Cosmic Samson Movie: കോസ്മിക് സാംസൺ ചെയ്യാൻ തീരുമാനിച്ചത് ഇക്കാരണങ്ങൾകൊണ്ട്; തുറന്ന് പറഞ്ഞ് സന്ദീപ് പ്രദീപ്
Sandeep Pradeep Opens Up on Cosmic Samson Movie: നവംബർ 27 തീയേറ്ററുകളിൽ റിലീസിന് എത്തുന്ന മലയാളം ചിത്രമാണ് കോസ്മിക് സാംസൺ. യുവതാരം സന്ദീപ് പ്രദീപ് ആണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫാന്റസി എലമെന്റുകൾ ഉള്ള സിനിമയാണ് കോസ്മിക് സാംസൺ എന്ന് സിനിമയുടെ ട്രെയിലർ വ്യക്തമായ സൂചന നൽകിയിരുന്നു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ദി ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ താൻ എന്തുകൊണ്ടാണ് ഈ സിനിമ തെരഞ്ഞെടുക്കാൻ കാരണമെന്ന് സന്ദീപ് പറയുന്നുണ്ട്.

Sandeep Pradeep
നവംബർ 27 തീയേറ്ററുകളിൽ റിലീസിന് എത്തുന്ന മലയാളം ചിത്രമാണ് കോസ്മിക് സാംസൺ. യുവതാരം സന്ദീപ് പ്രദീപ് ആണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫാന്റസി എലമെന്റുകൾ ഉള്ള സിനിമയാണ് കോസ്മിക് സാംസൺ എന്ന് സിനിമയുടെ ട്രെയിലർ വ്യക്തമായ സൂചന നൽകിയിരുന്നു. മലയാളത്തിൽ പൊതുവേ റിയലിസ്റ്റിക് സിനിമകളാണ് കൂടുതലായും സംഭവിക്കാറ്. ഇടയ്ക്ക് വരുന്ന ഫാന്റസി സിനിമകളെയും മികച്ചതാണെങ്കിൽ മലയാളി ഏറ്റെടുക്കാറു ഉണ്ട്.
സന്ദീപ് പ്രദീപ് എന്ന നടനെ സംബന്ധിച്ചിടത്തോളം പടക്കളം എന്ന ഫാന്റസി സിനിമയാണ് പ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിച്ചത്. സപ്പോർട്ടിംഗ് ആർട്ടിസ്റ്റായി എത്തി മെയിൻ റോൾ ചെയ്യാവുന്ന തരത്തിലേക്ക് കുറച്ചു കാലം കൊണ്ട് തന്നെ ഉയർന്ന അഭിനേതാവ് ആണ് സന്ദീപ്. സന്ദീപിന്റെ കരിയറിലെ പ്രധാന സിനിമകളിൽ ഒന്നാകും കോസ്മിക് സാംസൺ എന്നാണ് വിലയിരുത്തപ്പെടുന്നത്.
Also Read: ചാക്കോച്ചന്റെ ഹെയിൽ മേരി മുതൽ സന്ദീപിന്റെ കോസ്മിക് സാംസൺ വരെ, നവംബർ അവസാന വാര റിലീസുകൾ
സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ദി ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ താൻ എന്തുകൊണ്ടാണ് ഈ സിനിമ തെരഞ്ഞെടുക്കാൻ കാരണമെന്നും മുൻപ് ചെയ്ത സിനിമകളിൽ നിന്ന് ഈ കഥാപാത്രം എത്രത്തോളം വ്യത്യസ്തമാണെന്നും സന്ദീപ് പറയുന്നുണ്ട്. “കോസ്മിക് സാംസൺ ഒരു ഫാന്റസി സിനിമയാണ്, ഫാന്റസി മാത്രമല്ല ഫാമിലി വിഭാഗത്തിലും ഉൾപ്പെടുത്താം. ഇതിലെ ആദ്യത്തെ എക്സൈറ്റ്മെന്റ് എന്ന് പറയുന്നത് നമ്മൾ ഉണ്ടാക്കിയ വേൾഡിലെ ഫാന്റസി എലമെന്റുകൾ തന്നെയാണ്. എക്സിറ്റിംഗ് ആയിട്ടുള്ള കുറെ ഇവന്റുകൾ വച്ച് ഒരു ഫാമിലി ഡ്രാമ പറയുകയാണ് സിനിമയിൽ.” സന്ദീപ് പറഞ്ഞു.
“സിനിമയുടെ ക്രൂവിലും തനിക്ക് വളരെയധികം വിശ്വാസം ആയിരുന്നു. സംവിധായകൻ അബിജിത് ജോസഫ് വളരെ മികച്ച രീതിയിൽ ആണ് സിനിമ നറേറ്റ് ചെയ്തത്. പിന്നെ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് ആണ് സിനിമ പ്രൊഡ്യൂസ് ചെയ്യുന്നത്, അങ്ങനെ ഒരുപാട് കാരണങ്ങളുണ്ട് ഈ സിനിമ തിരഞ്ഞെടുക്കാൻ. അതിൽ ഫസ്റ്റ് കാര്യം ഫാന്റസി നൽകുന്ന എക്സൈറ്റ്മെന്റ് ആണ് ” സന്ദീപ് വ്യക്തമാക്കി. താൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളുമായി യാതൊരുവിധ ബന്ധവും ഈ സിനിമയിലെ റോളിനോട് പേഴ്സണലായി തോന്നിയിട്ടില്ല. താൻ പരമാവധി വ്യത്യസ്തമായ റോളുകൾ ചെയ്യാനും പുതിയ പുതിയ ടോപ്പിക്കുകളിൽ വർക്ക് ചെയ്യാനും ആണ് ശ്രമിക്കുന്നത്- സന്ദീപ് പ്രദീപ് പറഞ്ഞു.
English Summary
The Malayalam film Cosmic Samson is set to hit theaters on November 27. Young actor Sandeep Pradeep plays the lead role in the movie. The film’s trailer clearly indicated that Cosmic Samson incorporates fantasy elements. In an interview with The Cue Studio regarding the film’s release, Sandeep explains why he chose to be a part of this project.