AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Ramayana Movie: ‘ഉറങ്ങിപ്പോയി, യഷും സായി പല്ലവിയും ശോഭനയും ഒഴികെ ആരും ആകർഷണീയമായി തോന്നിയില്ല’, രമായണത്തെക്കുറിച്ച് ശാരദക്കുട്ടി

Ramayana Movie Review by S Saradakutty: റൺബീർ കപൂറിനെ ശ്രീരാമനായും സായി പല്ലവിയെ സീത ദേവിയായും ചിത്രീകരിച്ചുകൊണ്ട് നിതേഷ് തിവാരി സംവിധാനം ചെയ്ത ഇതിഹാസ ചിത്രമാണ് രാമായണം. നവംബർ അഞ്ചിന് തീയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമ ഇതിനോടൊപ്പം തന്നെ 1100 കോടി ബോക്സ് ഓഫീസ് കളക്ഷൻ പിന്നിട്ട് മുന്നേറുകയാണ്. സിനിമയെക്കുറിച്ച് അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. രാമായണം കണ്ട എഴുത്തുകാരി എസ് ശാരദക്കുട്ടിയും തന്റെ അഭിപ്രായം പങ്കു വച്ചിരിക്കുകയാണ്.

Ramayana Movie:  ‘ഉറങ്ങിപ്പോയി, യഷും സായി പല്ലവിയും ശോഭനയും ഒഴികെ ആരും ആകർഷണീയമായി തോന്നിയില്ല’, രമായണത്തെക്കുറിച്ച് ശാരദക്കുട്ടി
S Saradakutty, Ramayana MovieImage Credit source: Social Media
Amal KV
Amal KV | Published: 14 Nov 2026 | 04:55 PM

റൺബീർ കപൂറിനെ ശ്രീരാമനായും സായി പല്ലവിയെ സീത ദേവിയായും ചിത്രീകരിച്ചുകൊണ്ട് നിതേഷ് തിവാരി സംവിധാനം ചെയ്ത ഇതിഹാസ ചിത്രമാണ് രാമായണം. നവംബർ അഞ്ചിന് തീയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമ ഇതിനോടൊപ്പം തന്നെ 1100 കോടി ബോക്സ് ഓഫീസ് കളക്ഷൻ പിന്നിട്ട് മുന്നേറുകയാണ്. സിനിമയെക്കുറിച്ച് അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. രാമായണം കണ്ട എഴുത്തുകാരി എസ് ശാരദക്കുട്ടിയും തന്റെ അഭിപ്രായം പങ്കു വച്ചിരിക്കുകയാണ്. തനിക്ക് സിനിമ ഇഷ്ടപ്പെട്ടില്ല എന്നാണ് ശാരദക്കുട്ടി തുറന്നു പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് കുറുപ്പിലൂടെയാണ് അവർ സിനിമയുടെ റിവ്യൂ പങ്കുവെച്ചിരിക്കുന്നത്.

സിനിമ കണ്ട് ഉറങ്ങിപ്പോയി എന്നാണ് ശാരക്കുട്ടി പറയുന്നത്. വെട്ടിലും കുത്തിലും അക്രമങ്ങളിലും ആരംഭിക്കൽ ചെറു സിനിമകൾ മുതൽ ബ്രഹ്മാണ്ഡ സിനിമകൾ വരെ ഒരു ഫാഷനാക്കിയിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അവരുടെ പോസ്റ്റ് ആരംഭിക്കുന്നത് . 3D യിൽ പലപ്പോഴും തലയും കഴുത്തും വെട്ടിച്ചു കൊണ്ടിരുന്നു എന്നും കുന്തമൊക്കെ മുഖത്തേക്ക് വരുന്നത് പണ്ടേ കണ്ടതെങ്കിലും ഞെട്ടി ഞെട്ടി വശം കെട്ടു എന്നും പോസ്റ്റിൽ പറയുന്നു. രാക്ഷസരൂപങ്ങളിൽ രാവണനൊഴികെ എല്ലാവരും ഒരു ബാലേയിൽ കാണുന്നതു പോലെ വികൃതരൂപങ്ങളായേ തനിക്ക് തോന്നിയുള്ളു എന്നും പക്ഷേ രാവണൻ അന്യായ പേഴ്‌സനാലിറ്റിയാണെന്നും പോസ്റ്റിൽ പറയുന്നു.

Also Read: രഹസ്യമായി മാനിഫെസ്റ്റ് ചെയ്ത കാര്യം യാഥാർത്ഥ്യമായി, ബാച്ച്ലർ പാർട്ടി ഡ്യുക്സിനെ കുറിച്ച് വെളിപ്പെടുത്തി നസ്ലൻ

സനിമ കണ്ടുകൊണ്ടിരിക്കെ ഇടക്കൊന്നു മയങ്ങിപ്പോയതു കൊണ്ട് മണ്ഡോദരി വന്ന ഭാഗവും മാരീചൻ്റെ മാൻ രൂപം വന്ന ഭാഗവുമൊക്കെ ശ്രദ്ധിക്കാൻ പറ്റിയില്ല, പരശുരാമ ശ്രീരാമ സംഘട്ടനവും ഉറക്കത്തിനിടയിലാണ് സംഭവിച്ചത് എന്നും ശാരദക്കുട്ടി കുറിക്കുന്നു. 3

5 വർഷം മുൻപ് കണ്ട രാമായണത്തിൽ നിന്ന് വ്യത്യസ്തമായി ടെക്നിക്കലി വന്ന മാറ്റങ്ങൾ അല്ലാതെ പുതുതായി മാറ്റമൊന്നും സംഭവിക്കുന്നില്ല എന്ന് മനസ്സിലായി. യഷും സായി പല്ലവിയും ശോഭനയും ഒഴികെ ആരും ആകർഷണീയമായി തനിക്ക് തോന്നിയില്ല. പുഷ്പകവിമാനവും ജടായുവും വനങ്ങളും കാഴ്ചയിൽ വളരെ മികവ് പുലർത്തി എന്നും പോസ്റ്റിലൂടെ ശാരദക്കുട്ടി പറയുന്നു. ഇനി രണ്ടാം ഭാ​ഗം കാണുന്നതിനുള്ള ഒരു തോന്നലും ഒന്നാം ഭാ​ഗം തരുന്നില്ലെന്നും പറഞ്ഞാണ് അവർ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ശാരദക്കുട്ടിയുടെ ഫെയ്ബുക്ക് പോസ്റ്റ്

English Summary

Ramayana, an epic film directed by Nitesh Tiwari, features Ranbir Kapoor as Lord Rama and Sai Pallavi as Goddess Sita. Released in theaters on November 5th, the film has already surpassed a box office collection of 1100 crore. It has garnered a mix of both positive and negative reactions. Writer S. Saradakutty, who watched the film, has also shared her thoughts on it.

Follow Us