Big boss Malayalam Season 8: വിക്കിയെ നേരിട്ട് കണ്ടപ്പോൾ കെട്ടിപ്പിടിക്കാൻ ആണ് തോന്നിയത്, ഉമ്മയും കൊടുത്തു! ശ്രീലക്ഷ്മി അറക്കൽ
Big boss Malayalam Season 8: ഇതിനിടെയാണ് ഇപ്പോൾ പുറത്തെത്തിയ ശ്രീലക്ഷ്മി വളരെ അപ്രതീക്ഷിതമായ രീതിയിൽ പ്രതികരണം നടത്തിയിരിക്കുന്നത്. തനിക്ക് ഒരുപാട് സുഹൃത്തുക്കളെ കിട്ടിയെന്നാണ് ശ്രീലക്ഷ്മി പറയുന്നത്. മാത്രമല്ല ബിഗ്ബോസിൽ എത്തുന്നതിനുമുമ്പ് രാഹുൽ ഈശ്വറിനെ വരെ വളരെ മോശമായി പ്രതികരണം നടത്തിയിരുന്ന ശ്രീലക്ഷ്മി വീട്ടിൽ എത്തിയപ്പോൾ രാഹുലുമായി വളരെ സഹകരണത്തോടെ മുന്നോട്ട് പോകുന്നതാണ്.........

Sreelakshmi, Wikky
ബിഗ് ബോസിൽ കഴിഞ്ഞ എപ്പിസോഡിൽ വളരെ അപ്രതീക്ഷിതമായാണ് ഒരു മാസ്സ് എവിക്ഷൻ നടന്നത്. ഗായത്രി സുരേഷ്, ശ്രീലക്ഷ്മി അറക്കൽ, സുമേഷ് തുടങ്ങിയവർ എല്ലാം ഇപ്പോൾ വീടിന് പുറത്തായി. പുറത്തെത്തിയശേഷം ശ്രീലക്ഷ്മി അറക്കൽ തന്റെ ബിഗ് ബോസ് അനുഭവങ്ങൾ പങ്കുവെക്കുന്നതാണ് ഇപ്പോൾ ശ്രദ്ധയാകുന്നത്. പൊതുവിൽ ഷോയിൽ എത്തുന്നതിനു മുമ്പ് കണ്ട ശ്രീലക്ഷ്മി അല്ലാ വീടിനുള്ളിൽ കണ്ടത് എന്ന് പ്രേക്ഷക പ്രതികരണങ്ങൾ ഉണ്ടായിരുന്നു.
ഇതിനിടെയാണ് ഇപ്പോൾ പുറത്തെത്തിയ ശ്രീലക്ഷ്മി വളരെ അപ്രതീക്ഷിതമായ രീതിയിൽ പ്രതികരണം നടത്തിയിരിക്കുന്നത്. തനിക്ക് ഒരുപാട് സുഹൃത്തുക്കളെ കിട്ടിയെന്നാണ് ശ്രീലക്ഷ്മി പറയുന്നത്. മാത്രമല്ല ബിഗ്ബോസിൽ എത്തുന്നതിനുമുമ്പ് രാഹുൽ ഈശ്വറിനെ വരെ വളരെ മോശമായി പ്രതികരണം നടത്തിയിരുന്ന ശ്രീലക്ഷ്മി വീട്ടിൽ എത്തിയപ്പോൾ രാഹുലുമായി വളരെ സഹകരണത്തോടെ മുന്നോട്ട് പോകുന്നതാണ് കണ്ടത്.
ALSO READ:ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ഗായത്രി സുരേഷ്
ആദ്യം വിക്കിയെ കണ്ടപ്പോൾ തനിക്ക് കെട്ടിപ്പിടിക്കാൻ…
ഷോയിൽ നിന്ന് പുറത്തായിട്ടും രാഹുലിനെ കുറിച്ച് പോസിറ്റീവായിട്ടുള്ള കാര്യമാണ് ശ്രീലക്ഷ്മി പറയുന്നത് എല്ലാവരുമായും സഹകരിച്ച് മുന്നോട്ടു കൊണ്ടുപോകുന്നതിൽ രാഹുൽ ഈശ്വർ വലിയ പങ്കുവഹിക്കുന്നുണ്ട് എന്നാണ് ശ്രീലക്ഷ്മിയുടെ പ്രതികരണം. മാത്രമല്ല ബിഗ് ബോസിന് മുന്നേ ഏറ്റവും കൂടുതൽ ശ്രീലക്ഷ്മി തല്ലു പിടിച്ചിട്ടുള്ള മറ്റൊരു വ്യക്തിയാണ് വിക്കി തഗ്. എന്നാൽ വീട്ടിലെത്തി ആദ്യം വിക്കിയെ കണ്ടപ്പോൾ തനിക്ക് കെട്ടിപ്പിടിക്കാൻ ആണ് തോന്നിയത് മാത്രമല്ല താൻ ഒരു ഉമ്മയും കൊടുത്തു എന്ന് ശ്രീലക്ഷ്മി പ്രതികരിക്കുന്നു.
