AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam: ഏഴിന്റെ പണിയുമായി ലാലേട്ടൻ; ‘ബിഗ് ബോസ്’ തുടങ്ങാൻ മണിക്കൂറുകൾ മാത്രം

Bigg Boss Malayalam Season 7 Begins Tomorrow: ബിഗ് ബോസ് മലയാളം ആദ്യമായി സ്വന്തം ഫ്ലോറിൽ ചിത്രീകരിക്കുന്ന സീസൺ ആണിത്. മുൻ സീസണുകൾ എല്ലാം തന്നെ മറുഭാഷാ ബിഗ് ബോസ് ഷോകളുടെ ഹൗസിൻറെ ഫ്ലോറിലാണ് നടത്തിയിരുന്നത്.

Bigg Boss Malayalam: ഏഴിന്റെ പണിയുമായി ലാലേട്ടൻ; ‘ബിഗ് ബോസ്’ തുടങ്ങാൻ മണിക്കൂറുകൾ മാത്രം
Big Boss Malayalam Season 7 Promo PosterImage Credit source: Asianet/Facebook
Nandha Das
Nandha Das | Edited By: Jenish Thomas | Updated On: 02 Aug 2025 | 10:42 PM

ബിഗ് ബോസ് മലയാളം ഏഴാം സീസൺ തുടങ്ങാൻ ഇനി ഒരു നാൾ മാത്രം ബാക്കി. ഓഗസ്റ്റ് മൂന്ന് ഞായറാഴ്ച രാത്രി ഏഴ് മണിക്കാണ് ബിഗ് ബോസിന്റെ ഗ്രാൻഡ് ലോഞ്ച്. പോയ സീസണുകളിലെ എല്ലാ പോരായ്മകളും നികത്തി കൊണ്ടാണ് പുതിയ സീസൺ എത്തുന്നതെന്നാണ് സൂചന. കൂടുതൽ ആവേശമുള്ള ഗെയിമുകളും പ്രതീക്ഷിക്കാം. ഇതിനകം പുറത്തുവിട്ടിട്ടുള്ള ഷോയുടെ പ്രമോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ബിഗ് ബോസ് മലയാളം ഏഴാം സീസണിലെ മത്സാർത്ഥികൾ ആരെല്ലാമെന്ന് ഏറെ ആകാംഷയോടെ ഉറ്റുനോക്കുകയാണ് പ്രേക്ഷകർ. സിനിമ, സീരിയൽ, എൽജിബിടിക്യൂ, മ്യൂസിക്, വൈറൽ താരങ്ങൾ തുടങ്ങി ഒട്ടേറെ മേഖലകളിൽ നിന്നുള്ളവരുടെ പേരുകൾ ഉയർന്നു വരുന്നുണ്ട്. വിവാദ താരങ്ങളായ രേണു സുധി, അവതാരക ശാരിക, സീരിയൽ താരം ജിഷിൻ മോഹൻ ഉൾപ്പടെയുള്ള താരങ്ങൾ ബിഗ്‌ബോസിൽ ഉണ്ടാകുമെന്നാണ് വിവരം.

കഴിഞ്ഞ സീസണുകളിലെ ചില പ്രവണതകളെയും മത്സരാർത്ഥികളെയുമെല്ലാം ട്രോളി കൊണ്ടാണ് ഇത്തവണ പ്രമോയിൽ മോഹൻലാൽ എത്തിയത്. ബിഗ്ബോസ് വീട്ടിലെ നിയമങ്ങളിലും മത്സരങ്ങളിലും ഉൾപ്പടെ ഇത്തവണ വമ്പൻ മാറ്റങ്ങളാണ് വരുന്നതെന്നാണ് പ്രമോ നൽകുന്ന സൂചന.

ബിഗ് ബോസ് മലയാളം ആദ്യമായി സ്വന്തം ഫ്ലോറിൽ ചിത്രീകരിക്കുന്ന സീസൺ ആണിത്. മുൻ സീസണുകൾ എല്ലാം തന്നെ മറുഭാഷാ ബിഗ് ബോസ് ഷോകളുടെ ഹൗസിൻറെ ഫ്ലോറിലാണ് നടത്തിയിരുന്നത്. എന്നാൽ ഇത്തവണ വിശാലമായ ലോൺ, ഭംഗിയുള്ള ഡൈനിംഗ് ഹാൾ, അടുക്കള, ലിവിങ് റൂം തുടങ്ങി ഒരു ദൃശ്യവിസ്മയം തന്നെ ആയിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.

ALSO READ: തലൈവർ ആട്ടം ആരംഭിക്കുന്നു, ചുമ്മാ തീയായി സൗബിനും; ‘കൂലി’ ട്രെയിലർ എത്തി

ഏഴിന്റെ പണി എന്ന ടാഗ്‌ലൈനോട് കൂടിയാണ് ഇത്തവണ ബിഗ്ബോസ് എത്തുന്നത്. പുതിയ രൂപത്തിലും ഭാവത്തിലും ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള പരീക്ഷണങ്ങളുമായാണ് ഏഴാം സീസൺ എത്തുക. ഉയർന്ന നിലവരമുള്ള മത്സരമായിരിക്കും ഈ സീസണിൽ ഉണ്ടാവുകയെന്നാണ് വിവരം.

ഓഗസ്റ്റ് മൂന്നിന് രാത്രി 7 മണിക്ക് ആരംഭിക്കുന്ന ബിഗ്ബോസിന്റെ ലോഞ്ചിംഗ് എപ്പിസോഡിൽ മോഹൻലാൽ മത്സരാർത്ഥികളെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കും. തുടർന്ന്, തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30നും ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9 മണിക്കും ഷോ ഏഷ്യാനെറ്റ് ചാനലിൽ പ്രക്ഷേപണം ചെയ്യുന്നതാണ്. കൂടാതെ, ജിയോ ഹോട്ട് സ്റ്റാറിൽ ഷോ 24 മണിക്കൂറും സ്ട്രീം ചെയ്യും.