AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Patriot Malayalam Movie: ഡോക്ടറായി മമ്മൂട്ടി,​ കേണലായി മോഹൻലാൽ; പാട്രിയറ്റ് റിലീസ് തീയതി എത്തി?

Patriot Release Date: ചിത്രത്തിൽ ഡാ​നി​യേ​ൽ​ ​ജെ​യിം​സ് ​എ​ന്ന​ ഡോക്ടർ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കേ​ണ​ൽ​ ​റ​ഹിം​ ​നാ​യ്ക് ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​മോ​ഹ​ൻ​ലാ​ലും​ ​എ​ത്തു​ന്നു.​ ​

Patriot Malayalam Movie: ഡോക്ടറായി മമ്മൂട്ടി,​ കേണലായി മോഹൻലാൽ; പാട്രിയറ്റ് റിലീസ് തീയതി എത്തി?
പേട്രിയറ്റ് Image Credit source: Screengrab
Sarika KP
Sarika KP | Published: 11 Jan 2026 | 09:32 AM

മലയാളത്തിന്റെ ​മ​ഹാ​ന​ട​ന്മാ​രാ​യ​ ​മ​മ്മൂ​ട്ടി,​ ​മോ​ഹ​ൻ​ലാ​ൽ​ ​നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരുമിക്കുന്ന ചിത്രം പാ​ട്രി​യ​റ്റ് റിലീസ് തീയതി പുറത്ത്.മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ രചനയും സംവിധാനവും ചെയ്യുന്ന ചിത്രം ഏപ്രിൽ 9 ന് ലോക വ്യാപകമായി റിലീസ് ചെയ്യുമെന്നാണ് വിവരം. ചിത്രത്തിൽ ഡാ​നി​യേ​ൽ​ ​ജെ​യിം​സ് ​എ​ന്ന​ ഡോക്ടർ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കേ​ണ​ൽ​ ​റ​ഹിം​ ​നാ​യ്ക് ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​മോ​ഹ​ൻ​ലാ​ലും​ ​എ​ത്തു​ന്നു.​ ​

അതേസമയം പ​ത്തൊ​മ്പ​തു​ ​വ​ർ​ഷ​ത്തി​നു​ശേ​ഷമാണ് മോഹൻലാലും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്നത്. ഇവർക്കുപുറമെ ചിത്രത്തിൽ വൻ താരനിര അണിനിരക്കുന്നുണ്ട്. ​ ​ഫ​ഹ​ദ് ​ഫാ​സി​ൽ,​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ,​ ​ന​യ​ൻ​‌​താ​ര,​ ​രേ​വ​തി​ ​എ​ന്നി​വ​ർ​ ​ആ​ണ് ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ൾ​ ​ചെ​യ്യു​ന്ന​ത്.​ ​ജി​നു​ ​ജോ​സ​ഫ്,​ ​രാ​ജീ​വ് ​മേ​നോ​ൻ,​ ​ഡാ​നി​ഷ് ​ഹു​സൈ​ൻ,​ ​ഷ​ഹീ​ൻ​ ​സി​ദ്ദി​ഖ്,​ ​സ​ന​ൽ​ ​അ​മ​ൻ,​ ​ദ​ർ​ശ​ന​ ​രാ​ജേ​ന്ദ്ര​ൻ,​ ​സെ​റീ​ൻ​ ​ഷി​ഹാ​ബ്,​ ​ഗ്രേ​സ് ​ആ​ന്റ​ണി​ ​എ​ന്നി​വ​രും ചിത്രത്തിൽ എത്തുന്നുണ്ട്.​ ​

Also Read: ‘സംഘിയാണെന്ന് അഭിമാനത്തോടെ പറയും; പലരും ഭീഷണിപ്പെടുത്താൻ നോക്കുന്നുണ്ട്, പേടിക്കുന്നയാളല്ല’; റോബിൻ രാധാകൃഷ്ണൻ

മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ചിത്രം ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക്, യു.കെ, കൊച്ചി എന്നിവിടങ്ങളിലാണ് ചിതീകരണം നടന്നത്. ആൻ മെഗാ മീഡിയയാണ് ചിത്രം തീയറ്ററുകളിലെത്തിക്കുക.