Ranveer Singh Ban : ഡോൺ 3 നിന്നും അവസാനം നിമിഷം പിന്മാറി; റൺവീർ സിങ്ങിന് വിലക്ക്
Don 3 Ranveer Singh Ban : ഡോൺ 3യുടെ നിർമാതാവും സംവിധായകനുമായ ഫർഹാൻ അക്തറുടെ പരാതിയിന്മേലാണ് നടപടി. സിനിമയുടെ ഭാഗമായെങ്കിലും യാതൊരു മുന്നറിയിപ്പും നൽകാതെ റൺവീർ സിങ് ഡോൺ 3യിൽ നിന്നും പിന്മാറുകയായിരുന്നു. ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് അസോസിയേഷനാണ് ബോളിവുഡ് താരത്തിനെതിരെ നടപടിയെടുത്തിരിക്കുന്നത്.

Ranveer Singh
ബോളിവുഡ് താരം റൺവീർ സിങ് വിലക്കേർപ്പെടുത്തി സിനിമ സംഘടനയായ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് അസോസിയേഷൻ. ഡോൺ 3 സിനിമയിൽ നിന്നും യാതൊരു മുന്നറിയിപ്പും നൽകാതെ പിന്‍മാറിയതിന് സംവിധായകനും നിർമാതാവുമായ ഫർഹാൻ അക്തറുടെ പരാതിയിന്മേലാണ് നടപടി. ഫർഹാൻ അക്തറുടെ പരാതിയിൽ ഫെഡറേഷൻ നേരത്തെ നടപടി സ്വീകരിച്ചിരുന്നു. ഇന്ന് വാർത്തസമ്മേളനം വിളിച്ചു ചേർത്ത് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
45 കോടി രൂപയുടെ നഷ്ടം
റൺവീർ സിങ്ങുമായി ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ സഹകരിക്കില്ലെന്നും മറ്റുള്ള സംഘടനകളും ഈ നടപടി സ്വീകരിക്കണമെന്ന് ഫെഡറേഷൻ ആവശ്യപ്പെടുന്നു. സിനിമയിൽ നിന്നുള്ള നടൻ്റെ പെട്ടെന്നുള്ള പിന്മാറ്റം, നിർമാതാക്കൾക്ക് 45 കോടി രൂപയിൽ അധികം നഷ്ടം സംഭവിച്ചെന്നും ഈ തുക നിർമാതാക്കൾക്ക് നഷ്ടപരിഹാരമായി തിരികെ നൽകിയാൽ നടനുമായി വീണ്ടും സഹകരിക്കുന്നത് പരിഗണിക്കാമെന്നാണ് ഫെഡറേഷൻ അറിയിച്ചിരിക്കുന്നത്. റൺവീർ സിങ് നഷ്ടപരിഹാരമായി 45 കോടി രൂപ തിരികെ നൽകണമെന്നാണ് ഫർഹാൻ അക്തറിൻ്റെ നിർമാണ കമ്പനിയായ എക്സെൽ എൻ്റെർടെയ്മെൻ്റ് ആവശ്യപ്പെടുന്നത്.
ചർച്ചയ്ക്ക് റൺവീർ സിങ് തയ്യാറായില്ല
ഈ കഴിഞ്ഞ ഏപ്രിലാണ് എക്സെൽ എൻ്റെർടെയ്മെൻ്റ് റൺവീർ സിങ്ങിനെതിരെ പരാതിയുമായി രംഗത്തെത്തുന്നത്. എക്സെൽ ഗ്രൂപ്പുമായി റൺവീർ സിങ് മൂന്ന് സിനിമകൾക്കായി കരാറിൽ ഏർപ്പെട്ടിരുന്നു. എന്നാൽ യാതൊരു മുന്നറിയിപ്പും നൽകാതെ ബോളിവുഡ് താരം സിനിമയിൽ നിന്നും പിന്‍മാറി. സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾക്കായി ചിലവഴിച്ച തുകയെല്ലാം തിരികെ നൽകണമെന്നാണ് എക്സെൽ ഗ്രൂപ്പ് ഉടമ ഫർഹാൻ അക്തർ ആവശ്യപ്പെടുന്നത്. അതേസമയം ഈ വിഷയുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കായി ബോളിവുഡ് താരം തയ്യാറായില്ലയെന്ന് ഫെഡറേഷൻ അറിയിച്ചു. വിലക്കേർപ്പെടുത്തിയെങ്കിലും നടനുമായി ചർച്ച് ചെയ്ത് പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയാണ് ഫെഡറേഷൻ.
ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്കായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തിൽ ആദ്യമായി ഫർഹാൻ അക്തർ പ്രതികരിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി താൻ ഈ വിഷയത്തിൽ പ്രതിസന്ധി നേരിടുകയാണെന്നാണ് ഫർഹാൻ അക്തർ അറിയിച്ചത്. 2011ൽ ഡോൺ സിനിമയുടെ രണ്ടാം ഭാഗമായിരുന്നു ഫർഹാൻ അക്തർ ഏറ്റവും ഒടുവിൽ സംവിധാനം ചെയ്തത്. ഷാറൂഖ് ഖാൻ ആയിരുന്നു ചിത്രത്തിലെ നായകൻ. അതേസമയം അദിത്യ ധറിൻ്റെ സ്പൈ ത്രില്ലർ ദുരന്തർ ദി റിവെഞ്ചാണ് റൺവീർ സിങ്ങിൻ്റേതായി ഏറ്റവും അവസാനമായി തിയറ്റിൽ എത്തിയ ചിത്രം.
English Summary
Bollywood star Ranveer Singh banned by Federation of Western India Cine Employees (FWICE) on dispute Farhan Akthar Don 3 movie. Farhan Akthar Excel Entertainment asked 45 Crore Rupees Reimbursement.