Bigg Boss Malayalam Season 8 : റിനി ആൻ ജോർജ് പുറത്തേക്കോ… എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്

Rini Ann George - Bigg Boss Malayalam Season 8 Latest Update : ക്യാപറ്റനായ ജസീല പർവീണിന്റെ നേതൃത്വത്തിൽ കോൺഫറൻസ് റൂമിൽ വച്ച് എല്ലാം അം​ഗങ്ങളും ചേർന്ന് ആരെ പുറത്താക്കണം എന്ന ചർച്ച നടത്തുന്നു. ഇതിൽ എല്ലാവരും തന്നെ റിനി ആൻ ജോർജ്ജിന്റെ പേരാണ് പറഞ്ഞത് എന്നാണ് പ്രൊമോയിലൂടെ മനസ്സിലാകുന്നത്. ഏറെ വിഷമിച്ച് ഇരിക്കുന്ന റിനിയെ...

Bigg Boss Malayalam Season 8 : റിനി ആൻ ജോർജ് പുറത്തേക്കോ... എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്

Bigg Boss Malayalam Season 8, Rini Ann George

Published: 

08 Sep 2026 | 12:36 PM

ഇത്തവണത്തെ ബി​ഗ് ബോസ് മലയാളം സീസൺ തുടക്കം മുതലേ പ്രേക്ഷകരെ ഉദ്വേ​ഗത്തിൽ ആഴ്‍ത്തുകയാണ്. ഷോയുടെ ലോഞ്ച് എപിസോ‍ഡ് മുതൽ ബി​ഗ് ബോസ് ഹൗസ് സജീവമാണ്. ആദ്യ ദിവസത്തിൽ തന്നെ തുടർ തർക്കങ്ങളാണ് ഹൗസിലെ പലരുമായും നടക്കുന്നത്. ഷോയുടെ രണ്ടാം ദിനത്തിലെ എപിസോഡിനായി പ്രേക്ഷകർ കാത്തിരിക്കുമ്പോൾ ഇതാ മറ്റൊരു വൻ സർപ്രൈസ് ആണ് ബി​ഗ് ബോസ് നൽകുന്നത്. ഏറ്റവും പുതിയതായി വന്ന പ്രൊമോയിൽ ഓരാളെ ഈ വീട്ടിൽ നിന്ന് എന്നന്നേക്കുമായി പുറത്താക്കണോ അതോ ഇനിയുള്ള മുഴുവൻ ദിവസും കഞ്ഞിയും പയറും മാത്രം മതിയോ എന്ന് ബി​ഗ് ബോസ് ചോദിക്കുന്നു.

തുടർന്ന് ക്യാപറ്റനായ ജസീല പർവീണിന്റെ നേതൃത്വത്തിൽ കോൺഫറൻസ് റൂമിൽ വച്ച് എല്ലാം അം​ഗങ്ങളും ചേർന്ന് ആരെ പുറത്താക്കണം എന്ന ചർച്ച നടത്തുന്നു. ഇതിൽ എല്ലാവരും തന്നെ റിനി ആൻ ജോർജ്ജിന്റെ പേരാണ് പറഞ്ഞത് എന്നാണ് പ്രൊമോയിലൂടെ മനസ്സിലാകുന്നത്. ഏറെ വിഷമിച്ച് ഇരിക്കുന്ന റിനിയെയും പ്രൊമോ വീഡിയിൽ എടുത്ത് കാണിക്കുന്നുണ്ട്.

Also Read : ജസീല പര്‍വീണ്‍ സീസണിലെ ആദ്യ ക്യാപറ്റൻ, ഫസ്റ്റ് നോമിനേഷൻ ലിസ്റ്റും ആയി

തുടർന്ന് ഹൗസിന്റെ പ്രധാന ഹാളിൽ വച്ച് രാഹുൽ ഈശ്വറിനോട് റിനി കയർക്കുന്ന രം​ഗങ്ങളും പ്രൊമോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങളെന്നെ പുറത്താക്കിക്കോ, എനിക്ക് ഇവിടെ നിന്ന് പുറത്ത് പോകുന്നതാണ് ഇഷ്ടം, ഇത്രയും പേര് എന്നെ പുറത്താക്കണം എന്ന് പറഞ്ഞിട് ഞാൻ സ്ട്രോ​ഗ് ആയി നിൽക്കുകയാണ്. ഐ വാൺടു ​ഗോ ഔട്ട് എന്നാണ് റിനി പറയുന്നത്. ഇതിന് ശേഷം കരഞ്ഞുകൊണ്ട് മാറിപ്പോകുന്ന റിനിയെ ആശ്വസിപ്പിക്കാനെന്ന പോലെ രാഹുൽ വരന്നതും പ്രൊമോയിൽ കാണാം. ഈ ആഴ്ചയിലെ നോമിനേഷനിലും ഏറ്റവും അധികം പേരും പറഞ്ഞ പേര് റിനിയുടേതാണ്.

