AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ബിഗ് ബോസ് ഹൗസിലേക്ക് വൈൽഡ് കാർഡുകളുടെ ഗ്രാൻഡ് എൻട്രി; എത്തിയത് അഞ്ച് പേർ

5 Wild Cards To BB House: ബിഗ് ബോസ് ഹൗസിലേക്ക് അഞ്ച് വൈൽഡ് കാർഡുകൾ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, സീരിയൽ നടൻ, മോഡൽ തുടങ്ങിയവരൊക്കെ വീട്ടിലെത്തി.

Bigg Boss Malayalam Season 7: ബിഗ് ബോസ് ഹൗസിലേക്ക് വൈൽഡ് കാർഡുകളുടെ ഗ്രാൻഡ് എൻട്രി; എത്തിയത് അഞ്ച് പേർ
ബിഗ് ബോസ് മലയാളംImage Credit source: Social Media
abdul-basith
Abdul Basith | Published: 30 Aug 2025 13:40 PM

ബിഗ് ബോസ് വീട്ടിലേക്ക് വൈൽഡ് കാർഡുകൾ. അഞ്ച് വൈൽഡ് കാർഡുകളാണ് വീട്ടിൽ എത്തിയത്. വീട്ടിലെ ഓരോരുത്തരെ വൈൽഡ് കാർഡുകളിൽ ഓരോരുത്തരെയായി സ്വീകരിക്കാൻ ബിഗ് ബോസ് ഏർപ്പാടാക്കി. തുടർന്ന് എൻട്രി സോങ് കേൾക്കുന്നതോടെ പ്രധാന വാതിൽ തുറന്ന് വൈൽഡ് കാർഡുകൾ ഓരോന്നായി ഹൗസിലേക്ക്

സീരിയൽ താരം ജിഷിൻ മോഹൻ, അവതാരകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മസ്താനി, മാർക്കറ്റിങ് മല്ലു എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പ്രവീൺ, മോഡലുകളായ സാബുമാൻ, വേദ് ലക്ഷ്മി എന്നിവരാണ് വീട്ടിലെത്തിയത്.

നേരത്തെ പ്രഡിക്ഷൻ ലിസ്റ്റുകളിൽ ഉണ്ടായിരുന്ന പേരുകൾ തന്നെയാണ് വീട്ടിലെത്തിയത്. സീരിയൽ താരം ജിഷിൻ മോഹനാണ് ആദ്യമായി വീട്ടിലെത്തിയത്. സീരിയൽ നടനായ ഷാനവാസ് ജിഷിനെ സ്വീകരിച്ചു. തുടർന്ന് ഷാനവാസ് ജിഷിനെ വീട് മുഴുവൻ ചുറ്റിക്കാണിച്ചു. എന്നിട്ട് ബിഗ് ബോസിൻ്റെ നിർദ്ദേശപ്രകാരം ജിഷിൻ ഷാനവാസിന് സ്റ്റോർ റൂമിൽ നിന്ന് സമ്മാനം നൽകി. തുടർന്ന് ജിഷിൻ മത്സരാർത്ഥികളെ പരിചയപ്പെട്ടു.

Also Read: Bigg Boss Malayalam Season 7: ബിൻസിയെ മിസ് ചെയ്യുന്നു; മകൾ വന്നാൽ അച്ഛനോട് എന്താണ് പ്രശ്നമെന്ന് അനുമോളോട് ചോദിക്കും: അപ്പാനി ശരത്

അവതാരിക മസ്താനിയെ സ്വീകരിക്കാൻ റെന ഫാത്തിമയാണ് പോയത്. ഷാനവാസ് ചെയ്തതൊക്കെ റെനയും ആവർത്തിച്ചു. ആർക്കും വ്യക്തിപരമായി പരിചയമില്ലാത്തയാളാണ് ഇനി വരുന്നതെന്നും അതുകൊണ്ട് ഒരാൾ പോകണമെന്നും ബിഗ് ബോസ് ആവശ്യപ്പെട്ടപ്പോൾ എല്ലാവരും അനീഷ് പോകട്ടെ എന്ന് പറഞ്ഞു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പ്രവീൺ ആണ് മൂന്നാമത് എത്തിയത്. പ്രവീണിനെ അനീഷ് സ്വീകരിച്ചു.

നാലാമത്തെയാളെ സ്വീകരിക്കാൻ ബിഗ് ബോസ് ആര്യന് നിർദ്ദേശം നൽകി. മോഡൽ സാബുമാൻ ആണ് നാലാമതായി വീട്ടിലെത്തിയത്. അഞ്ചാമത്തെയാളെയും ഹൗസ്മേറ്റ്സിന് ആർക്കും അറിയില്ലെന്ന് ബിഗ് ബോസ് പറഞ്ഞപ്പോൾ താൻ പോകാമെന്ന് നെവിൻ പറഞ്ഞു. നടിയും മോഡലുമായ വേദ് ലക്ഷ്മിയാണ് അവസാനമായി ബിഗ് ബോസ് വീട്ടിൽ കാലുകുത്തിയത്.