വിക്കിക്ക് മാത്രമല്ല രാകേഷേട്ടൻ, ആസിഫ് തുടങ്ങിയവർക്ക് എല്ലാം താൻ ഉമ്മ കൊടുത്തു എന്നും ശ്രീലക്ഷ്മി പറയുന്നു. ബിഗ് ബോസ് തങ്ങൾ തമ്മിലുള്ള ബോണ്ടൊക്കെ നശിപ്പിക്കാൻ ഒരുപാട് ശ്രമിച്ചുനോക്കി. എന്നാൽ എല്ലാവരും സഹകരിച്ചു മുന്നോട്ട് കൊണ്ടുപോവാൻ രാഹുൽ ഈശ്വർ ഉണ്ടായിരുന്നു. ഒരു ചെറിയ സാധനം കിട്ടിയാലും അതും 20 പേർക്കും വീതിച്ച നൽകുന്നതിൽ രാഹുൽ ഈശ്വർ മുൻപന്തിയിൽ ഉണ്ടായിരുന്നു. വീടിനുള്ളിൽ താൻ നേരിട്ട് ഏക പ്രശ്നം എന്ന് പറയുന്നത് വിശപ്പാണ് നന്നായിട്ട് വിശന്നിട്ട് ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ വീട്ടിൽ നിന്നും പോന്നപ്പോൾ തനിക്ക് നല്ല വിഷമം ഉണ്ട് എല്ലാവരെയും നന്നായി മിക്സ് ചെയ്യുന്നുണ്ട് എന്നും ശ്രീലക്ഷ്മി പറയുന്നു.
കൂടാതെ കടൽ കൊമ്പനെ കുറിച്ചും ശ്രീലക്ഷ്മി സംസാരിച്ചു കടൽക്കൊമ്പനുമായി വഴക്കുണ്ടാകുന്നുണ്ടെങ്കിലും തനിക്ക് കടൽക്കൊമ്പനെ വളരെ ഇഷ്ടമായിരുന്നു മാത്രമല്ല തനിക്ക് വീട്ടിനുള്ളിൽ നിരവധിപേരെ ഇഷ്ടമായിരുന്നു എന്നും ശ്രീലക്ഷ്മി പറയുന്നുണ്ട്. അതേസമയം ശ്രീലക്ഷ്മിയുടെ ഈ പ്രതികരണം കണ്ട് പ്രേക്ഷകർ പറയുന്നത് ശ്രീലക്ഷ്മി ഒരുപാട് മാറിപ്പോയി ഇപ്പോൾ പുരുഷന്മാരോടുള്ള വിരോധം എല്ലാം അല്പം കുറഞ്ഞു എന്നാണ് തോന്നുന്നത് എന്നാണ്. മാത്രമല്ല ശ്രീലക്ഷ്മി വീടിനുള്ളിൽ എത്തിയപ്പോൾ കുറച്ച് ആളുകൾ അവരെ വിമർശിക്കുന്നുണ്ടായിരുന്നു ഫെയ്ക്ക് ഫെമിനിസ്റ്റ് എന്നാണ് ശ്രീലക്ഷ്മി പറയുന്നത്. ഫെമിനിസവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിച്ച ശ്രീലക്ഷ്മി ഹൗസിനുള്ളിൽ ഫെമിനിസം എല്ലാം മറന്നിട്ടുള്ള ഗെയിം ആണ് കളിക്കുന്നത് എന്നും ആളുകൾ വിമർശിച്ചു.
ENGLISH SUMMARY
Sreelakshmi Arakkal is now garnering attention by sharing her Bigg Boss experiences after her exit from the show. Viewers had generally felt that the Sreelakshmi seen inside the house was different from the person they knew before she joined the show. Amidst this, the recently evicted Sreelakshmi has now offered a rather unexpected response.