Bigg Boss Malayalam Season 8: ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ഗായത്രി സുരേഷ്
Gayatri Suresh Becomes First Contestant Evicted Twice from House: ബിഗ് ബോസ് ഹൗസിൽ നിന്ന് രണ്ടുതവണ എവിക്റ്റ് ആവുന്ന മത്സരാർത്ഥിയായി ഗായത്രി സുരേഷ് . ബിഗ് ബോസ് മലയാളം സീസൺ എട്ടിലെ നാലാം ആഴ്ചയിലെ എവിക്ഷൻ ഇന്ന് പൂർത്തിയായിരുന്നു. നേരത്തെ സൂചന ഉണ്ടായിരുന്നതുപോലെ മാസ്സ് എവിക്ഷൻ ആയിരുന്നു ഈ ആഴ്ചയിലേത്. ഈയാഴ്ചയിൽ പുറത്തായവരുടെ കൂട്ടത്തിൽ പ്രമുഖ നടിയായ ഗായത്രി സുരേഷും ഉണ്ടായിരുന്നു. ഈ സീസണിൽ ഇത് രണ്ടാം തവണയാണ് ഗായത്രി ഹൗസിൽ നിന്ന് പുറത്താകുന്നത്.
ബിഗ് ബോസ് ഹൗസിൽ നിന്ന് രണ്ട് തവണ എവിക്റ്റ് ആകുന്ന മത്സരാർത്ഥിയായി ഗായത്രി സുരേഷ് . ബിഗ് ബോസ് മലയാളം സീസൺ എട്ടിലെ നാലാം ആഴ്ചയിലെ എവിക്ഷൻ ഇന്ന് പൂർത്തിയായിരുന്നു. നേരത്തെ സൂചന ഉണ്ടായിരുന്നതുപോലെ മാസ്സ് എവിക്ഷൻ ആയിരുന്നു ഈ ആഴ്ചയിലേത്. ഈ ആഴ്ചയിൽ പുറത്തായവരുടെ കൂട്ടത്തിൽ പ്രമുഖ നടിയായ ഗായത്രി സുരേഷും ഉണ്ടായിരുന്നു. ഈ സീസണിൽ ഇത് രണ്ടാം തവണയാണ് ഗായത്രി ഹൗസിൽ നിന്ന് പുറത്താകുന്നത്.
ഇത്തവണത്തെ സീസൺ ആരംഭിക്കുമ്പോൾ ആദ്യ മത്സരാർത്ഥിയായി മോഹൻലാൽ സ്വാഗതം ചെയ്ത് ഹൗസിലേക്ക് പ്രവേശനം നൽകിയത് ഗായത്രിക്കായിരുന്നു. അങ്ങനെ ആദ്യമായി ഹൗസിലേക്ക് പ്രവേശിച്ച ഗായത്രി തന്നെയാണ്, ഹൗസിൽ നിന്നും ഏറ്റവും ആദ്യം പുറത്താകുന്നതും.പക്ഷേ അത് സാധാരണ രീതിയിലുള്ള എവിഷൻ ആയിരുന്നില്ല. ആദ്യാഴ്ചയിലെ ഹൗസിലെ ലീഡർ ആയിരുന്ന ജസീലയുടെയും അനുയായികളുടെയും തീരുമാനപ്രകാരമാണ് ഗായത്രി സുരേഷ് പുറത്തുപോയത്.
Also Read: മാസ്സ് എവിക്ഷൻ! ലോലിറ്റയും സുമേഷും ശ്രീലക്ഷമിയും ഉൾപ്പെടെ 8 പേർ ഹൗസിൽ നിന്ന് പുറത്ത്
ബിഗ് ബോസ് നൽകിയ ഒരു ഓപ്ഷന്റെ ഭാഗമായിട്ടാണ് ഗായത്രി പുറത്താക്കാനുള്ള തീരുമാനം ജസീല എടുത്തത്. നിങ്ങൾക്ക് ഈ സീസൺ മുഴുവൻ കഞ്ഞിയും പയറും മാത്രം കഴിച്ച് തുടരണോ, അതോ ഹൗസിൽ നിന്ന് ഒരാളെ പുറത്താക്കണോ എന്നുള്ളതായിരുന്നു ഓപ്ഷൻ. അങ്ങനെ ഹൗസിൽ നിന്ന് പുറത്തായ ഗായത്രി സുരേഷ് പിന്നീട് തിരിച്ചെത്തുന്നത് ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ച എൽദോയുടെ ഒരു ത്യാഗം കൊണ്ടാണ്. രാഹുൽ ഈശ്വരനോട് മത്സരിച്ച് ലീഡർ സ്ഥാനത്തേക്ക് എത്തിയ എൽദോക്ക് മുന്നിൽ ബിഗ് ബോസ് ഒരു ഓപ്ഷൻ വച്ചു.
മുൻപുണ്ടായിരുന്ന ഭരണനേതൃത്വം എടുത്ത ഏതെങ്കിലും ഒരു തീരുമാനം തിരുത്താനുള്ള അവസരമാണ് എൽദോയ്ക്ക് ബിഗ് ബോസ് നൽകിയത്. രണ്ടാമതൊന്ന് ആലോചിക്കാതെ എൽദോ പുറത്തുപോയ ഗായത്രിയെ തിരികെ കൊണ്ടുവരണം പുറത്താക്കിയ തീരുമാനം പിൻവലിക്കണം എന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. അപ്പോൾ തിരിച്ച് ഒരു നിബന്ധന ബിഗ് ബോസ് വച്ചു. അങ്ങനെ ഗായത്രിയെ തിരികെ കൊണ്ടുവരുകയാണെങ്കിൽ നിങ്ങൾ ലീഡർ സ്ഥാനത്തുനിന്ന് മാറി നിൽക്കേണ്ടി വരും. പ്രതിപക്ഷ നേതാവായ രാഹുൽ ഈശ്വറിനെ പകരം ലീഡർ ആക്കേണ്ടി വരുമെന്നും ആയിരുന്നു ആ നിബന്ധന. അങ്ങനെയാണ് ഗായത്രി സുരേഷ് വീണ്ടും ഹൗസിലേക്ക് എത്തുന്നത്. ഇപ്പോൾ ഇതാ വീണ്ടും അവർ മാസ് എവിക്ഷനിലൂടെ പുറത്തുപോവുകയും ചെയ്തിരിക്കുന്നു.
English Summary
Gayathri Suresh has become a contestant to be evicted from the Bigg Boss house twice. The eviction process for the fourth week of Bigg Boss Malayalam Season 8 concluded today. As previously anticipated, this week saw a mass eviction, and prominent actress Gayathri Suresh was among those eliminated.