Binu Pappu: ‘ഒരു സീനെടുത്ത ശേഷമാണ് ഞാന്‍ പപ്പുവിന്റെ മകനാണെന്ന് രാജുവേട്ടനോട് പറയുന്നത്’: ബിനു പപ്പു

Binu Pappu About Maniyanpilla Raju: നടൻ മണിയൻപിള്ള രാജുവിനോട് താൻ കുതിരവട്ടം പപ്പുവിന്റെ മകനാണെന്ന് പറഞ്ഞ നിമിഷത്തെ കുറിച്ച് സംസാരിക്കുകയാണ് ബിനു പപ്പു.

Binu Pappu: ഒരു സീനെടുത്ത ശേഷമാണ് ഞാന്‍ പപ്പുവിന്റെ മകനാണെന്ന് രാജുവേട്ടനോട് പറയുന്നത്: ബിനു പപ്പു

ബിനു പപ്പു

Published: 

04 May 2025 | 08:43 PM

മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനും സംവിധായകനുമാണ് ബിനു പപ്പു. നടൻ കുതിരവട്ടം പപ്പുവിന്റെ മകനാണ് അദ്ദേഹം. 2014ൽ സലിം ബാബ സംവിധാനം ചെയ്ത ‘ഗുണ്ട’ എന്ന സിനിമയിലൂടെയാണ് ബിനു പപ്പു അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് ‘ഹെലൻ’, ‘വൺ’, ‘ഓപ്പറേഷൻ ജാവ’, ‘ഭീമന്റെ വഴി’, ‘ലൂസിഫർ’, ‘തല്ലുമാല’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. കൂടാതെ, ‘ഗപ്പി’, ‘മായാനദി’, ‘അമ്പിളി’, ‘തല്ലുമാല’, ‘പുഴു’, ‘സൗദി വെള്ളക്ക’, ‘തുടരും’ എന്നീ ചിത്രങ്ങളിൽ അദ്ദേഹം അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

ഇപ്പോഴിതാ നടൻ മണിയൻപിള്ള രാജുവിനോട് താൻ കുതിരവട്ടം പപ്പുവിന്റെ മകനാണെന്ന് പറഞ്ഞ നിമിഷത്തെ കുറിച്ച് സംസാരിക്കുകയാണ് ബിനു പപ്പു. ‘സഖാവ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ഒരു സീൻ അഭിനയിച്ച് കഴിഞ്ഞ ശേഷമാണ് താൻ കുതിരവട്ടം പപ്പുവിന്റെ മകനാണെന്ന കാര്യം മണിയൻപിള്ള രാജുവിനോട് പറഞ്ഞതെന്ന് ബിനു പപ്പു പറയുന്നു. സില്ലിമോങ്ക്‌സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

“സഖാവ് എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് മണിയൻപിള്ള രാജു ചേട്ടനും അവിടെ ഉണ്ടായിരുന്നു. ഒരു സീൻ എടുത്ത് കഴിഞ്ഞതിന് ശേഷമാണ് ഞാൻ കുതിരവട്ടം പപ്പുവിന്റെ മകനാണ് എന്ന് അദ്ദേഹത്തോട് പറയുന്നത്. ‘താൻ എന്താടോ അത് നേരത്തെ പറയാതിരുന്നത്’ എന്നായിരുന്നു അദ്ദേഹം എന്നോടപ്പോൾ ചോദിച്ചത്. ഞാൻ ഒന്നും മിണ്ടാതെ ചിരിച്ചതേയുള്ളൂ. അദ്ദേഹം എന്നെ കെട്ടിപിടിച്ച് വീണ്ടും ചോദിച്ചു ‘താൻ പറയാതിരുന്നത് എന്തിനാണ്. ഞാൻ തന്നെ വളരെ ചെറുപ്പത്തിൽ കണ്ടതല്ലേ’യെന്ന്.

അവരെയൊന്നും ശല്യപ്പെടുത്തണമെന്ന് എനിക്ക് ഉണ്ടായിരുന്നില്ല. വെറുതെ നേരെ ചെന്ന് ‘ഞാൻ ഈ ആളുടെ മകനാണ്’ എന്ന് പറയാൻ കഴിയില്ലലോ. അതല്ലല്ലോ ശരിക്കും ചെയ്യേണ്ടത്. അതുകൊണ്ട് തന്നെയാണ് ഞാൻ പലപ്പോഴും മാറി നിൽക്കുന്നത്. പക്ഷെ ഞാൻ അങ്ങനെ ചെയ്യുന്നതിൽ അവർക്കൊക്കെ വളരെ വിഷമമാണ്.

ALSO READ: പ്രകാശേട്ടന് ആകെയൊരു ഡിമാന്റേ ഉണ്ടായിരുന്നുള്ളൂ, ഇനി ഈ പരിസരത്തേക്ക് വരുമെന്ന് തോന്നുന്നില്ല: തരുൺ മൂർത്തി

നമ്മൾ പറഞ്ഞില്ലല്ലോ എന്ന ചിന്തയാണ് അവർക്ക്. പിന്നീട് ചിന്തിച്ചപ്പോഴാണ് എനിക്കും അത് മനസിലായത്. ശരിക്കും ഞാൻ അവരോട് പോയി കാര്യം പറയണമായിരുന്നു. കാരണം അവരൊക്കെ അച്ഛന്റെ സുഹൃത്തുക്കളാണ്. അവരൊക്കെ തമ്മിൽ ഒരുപാട് വർഷത്തെ പരിചയമാണ്. ഒരുപാട് സിനിമകളിൽ ഒരുമിച്ച് വർക്ക് ചെയ്തവരാണ്. അവർ കൊളീക്‌സാണ്, കൂട്ടുക്കാരാണ്” ബിനു പപ്പു പറഞ്ഞു.

Follow Us
Related Stories
Renu Sudhi: കീമോ തെറാപ്പി തുടങ്ങുകയാണ് മുടിയൊക്കെ പോകും; അതാ പിന്നെ പറഞ്ഞത്; രേണു സുധി
Renu Sudhi: ക്യാൻസർ മൂന്നാമത്തെ സ്റ്റേജിലെങ്കിൽ ഇങ്ങനെ നിൽക്കാനും സംസാരിക്കാനും കഴിയില്ല! രേണുവിനോട്‌ ഇനിയും ഇത് വേണോ?
AMMA Controversy: ‘അമ്മ’യിൽ ചിലർ ശരിയല്ലെന്ന് അൻസിബ; സൈബർ ആക്രമണത്തിന് കേസ് നൽകി ലക്ഷ്മി പ്രിയ
AMMA Controversy: ‘അമ്മ’ ജനറൽബോഡിക്ക് 21 ദിവസം മാത്രം; വാർഷിക റിപ്പോർട്ട് കൈമാറാതെ നേതൃത്വം
Tovino Thomas and Balan Movie : നിങ്ങള്‍ ഇതുവരെ കാണാത്ത ടോവിനോ ആയിരിക്കും ബാലനില്‍ ; സംവിധായകന്‍ ചിദംബരത്തിന്റെ ഉറപ്പ്
Ansiba Hassan – AMMA Controversy: അൻസിബ തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ്റെ മൊഴി, കേസിൽ മൊഴി നൽകി നീന കുറുപ്പും
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്