Bigg Boss Malayalam: ബി​ഗ് ബോസ് തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം, മത്സരാർത്ഥികൾ ഇവരൊക്കെയോ?

Bigg Boss Malayalam Final Prediction List : പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസൺ 8 ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. പുതിയ ഷോ കാണുന്നതിനായി മാസങ്ങളായുള്ള കാത്തിരിപ്പിനാണ് സെപ്റ്റംബർ ആറിന് വിരാമം ആകുന്നത്. ഞായറാഴ്ച ആരംഭിക്കുന്ന ബിഗ് ബോസ് ഷോയെ കുറിച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രധാന ചർച്ച. ആരൊക്കെയാകും സെലിബ്രിറ്റി മത്സരാർത്ഥികൾ എന്നതിനെ പറ്റിയാണ്....

Bigg Boss Malayalam: ബി​ഗ് ബോസ് തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം, മത്സരാർത്ഥികൾ ഇവരൊക്കെയോ?

Big Boss Malayalam Season 8

Published: 

04 Sep 2026 | 07:23 PM

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസൺ 8 ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. പുതിയ ഷോ കാണുന്നതിനായി മാസങ്ങളായുള്ള കാത്തിരിപ്പിനാണ് സെപ്റ്റംബർ ആറിന് വിരാമം ആകുന്നത്. ഞായറാഴ്ച ആരംഭിക്കുന്ന ബിഗ് ബോസ് ഷോയെ കുറിച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രധാന ചർച്ച. ആരൊക്കെയാകും സെലിബ്രിറ്റി മത്സരാർത്ഥികൾ എന്നതിനെ പറ്റിയാണ് പലരും പ്രതീക്ഷകൾ പങ്കുവയ്ക്കുന്നത്. ഇതുവരെ കൃത്യമായ ഒരു കൃത്യമായ ചിത്രവും പുതിയ സീസണിലെ മത്സരാർത്ഥികളെ സംബന്ധിച്ച് പുറത്തുവന്നിട്ടില്ല.

എന്നാൽ ഷോ സ്ഥിരമായി കാണുകയും റിവ്യൂ ചെയ്യുകയും ചെയ്യുന്നവർ ചില പേരുകൾ ഉറപ്പിച്ചു പറയുന്നുണ്ട്. ആ പേരുകൾ ഏതൊക്കെ എന്ന് വിശദമായി പരിശോധിക്കാം. പ്രഡിക്ഷൻ ലിസ്റ്റിൽ ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന ഒരു പേര് രാഹുൽ ഈശ്വറിന്റേത് ആണ്. മലയാളി ഹൗസ് മത്സരാർത്ഥിയും ടൈറ്റിൽ വിന്നറും കൂടിയായ രാഹുൽ എന്തായാലും ഈ സീസണിൽ ഉണ്ടാകുമെന്ന് ഉറപ്പിക്കുകയാണ് റിവ്യൂവർ മാർ. അതിനായി കഴിഞ്ഞ ദിവസം തനിക്ക് ബിഗ്ബോസിൽ മത്സരിക്കാൻ താല്പര്യമുണ്ട് എന്ന് രാഹുൽ പ്രതികരിക്കുകയും ചെയ്തിരുന്നു.

Also Read : ഒരു മനുഷ്യനോടും ചെയ്യാൻ പാടില്ലാത്ത വലിയ ക്രൂരത; ബന്ധങ്ങളിൽ ചെയ്യുന്ന വലിയ തെറ്റിനെ കുറിച്ച് ആര്യ

അടുത്തതായി മുന്നിൽ നിൽക്കുന്ന മറ്റൊരു പേരാണ് പ്രമുഖ യൂട്യൂബർ ആയ കടൽ മച്ചാന്റെ അമ്മ സന്ധ്യാമ്മയുടേത്. ഇപ്പോൾ തന്നെ സമൂഹമാധ്യമങ്ങളിൽ ഇവരുടെ ചിത്രങ്ങൾ വച്ച് ഫാൻസുകൾ രംഗത്തെത്തിയിട്ടുണ്ട്. വളരെ കുറഞ്ഞ കാലം കൊണ്ട് കടലിന്റെ പശ്ചാത്തലത്തിലുള്ള കണ്ടന്റുകളും പാചകവും എല്ലാം ചെയ്തു പ്രേക്ഷകശ്രദ്ധ നേടിയ യൂട്യൂബ് കുടുംബമാണ് കടൽ മച്ചാന്റെത്.

സീസൺ അനൗൺസ് ചെയ്യുന്നതിന് മുമ്പ് തന്നെ ഉയർന്നു കേൾക്കാൻ തുടങ്ങിയ പേരാണ് അവതാരകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ലക്ഷ്മി നക്ഷത്രയുടെ പേര്. പലതവണ ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ ഓൺലൈൻ മാധ്യമങ്ങൾ ലക്ഷ്മി നക്ഷത്രയോട് തേടിയപ്പോൾ കൃത്യമായ മറുപടിയൊന്നും അവർ നൽകിയിരുന്നില്ല. നടിമാരായ പ്രിയങ്ക അനൂപ്, മൃദുല വിജയ്, ജസീല പർവീൺ, ഷെഫ് നളൻ, റിനി ആൻ ജോർജ്, ഇൻഫ്ലുവൻസറായ കടൽ കൊമ്പൻ ശ്രീരാജ്, മറ്റൊരു പ്രമുഖ യൂട്യൂബ് താരമായ എം ഫോർ ടെക്കിലെ ജിയോ മച്ചാൻ, ശ്രീലക്ഷ്മി അറക്കൽ, ഗായകൻ ഇഷാൻ ദേവ് തുടങ്ങിയവരും പലരുടെയും പ്രെഡിക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

English Summary

Only a few hours remain before the highly anticipated Bigg Boss Malayalam Season 8 kicks off. The months-long wait to watch the new season will come to an end on September 6th. The upcoming show, which begins on Sunday, is currently a major topic of discussion, including on social media.

Loading...
Unable to load recommendations.
Follow Us
മികച്ച കാഴ്ചശക്തിക്ക് ശീലമാക്കേണ്ട ഭക്ഷണങ്ങള്‍
ഈ ചോദ്യങ്ങൾ മറക്കല്ലേ! അധ്യാപക ദിനത്തിലെ പ്രധാനപ്പെട്ട ജികെ
കായപ്പൊടി വാങ്ങല്ലേ വിഷമാണ്! വീട്ടിൽ പൊടിച്ചെടുക്കാം എളുപ്പത്തിൽ
പ്രിയപ്പെട്ട ടീച്ചറിന് ഗിഫ്റ്റ് കൊടുക്കണോ? ഐഡിയ ഇതാ
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി
വയനാട് തോൽപ്പട്ടി കാർ തടഞ്ഞ് കാട്ടാന
Viral Video | ഒന്ന് അങ്ങോട്ടോ, ഇങ്ങോട്ടോ ചെരിഞ്ഞാൽ
Viral Video | റോഡിൽ വെള്ളം കയറുന്നതും ബിസ്സിനസാകുമോ?