Kangana Ranaut: സോണിയ ഗാന്ധി ‘ ദുരൂഹയായ വിദേശി ‘; വിവാദ പരാമർശത്തിന് കങ്കണ റണൗട്ടിനെതിരെ കേസ്

Case against Kangana Ranaut: ഷിംല നിവാസിയായ വിരമിച്ച ക്യാപ്റ്റൻ അതുൽ ശർമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നവംബർ 13 വെള്ളിയാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്തത്. നവംബർ 10ന് കങ്കണ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കിട്ട പോസ്റ്റിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും മക്കളായ സഞ്ജയ് ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മരണത്തെക്കുറിച്ച് വളരെ പ്രകോപന‍ പരമായ പരാമർശങ്ങളാണ് അടങ്ങിയിട്ടുള്ളത്.......

Kangana Ranaut: സോണിയ ഗാന്ധി  ദുരൂഹയായ വിദേശി ; വിവാദ പരാമർശത്തിന് കങ്കണ റണൗട്ടിനെതിരെ കേസ്

Kangana Ranaut

Updated On: 

14 Nov 2026 | 03:33 PM

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെയുള്ള വിവാദ പരാമർശത്തിന് പിന്നാലെ ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ടിനെതിരെ കേസ്. ഗാന്ധി കുടുംബത്തിനെതിരെ വിവാദമായ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഷിംലയിലെ ബിജെപി എംപിയായ കങ്കണ റണൗട്ടിനെതിരെ ഹിമാചൽ പ്രദേശ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇവരുടെ പരാമർശങ്ങൾ പ്രകോപനമാണെന്നും പൊതുസമാധാനത്തിന് തടസ്സം സൃഷ്ടിക്കുന്നതാണെന്നും ആണ് പരാതി.

ഷിംല നിവാസിയായ വിരമിച്ച ക്യാപ്റ്റൻ അതുൽ ശർമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നവംബർ 13 വെള്ളിയാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്തത്. നവംബർ 10ന് കങ്കണ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കിട്ട പോസ്റ്റിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും മക്കളായ സഞ്ജയ് ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മരണത്തെക്കുറിച്ച് വളരെ പ്രകോപന‍ പരമായ പരാമർശങ്ങളാണ് അടങ്ങിയിട്ടുള്ളത് എന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

ALSO READ:കർണാടകയ്ക്ക് 15,000 കോടിയുടെ വികസനക്കുതിപ്പ്; പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

നിഗൂഢമായ വിദേശ പൗര….

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 196(1)(ബി), 353(2), 356(2) എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതായി ഷിംല പോലീസ് സൂപ്രണ്ട് ഗൗരവ് സിംഗ് സ്ഥിരീകരിച്ചു, തുടർന്ന് അന്വേഷണം നടത്തുമെന്ന് പറഞ്ഞു.പോസ്റ്റിലൂടെ നിഗൂഢമായ വിദേശ പൗര എന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ വിശേഷിപ്പിച്ചതിനെതിരെയും പരാതിക്കാരൻ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്.

ഗാന്ധി കുടുംബത്തിലെ അംഗങ്ങൾ ഒന്നിന് പുറകെ ഒന്നായി കൊല്ലപ്പെടുന്നതിനു മുമ്പ് സോണിയാഗാന്ധി വിദേശത്തുള്ള ഒരു കഫേയിൽ എത്തിയെന്നും ഒടുവിൽ അവരെ സർക്കാരിന്റെ തലപ്പത്ത് നിർത്തിയെന്നും എത്ര സൗകര്യപ്രദം എന്ന പരാമർശത്തോടെയും പോസ്റ്റ് പങ്കിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നൽകിയത്. സഞ്ജയ് ഗാന്ധിയുടെ മരണശേഷം മനേക ഗാന്ധി കുടുംബവസതിയിൽ നിന്ന് പോയതിനെക്കുറിച്ചും പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. രാഷ്ട്രീയ വിമർശനത്തിനപ്പുറത്തേക്ക് ആ ആഖ്യാനം കടന്നു കയറുകയും പൊതുജന ശത്രുതയ്ക്ക് ആക്കം കൂട്ടുകയും സാമുദായിക ഐക്യം തകർക്കുകയും പൊതുസമാധാനത്തിന് ഭീഷണി ആവുകയും ചെയ്യുമെന്നാണ് പരാതിക്കാരൻ വാദിക്കുന്നത്.

വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ആശങ്കയും ഉണ്ടാക്കുകയും ശത്രുത വളർത്തുകയും ചെയ്യുന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് തുല്യമാണ് ഈ പോസ്റ്റ് എന്നും അദ്ദേഹം ആരോപിച്ചു. വ്യാഴാഴ്ച വൈകുന്നേരം 7:51ന് ഇമെയിൽ വഴി അയച്ച പോലീസ് ഡയറക്ടർ ജന പരാതിയിൽ കങ്കണയുടെ പോസ്റ്റിൽ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും സമയബന്ധിതമായി സൈബർ ഫോറൻസിക്ക് അന്വേഷണം നടത്തണമെന്ന് ശർമ്മ ആവശ്യപ്പെടുന്നുണ്ട്. അതേസമയം ഇക്കാര്യം അന്വേഷിച്ചു വരികയാണ് എന്നാണ് പോലീസ് അറിയിച്ചത്.1981 ലെ ഒരു ആർകൈവെൽ ഹോം വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് കങ്കണയുടെ വിവാദ പരാമർശം വന്നത് അത് ഇന്ദിരാഗാന്ധി സോണിയ ഗാന്ധി യുവാക്കളായ രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുത്ത ഒരു കുടുംബ അത്താഴത്തിന്റെ ദൃശ്യങ്ങൾ ആയിരുന്നു.

ENGLISH SUMMARY

A case has been registered against BJP MP and actress Kangana Ranaut following her controversial remarks about Congress leader Sonia Gandhi. The Himachal Pradesh Police filed an FIR against the Shimla BJP MP after she posted controversial comments about the Gandhi family on social media.

Loading...
Unable to load recommendations.
Follow Us
Related Stories
B​​igg Boss Malayalam: കട്ടക്കലിപ്പിൽ മോഹൻലാൽ! വിക്കി മുതൽ നേഹ വരെ വാങ്ങിക്കൂട്ടി
Bachelor Party: ഒ.ജി ബാച്ച്ലർ പാർട്ടിയുമായി യാതൊരു ബന്ധവുമില്ല, ഡ്യുക്സ് എന്നത് ഇതാണ് – സസ്പെൻസ് പൊളിച്ച് കുഞ്ചാക്കോ ബോബൻ
Rimi Tomy Wedding: ഗായിക റിമി ടോമി വിവാഹിതയായി
Hansika Krishna: കയ്യിൽന്ന് ഓരോന്നിടും അതൊക്കെ പെർഫെക്റ്റ് ആകും! നസ്ലിനൊപ്പമുള്ള സിനിമ അനുഭവങ്ങൾ പങ്കുവെച്ച് ഹൻസിക
Mammootty: മമ്മൂട്ടി കൈപിടിച്ച കുരുന്നുകളുടെ തലവര മാറുന്നു! “കാതോട് കാതോരം” കുട്ടികൾക്ക്‌ ഇനി ആജീവനാന്തം സൗജന്യ വിദ്യാഭ്യാസം
Ramayana Movie: ‘ഉറങ്ങിപ്പോയി, യഷും സായി പല്ലവിയും ശോഭനയും ഒഴികെ ആരും ആകർഷണീയമായി തോന്നിയില്ല’, രമായണത്തെക്കുറിച്ച് ശാരദക്കുട്ടി
തണുപ്പുകാലത്ത് പേരെക്ക കഴിക്കുന്നതിന്റെ ​ഗുണങ്ങൾ!
സ്ട്രെസ് അകറ്റാം, പ്ലേറ്റിലൂടെ! ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ
തടി കുറയ്ക്കാൻ കൊറിയൻ അച്ചാർ; കാബേജ് മതി
1.6 ലക്ഷം വിലയുള്ള ഹോണ്ടയുടെ പവർഫുൾ ബൈക്ക്
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്