Big Boss Fame Nandana: ‘സാരിയാണെങ്കിൽ പിൻ ചെയ്തൂടെ? അവർ കാണിക്കുന്നു ഇവർ വീഡിയോ എടുക്കുന്നു, അതിൽ തെറ്റ് പറയാൻ പറ്റുമോ?’; നന്ദന
Bigg Boss Malayalam Fame Nandana on Paparazzi: ഓൺലൈൻ മാധ്യമങ്ങൾ വനിതാ സെലിബ്രിറ്റികളുടെ വീഡിയോ മോശമായ രീതിയിൽ പകർത്തി പ്രചരിപ്പിക്കുന്നുവെന്ന വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നന്ദന.

നന്ദന
ബിഗ് ബോസ് മലയാളം സീസൺ 5വിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് നന്ദന. സോഷ്യൽ മീഡിയയിലും സജീവമായ താരം ഇപ്പോഴിതാ, ഓൺലൈൻ മാധ്യമങ്ങൾ വനിതാ സെലിബ്രിറ്റികളുടെ വീഡിയോ മോശമായ രീതിയിൽ പകർത്തി പ്രചരിപ്പിക്കുന്നുവെന്ന വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്. ക്യാമറയ്ക്ക് പകർത്താവുന്ന തരത്തിൽ വസ്ത്രം ധരിക്കുന്നതു കൊണ്ടാണ് ഓൺലൈൻ മാധ്യമങ്ങൾ വീഡിയോ എടുക്കുന്നതെന്നും അതിൽ എന്താണ് തെറ്റെന്നും നന്ദന ചോദിക്കുന്നു. നീലക്കുയിൽ എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു നന്ദനയുടെ പ്രതികരണം.
അവർ കാണിക്കുമ്പോൾ ഇവർ വീഡിയോ എടുക്കുന്നതിൽ എന്താണ് തെറ്റുള്ളതെന്ന് ചോദിച്ചു കൊണ്ടാണ് നന്ദന സംസാരിച്ചു തുടങ്ങുന്നത്. ബിഗ്‌ബോസിലെ നന്ദനയുടെ സഹമത്സരാർത്ഥിയായിരുന്ന അഭിഷേക് ശ്രീകുമാർ ‘മോളെ വൈറലാകും’ എന്ന് മുന്നറിയിപ്പ് നൽകുന്നതും വീഡിയോയിൽ കാണാം. അവർ കാണിച്ചിട്ടാണ് നിങ്ങൾ വീഡിയോ എടുക്കുന്നത്. എന്നിട്ട്, അവർ തന്നെ വന്ന് നിങ്ങൾ എന്തിനാണ് ഇങ്ങനെ വീഡിയോ എടുക്കുന്നതെന്ന് കമന്റിടുമെന്നും നന്ദന പറഞ്ഞു.
“സാരിയാണെങ്കിൽ പിൻ ചെയ്തൂടെ. അവർ കാണിക്കുന്നു. അത് അവരുടെ ഇഷ്ടം. ഇവർ വീഡിയോ എടുക്കുന്നത് ഇവരുടെ ഇഷ്ടം. ഞാൻ കാര്യമായി തന്നെ പറയുന്നതാണ്. ഞാൻ കാണിച്ച് നടന്നിട്ട് ഇവർ വീഡിയോ എടുത്താൽ എനിക്ക് തെറ്റ് പറയാൻ പറ്റുമോ? ഇവർ വീഡിയോ എടുക്കുന്നത് ഞാൻ കാണിച്ചിട്ടാണ്. കാണിക്കാതെ ഇരിക്കുക. വീഡിയോയിൽ വരുന്നതിനോട് താത്പര്യമില്ല” എന്നും നന്ദന പറഞ്ഞു.
ALSO READ: വിജയും സൂര്യയും മുതൽ ടൊവിനോയും നിവിനും വരെ; പുതിയ ചിത്രങ്ങളുമായി മമിത ബൈജു തിരക്കിലാണ്
അതേസമയം, നന്ദനയുടെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. നന്ദന പറയുന്നതിലും കാര്യമുണ്ടെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ മറ്റ് ചിലർ ആ അഭിപ്രായത്തോട് വിയോജിപ്പും രേഖപ്പെടുത്തി. ഓൺലൈൻ മാധ്യമങ്ങളുടെ പിന്തുണ ആവശ്യമായതിനാലാണ് നന്ദന ഇങ്ങനെയെല്ലാം പറയുന്നതെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. ഡ്രസ്സ് ഇടുന്നത് ഒരാളുടെ ചോയ്‌സാണെന്ന് പറയുന്നുന്നവരും ഉണ്ട്.