Aishwarya Rai: ‘അനുമതിയില്ലാതെ പേരും ചിത്രങ്ങളും ഉപയോഗിക്കുന്നു’; സ്വകാര്യത സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐശ്വര്യ റായ് ഡൽഹി ഹൈക്കോടതിയിൽ
Actress Aishwarya Rai Moves Delhi High Court: ഐശ്വര്യ റായ് വാള്‍വേപ്പറുകള്‍, ഐശ്വര്യ റായ് ഫോട്ടോകള്‍ തുടങ്ങിയ കീവേര്‍ഡുകളിലൂടെ ആരോപണ വിധേയര്‍ പണം സമ്പാദിക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Aishwarya Rai
ഡൽഹി: അനുവാദമില്ലാതെ തന്റെ പേരും ചിത്രങ്ങളും ഉപയോഗിക്കുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് നടി ഐശ്വര്യ റായ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. വാണിജ്യ ആവശ്യങ്ങൾക്കായി തന്റെ ചിത്രങ്ങളും ശബദവുമടക്കം അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാണ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.
പല വെബ് സൈറ്റുകളും അനുവാദമില്ലാതെ നടിയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നതായാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. 150 ഓളം യുആർഎല്ലുകൾ പരാതിയിൽ പരാമർശിച്ചിട്ടുണ്ടെന്നാണ് സൂചന. ഐശ്വര്യ റായ് വാള്‍വേപ്പറുകള്‍, ഐശ്വര്യ റായ് ഫോട്ടോകള്‍ തുടങ്ങിയ കീവേര്‍ഡുകളിലൂടെ ആരോപണ വിധേയര്‍ പണം സമ്പാദിക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Also Read:‘സദാ ചാരം ഉള്ളയിടങ്ങള്‍ പലപ്പോഴും ടോക്സിക് ആയിരിക്കും’; വൈറലായി മീനാക്ഷി അനൂപിന്റെ പോസ്റ്റ്
ഇത് കൂടാതെ നടിയുടെ മോർഫ് ചെയ്ത ചിത്രങ്ങളും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ചിത്രങ്ങളും വീഡിയോകളും യൂട്യൂബ് ചാനലുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്. മോര്‍ഫിങിലൂടെ പോണോഗ്രാഫിക് വീഡിയോകളിലും ഐശ്വര്യയുടെ ചിത്രങ്ങളും മറ്റും ഉപയോഗിക്കുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സംഭവത്തിൽ അനുവാദമില്ലാതെ ചിത്രങ്ങൾ അടക്കം ഉപയോഗിക്കുന്നത് തടയാണ ടക്കാല ഉത്തരവിറക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജിയിൽ ചൂണ്ടിക്കാട്ടിയ യുആർഎല്ലുകൾ നീക്കം ചെയ്യാൻ ഇടക്കാല ഉത്തരവുണ്ടാകുമെന്നും കോടതി അറിയിച്ചു. കേസ് വിശദവാദത്തിന് 2026 ജനുവരി 15 ലേക്ക് മാറ്റി.