ഒരു പക്ഷേ ഇത് കളിപ്പിക്കാനുള്ള പ്രാങ്ക് പരിപാടിയാണോ എന്ന സംശയം ഉന്നയിക്കുന്ന പ്രേക്ഷരും ഉണ്ട്. കാരണം അഖിൽ മാരാർ വിന്നറായ സീസണിൽ ശോഭ വിശ്വനാഥിനെ ഇത്തരത്തിൽ പുറത്താക്കുന്ന രീതിയിൽ പ്രാങ്ക് ചെയ്തിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയവുമായി ബന്ധപ്പെട്ട് ബി​ഗ് ബോസ് ഹൗസിൽ രാഹുൽ ഈശ്വറും റിനിയും തമ്മിലുള്ള അടി തുടരുകയുമാണ്. ഞാൻ ഫേക്ക് ആണെന്ന് പറയാൻ നിങ്ങൾക്ക് എന്ത് അവകാശമാണ് ഉള്ളത്, ഞാൻ ആരുടെയും പേര് പറഞ്ഞിട്ടില്ല ഡീഫെയ്മും ചെയ്തിട്ടല്ല നിങ്ങൾക്ക് എന്ത് ഉറപ്പുണ്ട് ‍ഞാൻ ഫേക്ക് ആയിട്ടാ സംസാരിക്കുന്നത് എന്ന് പറയാൻ ഇങ്ങനെ നീളുന്നു ഇരുവരും തമ്മിലുള്ള വാ​ഗ്വാദങ്ങൾ.

English Summary

This season of Bigg Boss Malayalam has kept viewers on the edge of their seats right from the start. The Bigg Boss house has been buzzing with activity since the launch episode, with heated arguments breaking out among the contestants on the very first day. Just as viewers eagerly await the second day’s episode, Bigg Boss has another major surprise in store.

Loading...
Unable to load recommendations.
Follow Us
Related Stories
AI Vintage Photos: 46 വർഷം കൊണ്ട് പൊക്കം കുറഞ്ഞതാ 80ൽ ഞാൻ ഇങ്ങനെയായിരുന്നു; പക്രു ചേട്ടന്റെ വിന്റേജ് ചിത്രങ്ങൾ വൈറൽ
Bethlehem Kudumba Unit : ബെത്‌ലഹേം അല്ല, ‘ബട്ടർലഹേം’ കുടുംബ യൂണിറ്റ് ! ബി. കെ. യു റഫറൻസുമായി അമുൽ പരസ്യം
Samvrutha Sunil : കഥകൾ കേൾക്കുന്നുണ്ടായി, ഇപ്പോഴാണ് ചെയ്യാൻ തോന്നിയത്, സംവൃത സുനിൽ തിരിച്ചെത്തുന്നു, ഒപ്പം ദിലീഷ് പോത്തനും അൽഫോൺസ് പുത്രനും
Bigg Boss Malayalam Season 8 : ജസീല പര്‍വീണ്‍ സീസണിലെ ആദ്യ ക്യാപറ്റൻ, ഫസ്റ്റ് നോമിനേഷൻ ലിസ്റ്റും ആയി
Bethlehem Kudumba Unit OTT Release: ഹോട്ട്സ്റ്റാറിലോ? ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന് ഒടിടിയിൽ ?
Urvashi – Silk Smitha: “എനിക്കുവേണ്ടി കോസ്റ്റ്യൂം ഡിസൈൻ ചെയ്യണമെന്ന് സ്മിത പറയുമായിരുന്നു”; സിൽക്ക് സ്മിതയുമായി ഉണ്ടായിരുന്ന അടുപ്പത്തെ കുറിച്ച് ഉർവ്വശി
മെത്ത മാറ്റേണ്ടത് എത്ര വർഷം കഴിയുമ്പോൾ?
ഗില്ലിന് ഇന്ന് 27-ാം ജന്മദിനം; ഇന്ത്യന്‍ നായകന്റെ ആസ്തി
വലിയ വില കൊടുക്കല്ലേ...സ്വര്‍ണാഭരണം വാങ്ങാന്‍ മികച്ച മാര്‍ഗമിതാ
സാംസങ് വില 'ചെറുതായി'ട്ടൊന്ന് കൂട്ടിയിട്ടുണ്ടേ!
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം