Bigg Boss Malayalam Season 7: ‘നിനക്കങ്ങനെ പറയാൻ ഒരു ചാച്ചനുണ്ടോ;’ മസ്താനിയെ എയറിലാക്കി ബിൻസി
RJ Bincy vs Masthani In Bigg Boss: ബിഗ് ബോസിൽ മസ്താനിയും ആർജെ ബിൻസിയും തമ്മിൽ വാക്കുതർക്കം. പുറത്ത് നടത്തിയ അഭിമുഖവുമായി ബന്ധപ്പെട്ടാണ് തർക്കം.

മസ്താനി, ആർജെ ബിൻസി
ബിഗ് ബോസ് ഹൗസിൽ അടുത്ത വാക്കുതർക്കവുമായി ആർജെ ബിൻസി. ഇത്തവണ മസ്താനിയുമായാണ് ബിൻസിയുടെ വഴക്ക്. പുറത്ത് ഇൻ്റർവ്യൂ നടത്തിയപ്പോൾ തന്നോട് ചോദിച്ച ചോദ്യങ്ങൾ മോശമായെന്നതിലാണ് ബിൻസി സംസാരം ആരംഭിച്ചത്. ഇത് പിന്നീട് വലിയ വഴക്കിലേക്ക് നീങ്ങുകയായിരുന്നു.
തനിക്ക് മസ്താനിയോട് സംസാരിക്കാൻ താത്പര്യമില്ലെന്ന് ബിൻസി പറയുമ്പോൾ അതെന്താണെന്ന് മസ്താനി ചോദിക്കുന്നു. ഇൻ്റർവ്യൂ തൻ്റെ ജോലിയാണെന്ന് മസ്താനി പറയുന്നു. അന്ന് പറഞ്ഞ കാര്യങ്ങൾ തനിക്ക് ബുദ്ധിമുട്ടുണ്ടാക്കി. തൻ്റെ ഇല്ലായ്മ പറയാനാണോ ബിഗ് ബോസിൽ വന്നതെന്ന് ചോദിച്ചല്ലോ. അങ്ങനെയാണെന്ന് മസ്താനിക്ക് തോന്നിയോ എന്ന് ബിൻസി ചോദിക്കുമ്പോൾ ഇല്ലെന്നാണ് മസ്താനിയുടെ മറുപടി. മസ്താനിയെ ആളുകൾ വെറുത്തത് പോലെ തന്നെയും ആളുകൾ വെറുത്തേനെ എന്നും ബിൻസി പറഞ്ഞു.
താൻ ഗെയിം കളിച്ചു, ആളുകളെ ട്രിഗർ ചെയ്തു, ഔട്ടായി. ആരെയും സുഖിപ്പിക്കാനല്ല താൻ വന്നതെന്ന് മസ്താനി പറഞ്ഞപ്പോൾ കയ്യിലിരിപ്പ് മോശമായാൽ ഇനിയും പറയുമെന്ന് ബിൻസി തിരിച്ചടിച്ചു. മസ്താനി ആരാണെന്ന് ഇവിടെയുള്ളവർക്കും പുറത്തുള്ളവർക്കും അറിയാം. ചെറ്റത്തരം കാണിച്ചിട്ടില്ല താൻ ഇവിടെനിന്ന് ഇറങ്ങിപ്പോയത്. ഇതോടെ ‘ചാച്ചൻ്റെ ഓട്ടോയിലല്ലേ’ എന്ന് മസ്താനി ചോദിച്ചു. ഇത് ബിൻസിയെ ചൊടിപ്പിച്ചു.
ചാച്ചൻ്റെ ഓട്ടോയ്ക്ക് എന്താണ് കുഴപ്പം എന്ന് ചോദിച്ച ബിൻസി തൻ്റെ ചാച്ചൻ ഓട്ടോയിൽ കൊണ്ടുനടന്നാണ് താൻ ഇവിടെ വരെ എത്തിയത് എന്ന് പറഞ്ഞു. മസ്താനിക്ക് പറയാൻ അങ്ങനെ ഒരു ചാച്ചനില്ലാത്തതിൻ്റെ കേടാണോ ഇപ്പോൾ ഇത് പറഞ്ഞത്? പൊട്ടിക്കരഞ്ഞ വിഡിയോ ഒക്കെ ഉണ്ടായിരുന്നല്ലോ. കുറേ പേർ ആശ്വസിപ്പിച്ചല്ലോ. ആലോചിച്ച് നോക്ക്, എന്താണ് പറഞ്ഞതെന്നും ബിൻസി തുറന്നടിച്ചു.
ബിബി ഹൗസിൽ ഇത് ഫിനാലെ വീക്കാണ്. രണ്ട് ദിവസം കൂടിയാണ് ഇനി ഫിനാലെയിലേക്കുള്ളത്.