Bigg Boss Malayalam Season 8: താഷിയുമായുള്ള ബന്ധത്തിൽ ബ്രേക്ക്! പൊട്ടിക്കരഞ്ഞ് നേഹ

Bigg Boss Malayalam Updates: ബിഗ് ബോസ് മലയാളം എട്ടാം സീസണിലെ മത്സരങ്ങൾ 50 ദിവസവും പിന്നിട്ട് മുന്നേറുകയാണ്. ഹൗസിൽ ഓരോ ദിവസവും പുതിയ സംഭവവികാസങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലായി ഇപ്പോൾ താഷിയും നേഹയും തമ്മിൽ അകന്നിരിക്കുകയാണ്. ചൊവ്വാഴ്ചയിലെ എപ്പിസോഡിന്റെ അവസാനഭാഗത്താണ് ഇരുവരും തമ്മിലുള്ള അകൽച്ച വ്യക്തമാക്കുന്ന രംഗങ്ങൾ കാണിച്ചിരിക്കുന്നത്. വളരെ അഗ്രസീവായ...

Bigg Boss Malayalam Season 8: താഷിയുമായുള്ള ബന്ധത്തിൽ ബ്രേക്ക്! പൊട്ടിക്കരഞ്ഞ് നേഹ

Tashi, Neha

Published: 

28 Oct 2026 | 02:17 AM

ബിഗ് ബോസ് മലയാളം എട്ടാം സീസണിലെ മത്സരങ്ങൾ 50 ദിവസവും പിന്നിട്ട് മുന്നേറുകയാണ്. ഹൗസിൽ ഓരോ ദിവസവും പുതിയ സംഭവവികാസങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലായി ഇപ്പോൾ താഷിയും നേഹയും തമ്മിൽ അകന്നിരിക്കുകയാണ്. ചൊവ്വാഴ്ചയിലെ എപ്പിസോഡിന്റെ അവസാനഭാഗത്താണ് ഇരുവരും തമ്മിലുള്ള അകൽച്ച വ്യക്തമാക്കുന്ന രംഗങ്ങൾ കാണിച്ചിരിക്കുന്നത്. വളരെ അഗ്രസീവായ പെരുമാറ്റമുള്ള താഷിയും എന്നാൽ ഏറെ ക്യൂട്ട് ആയ മലപ്പുറം സംഭാഷണ ശൈലിയുള്ള നേഹയും തമ്മിൽ അപ്രതീക്ഷിതമായിട്ടാണ് ഹൗസിൽ അടുത്ത സുഹൃത്തുക്കൾ ആവുന്നത്.

എന്നാൽ തങ്ങൾ തമ്മിൽ പ്രണയം ഒന്നുമില്ല എന്നാണ് കഴിഞ്ഞദിവസം മോഹൻലാലിനോട് ഇരുവരും വ്യക്തമാക്കിയത്. കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാലിന്റെ പ്രണയം എന്തെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് ആയിരുന്നു ഇവരുടെ മറുപടി. പക്ഷേ താഷി തന്നോട് ഫ്ലർട്ട് ചെയ്യുന്നു, ലവ് ട്രാക്ക് പിടിക്കാൻ ശ്രമിക്കുന്നു എന്ന് വേദാഗി നേഹ യോട് തുറന്നു പറഞ്ഞിരുന്നു. മൃദുലയാണ് താഷിയുടെ നേഹയോടുള്ള സമീപനത്തിൽ സംശയം ഉന്നയിച്ചതും വേദാംഗിക്ക് ഉണ്ടായ അനുഭവം നേഹയെ അറിയിക്കാൻ മുൻകൈയെടുത്തതും

Also Read: സ്റ്റിൽ ഐ ലവ് യു, വീക്കെൻഡ് എപിസോഡിൽ നിലീനയോട് ലാലേട്ടനെ സാക്ഷിയാക്കി നോബി

