Binny Sebastian: ഞങ്ങൾ ബീഫ് ഒഴിവാക്കി… സിനിമ കണ്ടാൽ ആളുകൾ ഇൻഫ്ലൂവൻസാകും; ബിന്നി സെബാസ്റ്റ്യൻ

Binny Sebastian About Beef: ബീഫ് കഴിക്കാത്ത ഒരു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗങ്ങളാണ് ടീസറിലുള്ളത്. ഇത് കേരളത്തിൻ്റെ മതസൗഹാർദ്ദത്തെയും സാമൂഹികാന്തരീക്ഷത്തെയും മോശമായി ചിത്രീകരിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Binny Sebastian: ഞങ്ങൾ ബീഫ് ഒഴിവാക്കി... സിനിമ കണ്ടാൽ ആളുകൾ ഇൻഫ്ലൂവൻസാകും; ബിന്നി സെബാസ്റ്റ്യൻ

Binny Sebastian

Published: 

25 Feb 2026 | 05:25 PM

ദി കേരള സ്റ്റോറി 2വിൽ വിവാദങ്ങൾ പുകയുകയാണ്. സിനിമയുടെ ടീസർ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള സൈബർ പോരാട്ടങ്ങൾക്കും ചർച്ചകൾക്കുമാണ് സോഷ്യൽ മീഡിയ സാക്ഷ്യം വഹിച്ചത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ആദ്യ ഭാഗത്തിനെതിരെ സമാനമായ രീതിയിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. പുറത്തുവന്ന ടീസറിലെ ചില രംഗങ്ങളാണ് ആളുകളെ പ്രകോപിപ്പിച്ചത്.

ബീഫ് കഴിക്കാത്ത ഒരു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗങ്ങളാണ് ടീസറിലുള്ളത്. ഇത് കേരളത്തിൻ്റെ മതസൗഹാർദ്ദത്തെയും സാമൂഹികാന്തരീക്ഷത്തെയും മോശമായി ചിത്രീകരിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിവാദങ്ങൾ പുകയുന്നതിനിടെ, പ്രതികരണവുമായി ബി​ഗ് ബോസ് മലയാളം മത്സരാർത്ഥിയുമായ ബിന്നി സെബാസ്റ്റ്യൻ.

ALSO READ: മലക്കം മറിഞ്ഞ് കേരള സ്റ്റോറി നിർമാതാക്കൾ! ഇപ്പോ പറയുന്നത് ഇങ്ങനെ

തങ്ങളുടെ ഭക്ഷണശീലങ്ങളിൽ നിന്ന് ബീഫ് മാറ്റിയതിനെക്കുറിച്ച് അതിന് പിന്നിലെ യഥാർത്ഥ കാരണത്തെക്കുറിച്ചുമാണ് ബിന്നിയും ഭർത്താവുമായ നൂബിനും തുറന്നുപറയുന്നത്. ബീഫ് ഒഴിവാക്കിയത് ശരീരത്തിൽ യൂറിക്ക് ആസിഡ് കൂടിയതിനാൽ‌ മാത്രമാണ് ഭക്ഷണത്തിൽ നിന്ന് ബീഫ് ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് ഇരുവരും പറയുന്നത്.

“സിനിമ കണ്ടാൽ ആളുകൾ ഇൻഫ്ലൂവൻസ്ഡ് ആകും എന്നതിൽ സംശയമില്ല. എത്രയോ സിനിമകൾ അത്തരത്തിൽ ആളുകളിൽ പല മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പക്ഷെ ഒരു സിനിമ കണ്ടിട്ട് ആരെങ്കിലും പൊറോട്ടയും ബീഫും കഴിക്കാതിരിക്കുമോ?”. സിനിമ ഒരു പരിധി വരെ നമ്മളെ സ്വാധീനിച്ചേക്കാം. എന്നാൽ അത് ജീവിതത്തിൽ കൊണ്ടുവരണോ വേണ്ടയോ എന്നത് നമ്മുടെ തീരുമാനമാണ്.

തങ്ങൾ ബീഫ് ഒഴിവാക്കിയത് ശരീരത്തിലെ യൂറിക് ആസിഡ് വർദ്ധിച്ചതുകൊണ്ടാണ്. അല്ലാതെ സിനിമകളിലെ പ്രചാരണം വിശ്വസിച്ചിട്ട് അല്ല. ബിന്നിയുടെ ആദ്യ ബിസിനസ് സംരംഭമായ ക്ലോത്തിങ് ബ്രാൻഡിൻ്റെ ലോഞ്ച് വേളയിലാണ് കേരള സ്റ്റോറി 2 ടീസറിനെക്കുറിച്ച് താരം പ്രതികരിച്ചത്. ബീഫ് ആരെങ്കിലും വേണ്ടെന്ന് വെക്കുന്നുണ്ടെങ്കിൽ അതിന് കാരണം ശരീരത്തിൽ കൊളസ്ട്രോൾ കൂടുന്നതും യൂറിക് ആസിഡ് കൂടുന്നതും കൊണ്ടാണ്. ഞങ്ങളുടെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. യൂറിക് ആസിഡ് കൂടിയത് കാരണം ഞങ്ങൾ ബീഫ് കഴിക്കുന്നത് കുറച്ചിരിക്കുകയാണ്.” ബിന്നി പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