Bigg Boss Malayalam : ‘നിങ്ങളെന്നെ ഒന്ന് മനസ്സിലാക്ക്, ഞാൻ ഇനി എന്താ ചെയ്യണ്ടേ’ – പൊട്ടിക്കരഞ്ഞ് നേഹ

വീക്കെൻഡ് എപ്പിസോഡിൽ മാതാപിതാക്കളെത്തി താഷിയുമായുള്ള ബന്ധത്തെ ചോദ്യം ചെയ്ത് സംസാരിച്ചതിൽ പിന്നെ മാനസികമായി ഏറെ നേഹ തളർന്നിരുന്നു. എന്നാൽ ആ വിഷമത്തിൽ നിന്ന് ഏകദേശം അതിജീവിച്ച് വരുന്ന ഘട്ടത്തിലാണ് ഐശ്വര്യയും കൊമ്പനും വീക്കെൻഡ് എപ്പിസോഡിൽ മാതാപിതാക്കളെ എത്തി ചോദ്യം ചെയ്ത കാര്യത്തെ വീണ്ടും എടുത്തിട്ട് മേഘയെ പ്രകോപിപ്പിക്കുന്നത്.

Bigg Boss Malayalam : നിങ്ങളെന്നെ ഒന്ന് മനസ്സിലാക്ക്, ഞാൻ ഇനി എന്താ ചെയ്യണ്ടേ - പൊട്ടിക്കരഞ്ഞ് നേഹ

Neha

Published: 

06 Nov 2026 | 09:06 PM

വീക്കെൻഡ് എപ്പിസോഡിൽ മാതാപിതാക്കളെത്തി താഷിയുമായുള്ള ബന്ധത്തെ ചോദ്യം ചെയ്ത് സംസാരിച്ചതിൽ പിന്നെ മാനസികമായി ഏറെ നേഹ തളർന്നിരുന്നു. എന്നാൽ ആ വിഷമത്തിൽ നിന്ന് ഏകദേശം അതിജീവിച്ച് വരുന്ന ഘട്ടത്തിലാണ് ഐശ്വര്യയും കൊമ്പനും വീക്കെൻഡ് എപ്പിസോഡിൽ മാതാപിതാക്കളെ എത്തി ചോദ്യം ചെയ്ത കാര്യത്തെ വീണ്ടും എടുത്തിട്ട് മേഘയെ പ്രകോപിപ്പിക്കുന്നത്. എന്നാൽ അതിനെയും ഏറെക്കുറെ മറികടന്ന് മുന്നോട്ടു പോകുമ്പോഴാണ് മറ്റൊരു സംഭവം കൂടി വരുന്നത്.

ഹൗസിലെ എല്ലാ മത്സരാർത്ഥികളുടെയും കുടുംബത്തിന്റെ വീഡിയോ കാണിക്കുന്ന ഒരു സെഗ്മെന്റ് ബിഗ് ബോസ് ഒരുക്കിയിരുന്നു. മത്സരാർത്ഥികൾക്ക് തങ്ങളുടെ കുടുംബത്തെക്കുറിച്ചും അച്ഛനമ്മമാരെ കുറിച്ചും പറയാനുള്ള അവസരം നൽകിയതിനു ശേഷം, അവരുടെ കുടുംബത്തിന് ആ മത്സരാർത്ഥിയെ പറ്റി പറയാനുള്ളത് എന്താണെന്ന് കൂടി കാണിക്കുന്ന വിധത്തിലായിരുന്നു ഈ സെഗ്മെന്റ് ക്രമീകരിച്ചിരുന്നത്.