മൃദുലയ്ക്കൊപ്പം വേദാംഗിയോടുള്ള സംസാരത്തിനൊടുവിൽ നേഹ പൊട്ടിക്കരഞ്ഞുകൊണ്ട് തനിക്ക് എല്ലായിപ്പോഴും ഈ അനുഭവമാണ് ഉണ്ടാകുന്നത് എന്ന് പറയുന്നുണ്ട്. എപ്പിസോഡിൽ ഇല്ലെങ്കിലും പ്രൊമോയിൽ നേഹയെ സമാധാനിപ്പിക്കാൻ താഷി എത്തുമ്പോൾ അതിന് നിന്നു കൊടുക്കാതെ ബെഡ്റൂമിലേക്ക് എത്തി കയ്യിൽ കിട്ടിയ തന്റെ സാധനങ്ങൾ എല്ലാം സ്നേഹ എറിഞ്ഞ് നശിപ്പിക്കുന്നതും കാണാം.

നിനക്ക് എന്നെ വിശ്വസിക്കാൻ കഴിയുമോ എന്ന് താഷി ചോദിക്കുമ്പോൾ ഇല്ല എന്ന ഉറച്ച മറുപടിയാണ് നേഹ നൽകുന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണം ഇങ്ങനെ -‘നീ എന്തുവേണമെങ്കിലും ചിന്തിച്ചോ, ഒരു സീനും ഇല്ല, നിനക്കെന്നെ വിശ്വസിക്കാൻ പറ്റുമോ’ – താഷി ചോദിക്കുന്നു, ‘ഇതിനു മറുപടിയായി – ഇല്ല , കഴിഞ്ഞു, നീ എന്നെ കൊന്നു ഞാൻ ചത്തു എനിക്ക് മതിയായി’ – എന്ന് നേഹ പറയുന്നു, താക്സ് ഫോർ എവെരിതിങ് എന്ന് പറഞ്ഞു താഷി എഴുന്നേറ്റ് പോകുന്നു. തുടർന്നാണ് നേഹ തന്റെ മേക്കപ്പ് വസ്തുക്കൾ ഉൾപ്പെടെ വലിച്ചെറിഞ്ഞ് നശിപ്പിക്കാൻ ശ്രമിക്കുന്നത്. ഇത് പ്രേക്ഷകർക്കും ഹൌസിലെ മറ്റ് മത്സരാർത്ഥികളിലും വിലയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

English Summary

The eighth season of Bigg Boss Malayalam has now crossed the 50-day mark. New developments are unfolding in the house every single day. Most recently, a rift has emerged between Tashi and Neha. The final segment of Tuesday’s episode featured moments that highlighted this growing distance between the two.

Loading...
Unable to load recommendations.
Follow Us
Related Stories
Ramayana Movie: അഡ്വാൻസ് ബുക്കിം​ഗ് 25 കോടി പിന്നിട്ടു, ചരിത്രം സൃഷ്ടിക്കാൻ രാമായണ എത്തുന്നു
Naslen: “വില്ലനായി മറ്റൊരു പ്ലാനായിരുന്നു മനസ്സിൽ, നസ്‌ലൻ വന്നത് പിന്നീട്”; ‘സീൻ’ സിനിമയെ കുറിച്ച് ജിത്തു മാധവൻ
Avaraachan & Sons OTT: അവറാച്ചൻ ഒടിടിയിൽ എത്തുന്നത് ഒക്ടോബർ അവസാനം, പ്ലാറ്റ്ഫോം ഇത്
Major Ravi: “ദാവൂദിനെ പിടിക്കാൻ പോകുന്നു എന്ന് പറയുമ്പോൾ മാത്രം എന്തിനാണിത്ര കുരുപൊട്ടുന്നത്”: വിശദീകരണവുമായി മേജർ രവി
“സലിം കുമാറിന് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ ഒരാൾ കൊച്ചിൻ ഹനീഫയെ അനുകരിക്കാൻ ആവശ്യപ്പെട്ടു”; കോട്ടയം നസീർ
Rashmika Mandanna – Vijay Deverakonda: വിജയ് -രശ്മിക ദമ്പതികൾക്കെതിരായ മോശം പ്രചാരണം; പരാതി നൽകി വിരോഷ് ടീം
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
മുടി വളരാൻ എണ്ണ തേക്കേണ്ടത്  എപ്പോൾ? അറിയാം ശരിയായ രീതി
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്