AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ബിഗ് ബോസ് ഗ്രാൻഡ് ലോഞ്ച് സമയം ഇത്, മത്സരരംഗത്ത് ആരൊക്കെയെന്നറിയാൻ ആകാംക്ഷ

Bigg Boss Malayalam Season 7 Grand Launch: ബിഗ് ബോസ് മലയാളം സീസൺ 7 ഗ്രാൻഡ് ലോഞ്ച് ഇന്ന്. വൈകുന്നേരം ഏഴ് മണി മുതൽ ഏഷ്യാനെറ്റിലും ജിയോഹോട്ട്സ്റ്റാറിലും തത്സമയം കാണാനാവും.

Bigg Boss Malayalam Season 7: ബിഗ് ബോസ് ഗ്രാൻഡ് ലോഞ്ച് സമയം ഇത്, മത്സരരംഗത്ത് ആരൊക്കെയെന്നറിയാൻ ആകാംക്ഷ
ബിഗ് ബോസ് മലയാളംImage Credit source: Social Media
abdul-basith
Abdul Basith | Published: 03 Aug 2025 10:27 AM

ബിഗ് ബോസ് മലയാളം സീസൺ 7ൻ്റെ ഗ്രാൻഡ് ലോഞ്ച് ഇന്ന് വൈകുന്നേരം ഏഴ് മണിക്ക്. ഏഷ്യാനെറ്റിൽ തത്സമയം ഗ്രാൻഡ് ലോഞ്ച് കാണാം. ഏഷ്യാനെറ്റിനൊപ്പം ജിയോഹോട്ട്സ്റ്റാറിലും ഗ്രാൻഡ് ലോഞ്ച് തത്സമയം കാണാൻ കഴിയും. ഈ സീസണിലെ മത്സരാർത്ഥികളെ ഗ്രാൻഡ് ലോഞ്ചിൽ അവതരിപ്പിക്കും.

കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ഇത്തവണ ഷോയുടെ ഫോർമാറ്റിൽ പല മാറ്റങ്ങളുമുണ്ട്. പ്രേക്ഷകരുടെ അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തി വിവിധ മാറ്റങ്ങൾ ഈ സീസണിൽ കൊണ്ടുവരുമെന്നാണ് വിവരം. ആരൊക്കെയാവും മത്സരരംഗത്തുള്ളതെന്നതിനെപ്പറ്റി വിവിധ തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും അതൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

Also Read: Bigg Boss Malayalam: ഏഴിന്റെ പണിയുമായി ലാലേട്ടൻ; ‘ബിഗ് ബോസ്’ തുടങ്ങാൻ മണിക്കൂറുകൾ മാത്രം

ഇത്തവണ സ്വന്തം ഫ്ലോറിലാവും ബിഗ് ബോസ് മലയാളം നടക്കുക. മുൻ സീസണുകൾ ഇതരഭാഷ ബിഗ് ബോസ് ഷോകളുടെ ഹൗസിലാണ് നടത്തിയിരുന്നത്. ഇത്തവണ മലയാളം ബിഗ് ബോസിന് സ്വന്തമായി വീടൊരുങ്ങുന്ന എന്ന പ്രത്യേകതയുമുണ്ട്.

അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ​ഇത്തവണ ബിഗ് ബോസിൽ ഉണ്ടാവുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും അത് തെറ്റാണെന്നാണ് സൂചനകൾ. കഴിഞ്ഞ എല്ലാ ലിസ്റ്റിലും രേണു സുധിയുടെ പേര് ഉണ്ടായിരുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അബിശ്രീ, നടൻ അപ്പാനി ശരത്, സീരിയൽ നടി ബിന്നി സെബാസ്റ്റ്യൻ, നടി അനുമോൾ, ഗായകൻ അക്ബർ ഖാൻ, അവതാരക ശാരിക, നടി കലാഭവൻ സരിക, നടി ശൈത്യ സന്തോഷ്, നടൻ ആര്യൻ, നടൻ ഷാനവാസ് ഷാനു, റേഡിയോ ജോക്കി ബിൻസി, ലെസ്ബിയൻ കപ്പിൾസ് ആദില, നൂറിൻ തുടങ്ങിയവരൊക്കെ പ്രെഡിക്ഷൻ ലിസ്റ്റിലുണ്ട്.