Bigg Boss Malayalam Season 7: ‘എന്റെ ചോരയാണ് അത്, ഞാൻ എങ്ങനെയാണ് അവരെ ഒഴിവാക്കുക?’ ആദിലയോട് ഷാനവാസ്
Bigg Boss Malayalam Season 7 Shanavas Adhila: തന്റെ മക്കൾ ആണ് എങ്കിൽ താൻ അവർക്ക് ഭ്രഷ്ട് കൽപ്പിക്കില്ലെന്നും കുടുംബത്തിൽ നിന്ന് ഒഴിവാക്കില്ലെന്നും ഉപദ്രവിക്കില്ലെന്നും ഷാനവാസ് പറഞ്ഞു.
ബിഗ് ബോസ് മലയാളം സീസൺ 7 ആരംഭിച്ചിട്ട് അറുപത്തിയൊമ്പത് ദിവസം കഴിഞ്ഞു. വാശീയേറിയ പോരാട്ടത്തിൽ ഇനി ആരൊക്കെ വീട്ടിൽ നിൽക്കുമെന്നും പുറത്ത് പോകുമെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് ബിബി ആരാധകർ. കഴിഞ്ഞ ദിവസം എവിക്ഷൻ എപ്പിസോഡ് പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകർക്ക് കാണാൻ പറ്റിയത് ഷാനവാസിനോട് പൊട്ടി തെറിക്കുന്ന മോഹൻലാലിനോടായിരുന്നു. പി.ആർ എന്താണെന്ന് അറിയില്ലെന്ന് പറഞ്ഞ അനീഷിനെതിരെയും മോഹൻലാൽ കടുത്ത വിമർശനമാണ് ഉന്നയിച്ചത്.
ഇതിനിടെയിൽ ഷാനവാസും ആദിലയും തമ്മിലുള്ള സംസാരമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. താൻ ആദിലയെയും നൂറയെയും തന്റെ സഹജീവികളായിട്ടാണ് കാണുന്നത് എന്നാണ് ഷാനവാസ് പറയുന്നത്. തന്റെ മക്കളാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നതെങ്കിൽ താൻ അവരെ മാറ്റി നിർത്തില്ലെന്നും ഷാനവാസ് പറഞ്ഞു. താൻ നിങ്ങളെ മനുഷ്യ കുഞ്ഞുങ്ങളായിട്ടാണ് കാണുന്നത്. തനിക്ക് മനുഷ്യത്വം ആണ് ഉള്ളത്. തന്റെ മക്കൾ ആണ് എങ്കിൽ താൻ അവർക്ക് ഭ്രഷ്ട് കൽപ്പിക്കില്ലെന്നും കുടുംബത്തിൽ നിന്ന് ഒഴിവാക്കില്ലെന്നും ഉപദ്രവിക്കില്ലെന്നും ഷാനവാസ് പറഞ്ഞു.
തനിക്ക് ഇഷ്ടമല്ലാത്തതോ, ഉൾക്കൊള്ളാനാവത്തതോ ആയ കാര്യങ്ങൾ ആണ് അവർ ചെയ്യുന്നതെങ്കിൽ കുറച്ചൊക്കെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കും. പിന്നെ ഇത് കാലം മാറി. കാലഘട്ടം മാറി. അവരുടെ തീരുമാനങ്ങൾക്കനുസരിച്ച് അവര് പോകുന്നുണ്ടെങ്കിൽ പൊയ്ക്കോട്ടെ എന്നാണ് ഷാനവാസ് പറയുന്നത്. തന്റെ ചോരയാണ് അത്. താൻ എങ്ങനെയാണ് അവരെ ഒഴിവാക്കുക എന്നും ആദിലയോട് ഷാനവാസ് പറഞ്ഞു.
അതേസമയം ബിഗ് ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായാണ് ഒരു ലെസ്ബിയൻ കപ്പിൾ മത്സരാർത്ഥികളായി എത്തുന്നത്. തുടക്കത്തിൽ മലയാളികൾ ഇവരെ എങ്ങനെ സ്വീകരിക്കും എന്ന ആശങ്ക എല്ലാവർക്കും ഉണ്ടായിരുന്നു. എന്നാൽ ഇത് പിന്നീട് പിന്തുണയായി മാറുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ ഇരുവരെയും വീട്ടിൽ കയറ്റാൻ കൊള്ളാത്തതുങ്ങളാണ് എന്ന് ലക്ഷ്മി പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ ലക്ഷ്മിക്ക് വ്യാപക വിമർശനമാണ് ലഭിച്ചത്. എന്നാൽ ലക്ഷ്മി ആ നിലപാടിൽ ഉറച്ചു നിന്നു. ഫാമിലി വീക്കിൽ ലക്ഷ്മിയുടെ അമ്മ ആദിലയോടും നൂറയോടും വീട്ടിൽ കയറ്റിയില്ലെങ്കിൽ സീറ്റ്ഔട്ടിൽ ഇരിക്കാം എന്നാണ് പറഞ്ഞത്. ഇതിനെതിരേയും വലിയ വിമർശനമാണ് ഉയർന്നത്.