Robin Radhakrishnan: ‘സംഘിയാണെന്ന് അഭിമാനത്തോടെ പറയും; പലരും ഭീഷണിപ്പെടുത്താൻ നോക്കുന്നുണ്ട്, പേടിക്കുന്നയാളല്ല’; റോബിൻ രാധാകൃഷ്ണൻ
Robin Radhakrishnan ബിജെപിയെ തനിക്ക് ഇഷ്ടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും രാജീവ് ചന്ദ്രശേഖരനെയും കെ സുരേന്ദ്രനെയും ഇഷ്ടമാണ് ഡോ. റോബിൻ പറഞ്ഞു.

Robin Radhakrishnan
ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ മലയാളികൾക്ക് ഏറെ സുപരിചിതനാണ്. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി സംസാരിക്കുന്ന ഒരു ചിത്രം റോബിൻ തൻ്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇതോടെ താരം ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ റോബിനെതിരെ കടുത്ത സൈബര്‍ ആക്രമണവും ഉണ്ടായി.
ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം. താൻ സംഘിയാണെന്ന് അഭിമാനത്തോടെ പറയുമെന്നാണ് റോബിൻ പറയുന്നത്. പലരും ഭീഷണിപ്പെടുത്താൻ നോക്കുന്നുണ്ടെന്നും, അങ്ങനെയൊന്നും പേടിക്കുന്നയാളല്ല താനെന്നും റോബിൻ പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം.കമന്റ് ബോക്സ് നിറയെ പച്ചതെറിയാണെന്നും പലരും ഭീഷണിപ്പെടുത്തിയെന്നും റോബിൻ പറയുന്നു. താൻ കൊച്ചു കുട്ടിയാണല്ലോ പേടിക്കാൻ എന്നും റോബിൻ പരിഹാസ രൂപേണ ചോദിക്കുന്നുണ്ട്. നമ്മുക്ക് എല്ലാവർക്കും വ്യക്തിപരമായി ഓരോ ഇഷ്ടമുണ്ടെന്നും റോബിൻ പറയുന്നു.
Also Read:കൊല്ലത്ത് റോബിൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർത്ഥിയോ?; കട്ട സപ്പോർട്ടുമായി ആർഎസ്എസ്
ബിജെപിയെ തനിക്ക് ഇഷ്ടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും രാജീവ് ചന്ദ്രശേഖരനെയും കെ സുരേന്ദ്രനെയും ഇഷ്ടമാണ്. നരേന്ദ്ര മോദി ലോകത്തിലെ തന്നെ ഏറ്റവും ശക്തനായ നേതാവാണെന്നും റോബിൻ കൂട്ടിച്ചേർത്തു. ഇടത് പക്ഷമായാലും വലത് പക്ഷമായാലും അഴിമതി ഒന്നും ചെയ്യുന്നില്ലേ. ഇവരുടെ എല്ലാ പ്രവർത്തകരും നേതാക്കളും ചെയ്യുന്നതെല്ലാം ശരിയാണോ. ബിജെപി എന്ന് പറഞ്ഞാൽ എല്ലാവർക്കും പുച്ഛമാണ്. ഇത്ര പുച്ഛിക്കാൻ എന്താണുള്ളത്. ഭീഷണിപ്പെടുത്തുന്നവർക്ക് കേരളം ബിജെപി ഭരിക്കുമെന്ന് പേടിയാണെന്നും ഡോ. റോബിൻ കൂട്ടിച്ചേർത്തു.