Bigg Boss Malayalam Season 7: അനുമോൾ വീണ്ടും ജയിലിലേക്ക്; ആദ്യ ജയിലനുഭവവുമായി അനീഷ്
Aneesh And Anumol To Jail In Bigg Boss: അനീഷും അനുമോളും ജയിലിലേക്ക്. അനുമോൾ രണ്ടാം തവണയും അനീഷ് ആദ്യ തവണയുമാണ് ജയിലിലേക്ക് പോകുന്നത്.
ബിഗ് ബോസ് സീസണിലെ നാലാം ആഴ്ചയിൽ അനുമോളും അനീഷും ജയിലിലേക്ക്. വീടിനുള്ളിലെ പെരുമാറ്റം അനുമോൾക്ക് തിരിച്ചടിയായപ്പോൾ സ്വേഛാധിപതികളുടെ പണിപ്പുര ടാസ്കിലെ മോശം പ്രകടനമാണ് അനീഷിന് തിരിച്ചടിയായത്. അനുമോൾ രണ്ടാം തവണയാണ് ജയിലിലേക്ക് പോകുന്നത്. അനീഷിൻ്റെ ആദ്യ ജയിൽ വാസമാണിത്.
ജിസേലിൻ്റെ ലിപ്സ്റ്റിക്ക് നോക്കാൻ ടിഷ്യൂ പേപ്പർ കൊണ്ട് ചുണ്ടിൽ തുടച്ചതാണ് അനുമോൾക്കെതിരെ വോട്ടുകൾ വർധിക്കാൻ കാരണമായത്. ഇതോടെ ജിസേൽ അനുമോളെ തള്ളുകയും ചെയ്തിരുന്നു. തുടർന്ന് രണ്ട് പേരെയും ബിഗ് ബോസ് കൺഫഷൻ റൂമിലേക്ക് വിളിച്ച് സംസാരിച്ചിരുന്നു. കിച്ചൺ ടീമിലായിരിക്കെ അനുമോളിൻ്റെ പല നിലപാടുകളും ജിസേലിനും നെവിനുമെതിരെ സ്വേഛാധിപതി ടാസ്കിൽ സ്വീകരിച്ച നിലപാടുകളുമൊക്കെ തിരിച്ചടിയായി.
പണിപ്പുര ടാസ്കിൽ അനീഷ് ഒരു ടാസ്ക് മാത്രമേ ചെയ്തുള്ളൂ എന്നായിരുന്നു അനീഷിനെതിരെ ഉയർന്ന വിമർശനം. അക്ബർ ഖാൻ, റെന ഫാത്തിമ, ബിന്നി, ഒനീൽ സാബു തുടങ്ങിയവർ ഒരു ദിവസം മുഴുവൻ ചിലവഴിച്ച്, ഉറക്കം മാറ്റിവച്ച് ടാസ്കുകൾ ചെയ്തിരുന്നു. എന്നാൽ, അനീഷ് ഇതിന് തയ്യാറായില്ല എന്ന് വിമർശനമുയർന്നു. മറ്റുള്ളവർ സംസാരിക്കുമ്പോൾ മറുപടി പറയാതിരുന്നതും അനീഷിൻ്റെ ജയിൽ പ്രവേശനത്തിൽ നിർണായകമായി.




Also Read: Bigg Boss Malayalam Season 7: ‘ചെയ്ത തെറ്റിന് മാപ്പ്’; ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചുകയറി നെവിൻ
രേണു സുധി അക്ബറിനെയാണ് നോമിനേറ്റ് ചെയ്തത്. മറ്റുള്ളവരെ ഇറിറ്റേറ്റ് ചെയ്യുന്നു, തുടർച്ചയായി ശല്യം ചെയ്യുന്നു എന്ന് രേണു പറഞ്ഞു. ഒപ്പം അനീഷിനെയും നോമിനേറ്റ് ചെയ്തു. ജിസേൽ, അപ്പാനി ശരത് എന്നിവരെയും ചിലർ നോമിനേറ്റ് ചെയ്തു. അനുമോൾ ആദിലയെയും ശൈത്യയെയുമാണ് നോമിനേറ്റ് ചെയ്തത്. സർക്കാസമായിരുന്നു അനുവിൻ്റെ ലൈൻ.
അനീഷിനും അനുമോൾക്കും ഇമ്പോസിഷൻ എഴുതുകയായിരുന്നു ജയിൽ ടാസ്ക്. പല തരത്തിലുള്ള കാര്യങ്ങൾ സ്റ്റിക്കി നോട്ടുകളിൽ എഴുതി ജയിലിൻ്റെ മതിലിൽ ഒട്ടിച്ചുവെക്കണമെന്ന ടാസ്ക് ഇരുവരും ചെയ്തു.