Bigg Boss Malayalam Season 7: ‘രേണുവിന് തലവേദനയില്ല, ഉറങ്ങാൻ വേണ്ടി നാടകം കളിക്കുന്നത്’; വളഞ്ഞിട്ട് ആക്രമിച്ച് അപ്പാനി ശരത്തും അഭിലാഷും!

Bigg Boss Malayalam Season 7: രേണു സുധിയുടെ തലവേദനയാണ് പുതിയ വഴക്കിന് കാരണമായത്. രേണുവിന് തലവേദനയില്ലെന്നും ഉറങ്ങാൻ വേണ്ടി നാടകം കളിച്ചതാണെന്നുമാണ് അഭിലാഷ് ആരോപിക്കുന്നത്. ഇത് വലിയ വഴക്കിലേക്ക് മാറുന്ന കാഴ്ചയാണ് പ്രമോയിൽ വ്യക്തമാകുന്നത്.

Bigg Boss Malayalam Season 7: രേണുവിന് തലവേദനയില്ല, ഉറങ്ങാൻ വേണ്ടി നാടകം കളിക്കുന്നത്; വളഞ്ഞിട്ട് ആക്രമിച്ച് അപ്പാനി ശരത്തും അഭിലാഷും!

Big Boss

Published: 

04 Aug 2025 | 08:44 PM

കഴിഞ്ഞ ദിവസമാണ് ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് ആരംഭിച്ചത്. ആദ്യ ദിവസം തന്നെ വഴക്കും തർക്കവും ഉന്തും തള്ളും എല്ലാം കൊണ്ടും ആകെ പവർഫുള്ളായിരുന്നു. ഹൗസിലേക്ക് പ്രവേശിച്ച ഉടൻ തന്നെ മത്സരാർത്ഥികൾക്ക് ടാസ്ക്കുകൾ ലഭിച്ചു. മത്സരാർത്ഥികളുടെ ല​ഗേജുകൾ പിടിച്ച് വെച്ചതു വിട്ടു കിട്ടാനായി ഒരു ടാസ്ക്ക് നൽകി കൊണ്ടായിരുന്നു.

റേസിങ് ടാസ്കിൽ വിജയിച്ച ബിന്നി സെബാസ്റ്റ്യനും ആര്യനും ഷാനവാസിനും സ്റ്റാർ പതിപ്പിച്ച ഒരു ബാന്റ് നൽകിയിരുന്നു. അത് അവരിൽ നിന്ന് തട്ടിയെടുക്കുന്നവർക്കാണ് ല​ഗേജുകൾ ബി​ഗ് ബോസ് ടീം വിട്ടു നൽകുന്നത്. അല്ലാത്തവർ പരിമിതമായ വസ്ത്രങ്ങൾ മാത്രമേ ലഭിക്കും. എന്നാൽ ഇത് അവസാനം ഉന്തും തള്ളിലേക്കും എത്തിയതോടെ ബി​​ഗ് ബോസ് ഇടപെട്ട് അത് നിർത്തിവെച്ചു. ഇതിനിടെയിൽ ഷോയുടെ പുതിയ പ്രമോയാണ് ചർച്ചയാകുന്നത്. രേണു സുധിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന അപ്പാനി ശരത്തിന്റെയും അഭിലാഷിന്റെയും വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. രേണു സുധിയുടെ തലവേദനയാണ് പുതിയ വഴക്കിന് കാരണമായത്. രേണുവിന് തലവേദനയില്ലെന്നും ഉറങ്ങാൻ വേണ്ടി നാടകം കളിച്ചതാണെന്നുമാണ് അഭിലാഷ് ആരോപിക്കുന്നത്. ഇത് വലിയ വഴക്കിലേക്ക് മാറുന്ന കാഴ്ചയാണ് പ്രമോയിൽ വ്യക്തമാകുന്നത്.

Also Read:ബി​ഗ്ബോസ് വീട്ടിലെ ആദ്യ ലെസ്ബിയൻ കപ്പിൾ, നൂറ് ദിവസം കടക്കാൻ ആദിലയ്ക്കും നൂറയ്ക്കും കഴിയുമോ?

അതേസമയം തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് കട്ടയ്ക്ക് മറുപടി രേണു നൽകുന്നുണ്ട്.തലവേദന അഭിനയിക്കേണ്ട ആവശ്യം തനിക്കില്ലെന്ന് രേണു തിരിച്ചടിച്ചു. രേണുവിന് നേരെ ഇരച്ചെത്തിയ അഭിലാഷിനെ മറ്റ് മത്സരാർത്ഥികൾ തടയുന്നതും പ്രമോയിൽ കാണാം. സെക്കന്റുകൾക്കുള്ളിൽ തലവേദന വരികയും സെക്കന്റുകൾക്കുള്ളിൽ തലവേദന മാറുകയും ചെയ്യുന്നത് എങ്ങനെയാണെന്ന് മാത്രമാണ് തങ്ങൾ ചോദിച്ചതെന്ന് നടൻ അപ്പാനി രവി പറയുന്നതും കാണാം.

Loading...
Unable to load recommendations.
Follow Us
Related Stories
“സലിം കുമാറിന് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ ഒരാൾ കൊച്ചിൻ ഹനീഫയെ അനുകരിക്കാൻ ആവശ്യപ്പെട്ടു”; കോട്ടയം നസീർ
Rashmika Mandanna – Vijay Deverakonda: വിജയ് -രശ്മിക ദമ്പതികൾക്കെതിരായ മോശം പ്രചാരണം; പരാതി നൽകി വിരോഷ് ടീം
‘അത് നടക്കില്ല എന്ന് ദിലീപിനോട് പറഞ്ഞു’; ഈ പുഴയും കടന്ന് എന്ന സിനിമയെ കുറിച്ച് സംവിധായകൻ കമൽ
Priyanka Anoop: മാന്യമായ ഡ്രസ്സ് ഇട്ടില്ലെങ്കിൽ ആണുങ്ങൾ നോക്കും, അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല! പ്രിയങ്ക അനൂപിന് വിമർശനം
Ahaana Krishna: ദുൽഖർ സൽമാൻ നിങ്ങടെ വീട്ടിലെത്തിയത് മേനോൻ ആയിട്ടോ? മറുപടി നൽകി അഹാന കൃഷ്ണ
Major Ravi : റിട്ടയർ പട്ടാളക്കാർക്ക് പട്ടിയുടെ വിലയുണ്ടോയെന്ന് ശാന്തിവിള ദിനേശ്! പണി വരുന്നുണ്ടെന്ന് മേജർ രവി
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്