Bigg Boss Malayalam Season 7: അരി വാരി തിന്നുന്നു, മണ്ണും കഴിക്കുമായിരുന്നു; രേണു സുധിക്ക് പിത്തരോഗം?

Bigg Boss Malayalam 7, Renu Sudhi: നിലവിൽ വലിയ കണ്ടന്റുകളൊന്നും കൊടുക്കുന്നില്ലെങ്കിലും രേണുവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നെയാണ് പുറത്ത് വൈറലാവുന്നത്.

Bigg Boss Malayalam Season 7: അരി വാരി തിന്നുന്നു, മണ്ണും കഴിക്കുമായിരുന്നു; രേണു സുധിക്ക് പിത്തരോഗം?

Renu Sudhi

Published: 

30 Aug 2025 13:35 PM

മലയാളത്തിൽ റേറ്റിങ്ങിൽ ഒന്നാമതായി മുന്നേറുന്ന ഷോ ആണ് ബിഗ് ബോസ്. ഏഴിന്റെ കളികളുമായി എത്തിയ ഏഴാം സീസൺ 27ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഷോ തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രവചന ലിസ്റ്റുകളിൽ നിരവധി തവണ ഇടം നേടിയ താരമാണ് രേണു സുധി. രേണു ഫയറാണെന്ന പ്രഖ്യാപനവുമായി വീട്ടിൽ എത്തിയ താരം ആദ്യ ദിവസങ്ങളിൽ വളരെ സജീവമായിരുന്നെങ്കിലും പിന്നീടത് കുറയുകയായിരുന്നു.

നിലവിൽ വലിയ കണ്ടന്റുകളൊന്നും കൊടുക്കുന്നില്ലെങ്കിലും രേണുവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നെയാണ് പുറത്ത് വൈറലാവുന്നത്. സെപ്റ്റിക്ക് ടാങ്ക് പരാമർശം, ശുചിത്വം, വീട്ടിൽ പോകണമെന്ന ആവശ്യം തുടങ്ങി നിരവധി കാര്യങ്ങളാണ് രേണുവിനെ ചുറ്റിപറ്റി നടന്നത്. താരത്തിന് മധുരത്തോടുള്ള അമിത താൽപര്യവും വീട്ടിൽ ചർച്ചയായിട്ടുണ്ട്.

ALSO READ: ബിൻസിയെ മിസ് ചെയ്യുന്നു; മകൾ വന്നാൽ അച്ഛനോട് എന്താണ് പ്രശ്നമെന്ന് അനുമോളോട് ചോദിക്കും: അപ്പാനി ശരത്

അരി വെറുതെ കഴിക്കുന്ന ശീലവും രേണുവിനുണ്ട്. ഇതിനെ കുറിച്ച് അനുവിനോട് സംസാരിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചെറുതിലെ മണ്ണ് കഴിക്കുമായിരുന്നെന്നും രേണു പറയുന്നുണ്ട്. വിഡിയോയ്ക്ക് താഴെ പലതരത്തിലുള്ള കമന്റുകളാണ് വരുന്നത്.

രേണുവിന് പിത്ത രോഗം ഉണ്ടായിരിക്കുമെന്നാണ് ചില പ്രേക്ഷകർ പറയുന്നത്. ‘വീട്ടിൽ വച്ചും അരി വാരി തിന്നുന്നത് ഒരു വീഡിയോ കണ്ടിരുന്നല്ലോ. പിത്തം ഉള്ളവർ അരി തിന്നും. അതിനു മരുന്ന് കൊടുക്കണം. മണ്ണ് തിന്നുന്നതും ഇതുപോലുള്ള കാരണത്താൽ ആണ്’ എന്നാണ് ഒരു കമന്റ്.

 

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്