Bigg Boss Malayaam Season 7: ഈ ആഴ്ച മത്സരാർത്ഥികളെ കാണാൻ ബിഗ് ബോസ് വീട്ടിലെത്തില്ല; ഔദ്യോഗികമായി അറിയിച്ച് മോഹൻലാൽ
Mohanlal In Bigg Boss Malayalam: മോഹൻലാൽ ഈ ആഴ്ച ബിഗ് ബോസ് വീട്ടിലെത്തില്ല. ഇക്കാര്യം അദ്ദേഹം തന്നെയാണ് അറിയിച്ചത്.

മോഹൻലാൽ
ഇത്തവണ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ മത്സരാർത്ഥികളെ കാണാൻ ബിഗ് ബോസ് വീട്ടിലെത്തില്ല. ഇക്കാര്യം മോഹൻലാൽ ഔദ്യോഗികമായിത്തന്നെ അറിയിച്ചു. ഏഷ്യാനെറ്റ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട പ്രൊമോയിലാണ് ഇക്കാര്യം അറിയിച്ചത്. ശനിയും ഞായറുമാണ് വീക്കെൻഡ് എപ്പിസോഡുകൾ. ചില വൈൽഡ് കാർഡ് എൻട്രികൾ ഈ ആഴ്ച വരുമെന്ന് സൂചനകളുണ്ട്.
മോഹൻലാലിന് ഒരു അൺനോൺ നമ്പരിൽ നിന്ന് കോൾ വരുന്നതിലാണ് പ്രൊമോയുടെ തുടക്കം. കുറേ നേരമായി അൺനോൺ നമ്പരിൽ നിന്ന് ഫോൺ വരുന്നു എന്ന് പറഞ്ഞ് അദ്ദേഹം ഫോണെടുക്കുന്നു. മാവേലിയാണെന്നാണ് മറുവശത്തുള്ളയാൾ പറയുന്നത്. താൻ മലയാളനാട്ടിലെത്തിയെന്നും ഈ ആഴ്ച ബിഗ് ബോസ് വീട്ടിലെത്തി ലാലേട്ടനെയും ബിഗ് ബോസ് പ്രജകളെയും കാണണമെന്നുണ്ട് എന്ന് പറയുമ്പോൾ ‘ഒരു ചെറിയ പ്രശ്നമുണ്ട്’ എന്ന് മോഹൻലാൽ പറയുന്നു. ഈ സമയത്ത് കോൾ കട്ടാവുകയാണ്.
വിഡിയോ കാണാം
ഇത് മോഹൻലാൽ കാണുന്ന സ്വപ്നമാണ്. ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റ ശേഷം, ‘ഒഴിവാക്കാനാവാത്ത ഒരു വിദേശയാത്ര കാരണം ഇത്തവണ ഞാൻ ബിഗ് ബോസ് വീട്ടിലെത്തില്ല. പക്ഷേ, പതിവുപോലെ ഞാൻ ബിഗ് ബോസ് കുടുംബാംഗങ്ങളെ കാണും. ഇവിടെയിരുന്ന് ഞാൻ അവർക്കൊപ്പം ചേരും. അപ്പോൾ ഇത്തവണ അകലങ്ങളിലിരുന്ന് നമ്മൾ അടുത്ത് കാണും’ എന്ന് അദ്ദേഹം പറയുന്നു.
Also Read: Bigg Boss Malayalam Season 7: അനുമോൾ വീണ്ടും ജയിലിലേക്ക്; ആദ്യ ജയിലനുഭവവുമായി അനീഷ്
ബിഗ് ബോസ് സീസണിലെ നാലാം ആഴ്ചയിൽ അനുമോളും അനീഷുമാണ് ജയിലിലെത്തിയത്. വീടിനുള്ളിലെ പെരുമാറ്റം അനുമോൾക്ക് തിരിച്ചടിയായി. എന്നാൽ, സ്വേഛാധിപതികളുടെ പണിപ്പുര ടാസ്കിലെ മോശം പ്രകടനമാണ് അനീഷിനെ ജയിലിൽ എത്തിച്ചത്. അനുമോൾ രണ്ടാം തവണയാണ് ജയിലിലേക്ക് പോകുമ്പോൾ അനീഷിൻ്റെ ആദ്യ ജയിൽ വാസമാണിത്. ജിസേൽ, അപ്പാനി ശരത്, അക്ബർ എന്നിവരെ മറ്റ് ചിലർ നോമിനേറ്റ് ചെയ്തെങ്കിലും കൂടുതൽ വോട്ട് അനീഷിനും അനുമോൾക്കുമാണ് ലഭിച്ചത്.