് പങ്കുവച്ചു.
ബസർ ടു ബസറിനിടയിൽ നെവിൻ ഒറ്റക്ക് ഇന്നത്തെ വെസൽ ഡ്യൂട്ടി ചെയ്യണമെന്നാണ് ബിഗ് ബോസ് നൽകിയ നിർദ്ദേശം. ഇതോടെ നെവിൻ പാത്രങ്ങൾ കഴുകാൻ ആരംഭിച്ചു. എത്ര പാത്രങ്ങൾ തന്നാലും താൻ കഴുകുമെന്ന് ഇതിനിടെ നെവിൻ പറയുന്നുണ്ട്. കിച്ചൺ ടീമിൽ പെട്ട ലക്ഷ്മി ഇതിനിടെ പാത്രം കഴുകാൻ വരുന്നു. ലക്ഷ്മിയോട് മാറിനിൽക്കാൻ ആവശ്യപ്പെട്ട് നെവിൻ പാത്രം കഴുകൽ തുടരുകയാണ്. ഇതിനിടെ ലക്ഷ്മി ചായവെക്കാൻ വെള്ളമെടുക്കാൻ വരുന്നു. ഇതുവരെയില്ലാത്ത ഒട്ടിപ്പറ്റി നിൽക്കുന്നത് എന്തിനാണെന്ന് ചോദിക്കുന്ന നെവിൻ ലക്ഷ്മിയോട് മാറിനിൽക്കാൻ ആവശ്യപ്പെടുന്നു. പിന്നാലെ ബിന്നി വന്ന് കഴിച്ചിട്ട് പാത്രം തരാമെന്ന് പറയുന്നു.




ഹൗസിൽ അനീഷും നെവിനും തമ്മിൽ വാക്കുതർക്കമുണ്ടായി. ക്യാമറ സ്പേസിനെച്ചൊല്ലിയാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടിയത്. തനിക്ക് ക്യാമറ സ്പേസ് കിട്ടുന്നില്ലെന്നും മുന്നിൽ നിന്ന് മാറിനിൽക്കണമെന്നും അനീഷ് ആവശ്യപ്പെട്ടതാണ് പ്രശ്നത്തിന് കാരണമായത്. ഇതിനോട് നെവിൻ രൂക്ഷമായാണ് പ്രതികരിക്കുന്നത്.
ബിഗ് ബോസ് ഹൗസിൽ ആകെ അവശേഷിക്കുന്ന 11 പേരിൽ എട്ട് പേരും ഇത്തവണത്തെ നോമിനേഷനിൽ ഉൾപ്പെട്ടിട്ടുണ്ട്. ആര്യൻ, നൂറ എന്നിവർക്കൊപ്പം ഈ ആഴ്ചയിലെ ഹൗസ് ക്യാപ്റ്റനായ ആദിലയും നോമിനേഷനിൽ നിന്ന് രക്ഷപ്പെട്ടു. ഈ ആഴ്ച രണ്ട് പേരാവും പുറത്താവുക. നെവിനും ബിന്നിയും ഈ ആഴ്ച ഹൗസിൽ നിന്ന് പുറത്താവുമെന്ന ചില അഭ്യൂഹങ്ങളുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല.
വിഡിയോ കാണാം