Coolie Trailer: തലൈവർ ആട്ടം ആരംഭിക്കുന്നു, ചുമ്മാ തീയായി സൗബിനും; ‘കൂലി’ ട്രെയിലർ എത്തി

Coolie Trailer Out Now: രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും ഏറെ ആവേശത്തോടെയാണ് പ്രേക്ഷർക്ക് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ, കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നു.

Coolie Trailer: തലൈവർ ആട്ടം ആരംഭിക്കുന്നു, ചുമ്മാ തീയായി സൗബിനും; കൂലി ട്രെയിലർ എത്തി

'കൂലി' പോസ്റ്റർ

Updated On: 

02 Aug 2025 | 07:43 PM

സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘കൂലി’. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും ഏറെ ആവേശത്തോടെയാണ് പ്രേക്ഷർക്ക് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ, കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ചിത്രത്തിന്റെ ട്രെയിലർ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഓഗസ്റ്റ് 14നാണ് ചിത്രത്തിന്റെ റിലീസ്.

മാസ് ഡയലോഗുകളും ആക്ഷൻ രംഗങ്ങളും നിറഞ്ഞതാണ് ട്രെയ്‌ലർ. ലോകേഷ് സിനിമകളിൽ പതിവായി കണ്ടുവരുന്ന ചില ശൈലികളും മറ്റും ‘കൂലി’യിലും പ്രതീക്ഷിക്കാം എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. 3.02 മിനിറ്റ് ദൈർഖ്യം വരുന്ന ട്രെയിലറിൽ നടൻ സൗബിൻ ഷാഹിറും നിറഞ്ഞാടുകയാണ്. വില്ലൻ വേഷത്തിലാണ് താരം എത്തുന്നതെന്നാണ് സൂചന. കൂടാതെ, ആമിർ ഖാൻ, നാഗാർജുന, ഉപേന്ദ്ര, ശ്രുതി ഹാസൻ തുടങ്ങിയവരെയും ട്രെയിലറിൽ കാണാം.

‘കൂലി’ ട്രെയ്‌ലർ

‘ജയിലർ’ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം രജനീകാന്ത് അഭിനയിക്കുന്നതും, ‘ലിയോ’ എന്ന വമ്പൻ ഹിറ്റിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നതുമായ ചിത്രമാണ് ‘കൂലി’. അതിനാൽ തന്നെ പ്രേക്ഷകർക്ക് ചിത്രത്തിനെ കുറിച്ച് വലിയ പ്രതീക്ഷകളാണ്. രജനീകാന്തിന്റെ 171-ാമത്തെ ചിത്രമാണിത്.

ALSO READ: ‘വിക്രം രജനികാന്തും ചെയ്യേണ്ടതല്ല, കൂലി കമൽ ഹാസനും’; കാരണം വെളിപ്പെടുത്തി ലോകേഷ് കനകരാജ്

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ‘കൂലി’യുടെ നിർമ്മാണം. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ‘ചികിട്’, ‘മോണിക്ക’, ‘പവർഹൗസ്’ തുടങ്ങിയ ഗാനങ്ങൾ ഇതിനകം വൈറലാണ്. പ്രത്യേകിച്ചും ‘മോണിക്ക’ എന്ന ഗാനം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം.

375 കോടി രൂപ ബജറ്റിലാണ് ‘കൂലി’ ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗിരീഷ് ഗംഗാധരനാണ്. എഡിറ്റിങ് കൈകാര്യം ചെയ്തത് ഫിലോമിൻ രാജ് ആണ്.

Loading...
Unable to load recommendations.
Follow Us
Related Stories
Big Boss Malayalam Season 8: ആ ആഗ്രഹം എന്തായിരിക്കും? വലിയ ലീഡറായി തിരിച്ചു വരുന്നത് കാണണം; രാഹുലിനോട് മനസ്സ് തുറന്ന് റിനി ആൻ ജോർജ്
Pradhama Drishtya Kuttakkar Review : ത്രില്ലടിപ്പിച്ചോ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ? പോലീസായി പാർവതിയും മാത്യുവും എത്തിയ സിനിമയുടെ ആദ്യ പ്രതികരണങ്ങൾ
കേരളം കീഴടക്കി ‘ബെത്ലഹേം കുടുംബ യൂണിറ്റ്’; വാഴ 2-നെ മറികടന്ന് ബോക്സ് ഓഫീസിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ്!
“കൊച്ചേ കേരളത്തിൽ നിന്നോണ്ട് എന്തിനാ ഇങ്ങനെ ഇംഗ്ലീഷിൽ കടുവറുക്കുന്നേ” അവതാരകയോട് ഉർവശിയുടെ ചോദ്യം!
Allu Arjun Fans: ഫാൻസ് ഇങ്ങനെയാവണം, ചെയ്യുന്നതൊക്കെയും മികച്ച കാര്യങ്ങൾ
Padayaatra Movie : ഫൂട്ടേജ് ഡിലീറ്റായി പോയി എന്ന പറഞ്ഞവർ ഇത് കാണുന്നുണ്ടോ! മമ്മൂട്ടി-അടൂർ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ്
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്