AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bigg Boss Malayalam Season 8 : രാഹുൽ ഈശ്വർ പണി തുടങ്ങി? ഹൗസിൽ നിരാഹാരം

Rahul Easwar Starts Hunger Strike In Bigg Boss House : ആദ്യവാരം കഴിഞ്ഞ് രണ്ടാം വാരം പൂർത്തിയാകുന്ന അവസരത്തിൽ രാഹുൽ അന്ന് പറഞ്ഞ നിരാഹാരം ആരംഭിക്കുകയാണ്. രണ്ടാം വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ എത്തുന്നത് വരെയാണ് രാഹുൽ നിരാഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. പുരുഷന്മാരുടെ അവകാശങ്ങളും അവർ നേരിടുന്ന പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നതിന് വേണ്ടി...

Bigg Boss Malayalam Season 8 : രാഹുൽ ഈശ്വർ പണി തുടങ്ങി? ഹൗസിൽ നിരാഹാരം
Rahul Easwar , Mohanlal In Bigg Boss Image Credit source: Screen Grab
Amal KV
Amal KV | Published: 19 Sep 2026 | 07:04 PM

ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസണിന്റെ ഉദ്ഘാടന വേദിയിൽ വച്ച് തന്നെ ഒരു ഞെട്ടിക്കുന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. മത്സരാർത്ഥിയായ രാഹുൽ ഈശ്വറാണ് ഉദ്ഘാടന വേദിയിൽ മോഹൻലാലിനെ വെല്ലുവിളിക്കുന്ന തരത്തിൽ ഒരു കാര്യം പ്രഖ്യാപിച്ചത്. ബിഗ് ബോസ് മലയാളത്തിന്റെ അവതാരകനായ മോഹൻലാൽ വുമൺസ് കമ്മീഷൻ വേണമോ വേണ്ടയോ എന്നുള്ള നിലപാട് ഒരാഴ്ചയ്ക്കുള്ളിൽ തുറന്നുപറയണമെന്ന് ആയിരുന്നു രാഹുലിന്റെ ആവശ്യം. ഇത് ഉണ്ടായില്ല എങ്കിൽ താൻ മോഹൻലാലിന് എതിരെ ഹൗസിനുള്ളിൽ നിരാഹാര സത്യാഗ്രഹം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും രാഹുൽ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ആദ്യവാരം കഴിഞ്ഞ് രണ്ടാം വാരം പൂർത്തിയാകുന്ന അവസരത്തിൽ രാഹുൽ അന്ന് പറഞ്ഞ നിരാഹാരം ആരംഭിക്കുകയാണ്. രണ്ടാം വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ എത്തുന്നത് വരെയാണ് രാഹുൽ നിരാഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. പുരുഷന്മാരുടെ അവകാശങ്ങളും അവർ നേരിടുന്ന പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നതിന് വേണ്ടി മെൻസ് കമ്മീഷൻ യാഥാർത്ഥ്യമാക്കണമെന്ന് ഉള്ളതാണ് രാഹുലിന്റെ ആവശ്യം.

Also Read : നടുവൊടിയുന്ന എട്ടിന്റെ പണി! ഐശ്വര്യയും മൃദുലയും ജയിലിൽ

എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാഹുലിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ ട്രോളുകളാണ് ഉയർന്നിരുന്നത്. മെൻസ് കമ്മീഷൻ എന്ന് പറഞ്ഞു പോയ ആൾ ബിഗ് ബോസിൽ ഇപ്പോൾ ചെയ്തുകൂട്ടുന്നത് നേർ വിപരീതത്തിലുള്ള കാര്യങ്ങളാണ് എന്നു പറഞ്ഞുകൊണ്ടാണ് പ്രധാനമായും ട്രോളുകൾ വന്നത്. മെൻസ് കമ്മീഷൻ വേണ്ടി വാദിച്ചിരുന്ന ആൾ അവിടെ ചെന്നപ്പോൾ സ്ത്രീകളുടെ പ്രശ്നങ്ങളും ആ പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിനുള്ള ഇടപെടലുകളാണ് നടത്തുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്ന വിമർശനം.

ഈയൊരു സാഹചര്യത്തിൽ കൂടിയാണ് രാഹുൽ തന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് വീണ്ടും ശ്രദ്ധ കൊണ്ടുവരുന്നത് എന്നതും കൗതുകകരമാണ്. ആദ്യമായിട്ടായിരിക്കും ഇതുവരെയുള്ള ബിഗ് ബോസ് സീസണുകളിൽ പുരുഷ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്ന ഒരു ആക്ടിവിസ്റ്റിന് മത്സരിക്കാൻ അവസരം കിട്ടുന്നത് എന്നും അതുകൊണ്ട് തന്റെ ആ ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിന് നിരാഹാരം ആരംഭിക്കുകയാണെന്ന് എന്നും രാഹുൽ സഹ മത്സരാർത്ഥികളോട് പറഞ്ഞുകൊണ്ടാണ് സത്യാഗ്രഹം ആരംഭിച്ചത്. രാലുൽ ഈശ്വറിന്റെ ഈ സമരത്തോട് മോഹൻലാൽ എങ്ങനെ പ്രതികരിക്കും എന്ന ആകംഷയാണ് പ്രേക്ഷകർക്കുള്ളത്. ഇടയ്ക്ക് നിരാഹാരം കിടക്കുന്നത് നല്ലതാണെന്നും ഹൗസിനുള്ളിലും ജയിൽ ഉണ്ട് എന്നും മോഹൻലാൽ രാഹുൽ ഈശ്വറിനെ ഉദ്ഘാടന വേദിയിൽ ഓർമ്മിപ്പിച്ചിരുന്നു.

English Summary

Rahul demanded that Mohanlal, the host of Bigg Boss Malayalam, openly state his stance on whether a Women’s Commission is needed or not within a week. Rahul had also stated that if this did not happen, he would take measures against Mohanlal including a hunger strike from inside the house.

Follow Us