Renu Sudhi: ‘കുറ്റം പറയുന്നവർ മാസം ഒരു ലക്ഷം രൂപ വച്ച് അക്കൗണ്ടിൽ ഇടട്ടെ, ഞാൻ വീട്ടിലിരിക്കാം’: പൊട്ടിത്തെറിച്ച് രേണു സുധി
Renu Sudhi Against Critics: കുറ്റം പറയുന്നവർ മാസം ഒരു ലക്ഷം രൂപ വീതം നൽകിയാൽ താൻ വീട്ടിലിരിക്കാമെന്ന് രേണു സുധി. ജീവിക്കാൻ വേണ്ടി മാത്രമാണ് ഈ പ്രൊഫഷൻ തിരഞ്ഞെടുത്തത് എന്നും രേണു പറഞ്ഞു.
തനിക്കെതിരായ വിമർശനങ്ങളോട് പൊട്ടിത്തെറിച്ച് രേണു സുധി. കുറ്റം പറയുന്നവർ മാസം ഒരു ലക്ഷം രൂപ വീതം നൽകിയാൻ താൻ വീട്ടിലിരിക്കാമെന്ന് രേണു പറഞ്ഞു. ഒരു ലക്ഷം വേണ്ട, 50000 രൂപ തന്നാൽ താൻ വീട്ടിൽ തന്നെ ഇരിക്കാമെന്നും രേണു വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിനോടാണ് ഇവരുടെ പ്രതികരണം.
“ഞാൻ വീട്ടിലിരിക്കാം, കസേരയിൽ കാലും വച്ച്. ഇവര് മാസം മാസം ഒരു ലക്ഷം വീതം തരട്ടെ. ഈ പറയുന്ന ഓരോരുത്തരും ഒരു ലക്ഷം രൂപ വച്ച് തന്നാൽ. ഇവര് പറഞ്ഞിട്ടല്ലേ ഞാൻ വീട്ടിലിരിക്കുന്നത്. ഞാൻ പറയുന്ന ജോലി അവര് ചെയ്യുമോ? അവര് പറയുന്നു ഞാൻ വീട്ടിലിരിക്കാൻ. ഞാൻ വീട്ടിലിരിക്കാം. അവര് 50,000 രൂപ വച്ച് മാസം തരട്ടേന്നേ. ഞാൻ ഇങ്ങനെ ഇരിക്കത്തേ ഉള്ളൂ. ഞാൻ ഒരു പരിപാടിക്കും പോവില്ല. ഞാൻ മീഡിയക്ക് മുന്നിലും പോകത്തില്ല, ഉറപ്പ്.”- രേണു സുധി പറഞ്ഞു.




“ഈ കുറ്റം പറയുന്ന ഓരോരുത്തരും ഒരു ലക്ഷം വേണ്ട, ഒരാൾ 50,000 രൂപ വച്ച് എൻ്റെ വീട്ടിൽ കൊണ്ടുവന്ന് തന്നാൽ…, അല്ലെങ്കിൽ ഞാൻ എൻ്റെ ഫോൺ പേ നമ്പർ തരാം, അതിൽ എല്ലാ മാസവും ഇട്ട് തന്നാൽ… ഒരാളല്ല തരേണ്ടത്. കുറ്റം പറയുന്ന സകലരും എല്ലാ മാസവും എനിക്ക് 50,000 രൂപ കൊണ്ടുതന്നാ ഞാൻ ഈ മീഡിയക്ക് മുന്നിൽ വരത്തുമില്ല, അഭിനയം എത്ര വന്നാലും പോകത്തുമില്ല. ജീവിക്കാൻ വേണ്ടി മാത്രമാണ് ഈ പ്രൊഫഷൻ തിരഞ്ഞെടുത്തത്. ഇപ്പോൾ അത് പാഷനായി.”- അവർ കൂട്ടിച്ചേർത്തു.