Mammootty: മമ്മൂട്ടി കൈപിടിച്ച കുരുന്നുകളുടെ തലവര മാറുന്നു! “കാതോട് കാതോരം” കുട്ടികൾക്ക് ഇനി ആജീവനാന്തം സൗജന്യ വിദ്യാഭ്യാസം
Mammootty Kaathodu Kathoram Project:കുട്ടികൾക്കായി മമ്മൂട്ടി നടത്തുന്ന പ്രവർത്തനങ്ങളോടുള്ള ആദരസൂചകമായി താൻ ഒരുക്കിയ ബിരിയാണിയുടെ പ്രതിഫലം വാങ്ങില്ലെന്ന് അദ്ദേഹം പ്രഖ്യാപനം നടത്തി. പരിപാടിക്കായി വന്ന മുഴുവൻ ചെലവുകളും സൗജന്യമാക്കികൊണ്ട് സ്നേഹം പ്രകടിപ്പിച്ചു.ഇതിന് പിന്നാലെയാണ് അതിലും വലിയൊരു പ്രഖ്യാപനം കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ ചെയർമാനും എംജിഎം ഗ്രൂപ്പ് ചെയർമാനുമായ ഗീവർഗീസ് യോഹന്നാന്റെ ഭാഗത്തുനിന്നും വന്നത്...........
ഒരു മനുഷ്യൻ തുടങ്ങിവയ്ക്കുന്ന ചെറിയൊരു നന്മയ്ക്ക് എത്രയധികം മനുഷ്യരെ പ്രചോദിപ്പിക്കുവാനും ജീവിക്കുവാനുള്ള അവസരം ഒരുക്കും എന്നതിന്റെ നേർസാക്ഷ്യമായി മാറുകയാണ് നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കാതോട് കാതോരം എന്ന പദ്ധതി. മമ്മൂട്ടി തണൽ ഒരുക്കിയ ആ കുരുന്നുകളുടെയും കുടുംബങ്ങളുടെയും ജീവിതം തന്നെ മാറ്റിമറിക്കുന്ന അപ്രതീക്ഷിത സമ്മാനങ്ങൾ ആണ് ഇപ്പോൾ അവരെ തേടി എത്തിയിരിക്കുന്നത്. ഒരു നേരത്തെ ബിരിയാണിയിൽ നിന്ന് തുടങ്ങി ജീവിതകാലം മുഴുവൻ നേടുന്ന സൗജന്യ വിദ്യാഭ്യാസം വരെ നീളുകയാണ് ആ സ്നേഹ സമ്മാനങ്ങളുടെ പെരുമഴ.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ രാജഗിരി ആശുപത്രിയും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും സംയുക്തമായാണ് കാതോട് കാതോരം എന്ന പദ്ധതി നടപ്പിലാക്കി വരുന്നത് പദ്ധതിയുടെ ഗുണഭോക്താക്കളായ കുട്ടികളും മാതാപിതാക്കളും പങ്കെടുത്ത കൊച്ചിയിലെ ഒത്തുചേരലിലേക്ക് മമ്മൂട്ടി അപ്രതീക്ഷിതമായി എത്തിയതും ഒപ്പം ഇരുന്നതും വലിയ വാർത്തയായി മാറിയിരുന്നു. ഇതിന് തുടർച്ചയായ ആണ് സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് ഉദാരമായ സഹായങ്ങൾ ഇപ്പോൾ കുരുന്നുകളെ തേടിയെത്തുന്നത്.
ALSO READ:ശത്രുക്കളെ ഇല്ലാതാക്കാൻ മമ്മൂട്ടിയുടെ ട്രിക്ക്! ശ്രദ്ധ നേടി താരത്തിന്റെ വാക്കുകൾ
ബിരിയാണിയുടെ പ്രതിഫലം വാങ്ങില്ല…
പരിപാടിയിൽ പങ്കെടുത്തവർക്കായി പ്രീമിയം ബിരിയാണി ഒരുക്കാൻ എത്തിയ തലശ്ശേരിക്കാരൻ അബ്ദുൽ ഖാദർ ആണ് ഇതിൽ ആദ്യം മാതൃകയായത്. കുട്ടികളുടെ സംസാരവും മാതാപിതാക്കളുടെ അനുഭവം നേരിട്ടറിഞ്ഞതോടെ അദ്ദേഹം തന്റെ തീരുമാനത്തിൽ മാറ്റം വരുത്തുകയായിരുന്നു. കുട്ടികൾക്കായി മമ്മൂട്ടി നടത്തുന്ന പ്രവർത്തനങ്ങളോടുള്ള ആദരസൂചകമായി താൻ ഒരുക്കിയ ബിരിയാണിയുടെ പ്രതിഫലം വാങ്ങില്ലെന്ന് അദ്ദേഹം പ്രഖ്യാപനം നടത്തി. പരിപാടിക്കായി വന്ന മുഴുവൻ ചെലവുകളും സൗജന്യമാക്കികൊണ്ട് സ്നേഹം പ്രകടിപ്പിച്ചു.
ഇതിന് പിന്നാലെയാണ് അതിലും വലിയൊരു പ്രഖ്യാപനം കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ ചെയർമാനും എംജിഎം ഗ്രൂപ്പ് ചെയർമാനുമായ ഗീവർഗീസ് യോഹന്നാന്റെ ഭാഗത്തുനിന്നും വന്നത്. കാതോട് കാതോരം പദ്ധതിയിലെ മുഴുവൻ കുട്ടികളുടെയും വിദ്യാഭ്യാസം ആജീവനാന്തം സൗജന്യമായി ഏറ്റെടുക്കുന്നു എന്നാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. കേരളത്തിൽ ഉടനീളമുള്ള എംജിഎം ഗ്രൂപ്പിന്റെ മുപ്പതോളം സ്കൂളുകളിലും കോളേജുകളിലും കുട്ടികൾക്ക് താൽപര്യമുള്ള കോഴ്സുകൾ തിരഞ്ഞെടുത്തു പഠിക്കാം.
സ്കൂൾ വിദ്യാഭ്യാസം മുതൽ ബിരുദം, ബിരുദാനന്തര ബിരുദം, എൻജിനീയറിങ് പോളിടെക്നിക് ഉൾപ്പെടെയുള്ള വിവിധ പഠന സൗകര്യങ്ങൾ ആണ് ഇതിലൂടെ ലഭ്യമാക്കുക. കുട്ടികളുടെ വിദ്യാഭ്യാസ ജീവിതത്തിലെ ഏത് ഘട്ടത്തിലും ഈ അവസരം പ്രയോജനപ്പെടുത്താം എന്നത് മാതാപിതാക്കൾക്ക് വലിയൊരു ആശ്വാസമാണ് നൽകിയിരിക്കുന്നത്.
ഒരുകാലത്തെ കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങളിലും ഭാവിയെ കുറിച്ചുള്ള ആശങ്കകളിലും തകർന്നുപോയ കുടുംബങ്ങളാണ് ഇന്ന് ലഭിക്കുന്ന കരുതലിനു മുന്നിൽ കണ്ണീരണിഞ്ഞു നിൽക്കുന്നത് നല്ല പ്രവർത്തിക്ക് സമൂഹത്തിൽ നിന്ന് ലഭിക്കുന്ന വലിയ പിന്തുണയുടെ സാക്ഷ്യമായി മാറുകയാണ് കാതോട് കാതോരം എന്ന പദ്ധതി.
ENGLISH SUMMARY
The ‘Kathodu Kathoram’ (Whispers of Care) initiative, spearheaded by actor Mammootty, stands as a testament to how a single small act of kindness by one individual can inspire many others and create new opportunities for life. Unexpected gifts—which are truly life-changing—have now reached the children and families who found shelter and support under Mammootty’s care.