അതിൽ പങ്കെടുത്ത നേഹ തനിക്ക് തന്റെ മാതാപിതാക്കളെ എപ്പോഴും പ്രൗഡ് ആക്കണം എന്നായിരുന്നു ആഗ്രഹമെന്നും ഇപ്പോഴും അത് അങ്ങനെയാണെന്നും പറയുന്നു. പക്ഷേ അവർ തന്നെ മനസ്സിലാക്കാത്തതിലുള്ള വിഷമവും പങ്കുവെച്ചു. നേഹ പറഞ്ഞ് അവസാനിപ്പിച്ച ശേഷം സ്വാഭാവികമായും കുടുംബത്തിന്റെ വീഡിയോ പ്രദർശിപ്പിക്കേണ്ടതാണ്. എന്നാൽ അത് ഉണ്ടായില്ല എന്നാണ് ഏറ്റവും പുതിയതായി പുറത്തുവന്ന ബിഗ് ബോസിന്റെ പ്രമോയിൽ വ്യക്തമാകുന്നത്.

ബാക്കിയെല്ലാ മത്സരാർത്ഥികളുടെയും കുടുംബത്തിന്റെ വീഡിയോ കാണിക്കുകയും തന്റേതു മാത്രം ഇല്ലാതിരിക്കുകയും ചെയ്ത സംഭവത്തിൽ നേഹ ആകെ തകർന്നുപോയി. തുടർന്ന് തന്റെ വിഷമങ്ങൾ ഉള്ളിലടക്കാൻ ആവാതെ പൊട്ടിക്കരയുകയും ആയിരുന്നു. നിങ്ങളെന്നെ ഒന്ന് മനസ്സിലാക്ക്, ഞാൻ ഇനി എന്താ ചെയ്യണ്ടേ എന്ന് ചോദിച്ചാണ് നേഹ തൻ്റെ വിഷമം പ്രകടിപ്പിച്ചത്.

Loading...
Unable to load recommendations.
Follow Us
Related Stories
Priya Nambiar: ദിലീപിന്റെ ഈ പെങ്ങളെ ഓർമ്മയുണ്ടോ? അന്ന് കണ്ട ആൾ തന്നെയോ ഇത് എന്ന് സോഷ്യൽ മീഡിയ
Actress Iniya: നഷ്ടം എനിക്കെല്ല… സിനിമാക്കാർക്കാണ് എന്നെ നഷ്ടമായത്; സിനിമയിലെ ശത്രുക്കൾ അവസരം ഇല്ലാതാക്കി എന്ന് ഇനിയ
Scene Movie: സീനിന് മുമ്പും തമിഴിൽ നിന്ന് ഓഫർ വന്നിരുന്നു, ഇക്കാരണം കൊണ്ട് ചെയ്തില്ല – വെളിപ്പെടുത്തി നസ്ലെൻ
പൃഥ്വിരാജിനെ ഒതുക്കാൻ സിനിമയിൽ പ്രത്യേക ലോബി; ‘റിവ്യൂ ബോംബിങ്ങിന്’ പിന്നിൽ അവർ തന്നെ: വെളിപ്പെടുത്തലുമായി സജി നന്ത്യാട്ട്
‘Scene’ Early Reactions: “നസ്ലൻ്റെ കരിയർ ബെസ്റ്റ്, ഞെട്ടിച്ച് സർപ്രൈസ് കാമിയോയും”; ‘സീൻ’ ആദ്യ പ്രതികരണങ്ങൾ!
Bigg Boss Malayalam Season 8: വീട്ടുകാരുടെ പേരിൽ അടി, നേഹയും ഐശ്വര്യയും കൊമ്പനും തമ്മിൽ വൻ തർക്കം
വിറ്റാമിൻ D കുറയുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ
തണുപ്പുകാലത്ത് അലര്‍ജിയെ എങ്ങനെ പ്രതിരോധിക്കാം?
പഞ്ചസാര മതി, ലിപ്ബാം ഇല്ലാതെയും ചുണ്ട് തിളങ്ങും
ബി.പി കുറയ്ക്കാം; ഡയറ്റിൽ വേണം ഈ 8 ഭക്ഷണങ്ങൾ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി