Chatha Pacha OTT : പറഞ്ഞത് പോലെ അല്ല, ചത്ത പച്ച ഒടിടിയിൽ വരുന്നത് ഇവിടെ; എപ്പോൾ, എവിടെ കാണാം?

Chatha Pacha OTT Release Date & Platform : ചത്ത പച്ച സിനിമയുടെ ഒടിടി അവകാശം ജിയോ ഹോട്ട്സ്റ്റാർ സ്വന്തമാക്കിയെന്ന് റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. പക്ഷേ മറ്റൊരു പ്ലാറ്റ്ഫോമാണ് ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Chatha Pacha OTT : പറഞ്ഞത് പോലെ അല്ല, ചത്ത പച്ച ഒടിടിയിൽ വരുന്നത് ഇവിടെ; എപ്പോൾ, എവിടെ കാണാം?

Chatha Pacha OTT

Published: 

14 Feb 2026 | 05:24 PM

ഈ വർഷം ഇതുവരെയായി തിയറ്ററിൽ എത്തി ഒരു ഹിറ്റ് അടിച്ചു എന്ന് പറയാൻ സാധിക്കുന്ന ഏക ചിത്രമാണ് ചത്ത പച്ച. മലയാളത്തിൻ്റെ മെഗാതാരം മമ്മൂട്ടി അതിഥി വേഷത്തിലെത്തിയപ്പോൾ ചത്ത പച്ചയുടെ റേഞ്ച് തന്നെ മാറി. ഈ കഴിഞ്ഞ ജനുവരി 22ന് തിയറ്ററിൽ എത്തിയ ചിത്രം ബോക്സ്ഓഫീസിൽ ചെറിയ ചലനമുണ്ടാക്കിയെങ്കിലും എന്നാൽ പറത്തക്ക പ്രകടനം കാഴ്ചവെച്ചുയെന്ന് പറയാനും സാധിക്കില്ല. അർജുൻ അശോകൻ, റോഷൻ മാത്യൂ എന്നിവർ പ്രധാന വേഷത്തിലെത്തിയ ആക്ഷൻ കോമഡി ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിന് തയ്യാറെടുക്കകയാണ്.

ALSO READ : Khajuraho Dreams OTT : വൈകി വന്ന ‘വസന്തം’! ഖജുരാഹോ ഡ്രീംസ് ഇനി ഒടിടിയിലേക്ക്

ചത്ത പച്ച ഒടിടി

ഈ വർഷത്തെ ആദ്യ ഹിറ്റെന്ന ഖ്യാതിയോടെയെത്തിയ ചിത്രത്തിൻ്റെ ഒടിടി അവകാശം തിയറ്റർ റിലീസിന് മുമ്പ് തന്നെ വമ്പൻ തുകയ്ക്ക് വിറ്റു പോയിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ റിലയൻസിൻ്റെ ഉടമസ്ഥതയിലുള്ള ജിയോ ഹോട്ട്സ്റ്റാർ ചത്ത പച്ചയുടെ ഒടിടി അവകാശം സ്വന്തമാക്കിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ യഥാർഥത്തിൽ അമേരിക്കൻ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് ചത്ത പച്ചയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഫെബ്രുവര് 19-ാം തീയതി മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്ത് തുടങ്ങും.

റീൽ വേൾഡ് എൻ്റർടെയ്മെൻ്റ്സിൻ്റെ ബാനറിൽ ഷിഹാൻ ഷൗക്കത്തും റിതേഷ് എസ് രാമകൃഷ്ണനും ചേർന്നാണ് ചത്ത പച്ച നിർമിച്ചിരിക്കുന്നത്. നവാഗതനായ അദ്വൈത് നായറാണ് ചിത്രം എഴുതി സംവിധാനം ചെയ്തിട്ടുള്ളത്. പ്രമുഖമായ WWE യുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബോളിവുഡിലെ ശങ്കർ- എഹസാൻ ലോയിയാണ് ചിത്രത്തിന് സംഗീതം നൽകിട്ടുള്ളത്. അനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹകൻ

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
Actress Urvashi: “സിനിമയിലെ പ്രതിഫലം എത്രയെന്നോ അത് എന്ത് ചെയ്യുന്നുവെന്നോ ഞാൻ അറിഞ്ഞിരുന്നില്ല”; വെളിപ്പെടുത്തി ഉർവശി
Bigg Boss Malayalam Seson 8 : പുരുഷ കമ്മീഷൻ സ്ഥാപിക്കാൻ പോയ രാഹുൽ സ്ത്രീ പക്ഷ വാദിയായെന്ന് അഖിൽ മാരാർ, ശ്രീലക്ഷ്മിയ്ക്കും കൊട്ട്
Dulquer Salmaan : ദുൽഖറിന്റെ നാല് കോടിയുടെ കിടിലൻ വീടൊരുക്കിയത് ഭാര്യ അമാൽ തന്നെ
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