AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Innocent Sonet: ‘നമുക്ക് ഒരുമിച്ച് സിനിമ ചെയ്യണമെന്ന് അപ്പാപ്പനോട് പറയുമായിരുന്നു; മോഹൻലാൽ അങ്കിളിനൊപ്പം അഭിനയിക്കണം’: ഇന്നസെൻ്റ് സോണറ്റ്

Innocent Sonet Reveals Dream to Share Screen With Mohanlal: മലയാള സിനിമയിൽ ആരുടെ കൂടെ അഭിനയിക്കാനാണ് ഏറ്റവും കൂടുതൽ ആഗ്രഹമെന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ 'മോഹൻലാൽ അങ്കിൾ' എന്നായിരുന്നു ഇന്നസെൻ്റ് സോണറ്റിൻ്റെ മറുപടി. തനിക്ക് മോഹൻലാലിനെ വലിയ ഇഷ്ടമാണ്, അപ്പാപ്പനും മോഹൻലാലും തമ്മിൽ വലിയ അടുപ്പമായിരുന്നു. മോഹൻലാലിനൊപ്പം ഒരു സിനിമ ചെയ്യണമെന്നത് തൻ്റെ വലിയ സ്വപ്നമാണെന്നും അങ്ങനെയൊരു ഭാഗ്യം തേടിവരുമെന്നാണ് പ്രതീക്ഷ

Innocent Sonet: ‘നമുക്ക് ഒരുമിച്ച് സിനിമ ചെയ്യണമെന്ന് അപ്പാപ്പനോട് പറയുമായിരുന്നു; മോഹൻലാൽ അങ്കിളിനൊപ്പം അഭിനയിക്കണം’: ഇന്നസെൻ്റ് സോണറ്റ്
ഇന്നസെൻ്റ് സോണറ്റ്Image Credit source: Instagram innocent.sonnet
Sumeesh T Unneen
Sumeesh T Unneen | Updated On: 25 Nov 2026 | 12:46 PM

മലയാളികളുടെ പ്രിയനടൻ ഇന്നസെൻ്റിൻ്റെ സിനിമാ പാരമ്പര്യം പിന്തുടർന്ന് വെള്ളിത്തിരയിലേക്ക് ചുവടുവെക്കുകയാണ് കൊച്ചുമകൻ ഇന്നസെൻ്റ് സോണറ്റ് എന്ന ഇന്നു.ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘പ്രേംപാറ്റ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നതിൻ്റെ ആവേശത്തിലാണ് ഇന്നുവും കുടുംബവും. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താൻ സിനിമയിലേക്ക് എത്തിയ വഴികളും, കുട്ടിക്കാലത്ത് അപ്പാപ്പനോട് പങ്കുവെച്ച ആഗ്രഹവും, ഇന്നസെൻ്റ് സോണറ്റ് തുറന്നുപറഞ്ഞത്.

ചെറുപ്പം മുതലേ തനിക്ക് സിനിമയിൽ അഭിനയിക്കാൻ വലിയ ആഗ്രഹമായിരുന്നുവെന്ന് ഇന്നസെൻ്റ് സോണറ്റ് പറയുന്നു. അപ്പാപ്പനെ കണ്ടും, ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അദ്ദേഹം പറയുന്ന ലൊക്കേഷൻ കഥകളും കേട്ടുമാണ് താൻ വളർന്നത്. സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹം ഇന്നു ഇന്നസെൻ്റിനോട് പറയാറുണ്ടായിരുന്നുവെന്ന് ഇന്നസെൻ്റിൻ്റെ ഭാര്യ ആലീസ് ഓർത്തെടുക്കുന്നുണ്ട്. എന്നാൽ പഠിപ്പ് പൂർത്തിയാക്കിയ ശേഷം നോക്കാമെന്നും, അഭിനയിക്കാനുള്ള കഴിവുണ്ടെങ്കിൽ അവസരങ്ങൾ താനേ തേടിവരുമെന്നായിരുന്നു ഇന്നസെൻ്റിൻ്റെ മറുപടി എന്നും ആലീസ് ഓർത്ത് പറയുന്നു.

‘നമുക്ക് ഒരുമിച്ച് ഒരു സിനിമയിൽ അഭിനയിക്കണം’ എന്ന് കുട്ടിക്കാലത്ത് തമാശയ്ക്ക് താൻ അപ്പാപ്പനോട് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നുവെന്നും, അത് കേൾക്കുന്നത് അപ്പാപ്പന് വലിയ സന്തോഷമായിരുന്നുവെന്നും ഇന്നസെൻ്റ് സൊണറ്റ് പറയുന്നു. സ്കൂൾ കാലത്ത് ഭാവിയിൽ ആരാകണം എന്നാണ് ആഗ്രഹമെന്ന് അധ്യാപകർ ചോദിക്കുമ്പോഴെല്ലാം നടനാകണമെന്നാണ് ഇന്നു പറഞ്ഞിരുന്ന മറുപടി എന്ന് ഇരട്ടസഹോദരി അന്നയും വെളിപ്പെടുത്തി

Also Read: Hakkim Shahjahan: ‘സംശയം കാരണം പഴയ പ്രണയം തകർന്നു, ജീവിതം കൈവിട്ടപ്പോൾ കൈപിടിച്ചത് സന’; പ്രണയകഥ പറഞ്ഞ് ഹക്കീം ഷാജഹാൻ

അപ്പാപ്പൻ്റെ ശുപാർശയിലൂടെ സിനിമയിൽ എത്താൻ തനിക്ക് ഒരിക്കലും താല്പര്യമുണ്ടായിരുന്നില്ലെന്ന് ഇന്നസെൻ്റ് സോണറ്റ് പറയുന്നു. സിനിമയ്ക്ക് നമ്മളെ ആവശ്യമുണ്ടെങ്കിൽ അവസരം താനേ തേടിവരുമെന്ന വിശ്വാസമായിരുന്നു. ‘പ്രേംപാറ്റ’ അപ്പാപ്പൻ തനിക്ക് കൊണ്ടുതന്ന സിനിമയായിട്ടാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻപ് ‘ഹായ് ഗയ്സ്’ എന്ന ചിത്രത്തിൻ്റെ പൂജാവേളയിൽ വെച്ച് ‘ഡ്യൂപ്ലിക്കേറ്റ് അല്ല, ഒറിജിനൽ ആണ്’ എന്ന് താൻ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ വീഡിയോ കണ്ടാണ് സംവിധായകൻ ആമിർ പള്ളിക്കൽ അപ്പനെ വിളിക്കുന്നത് എന്ന് ഇന്നസെൻ്റ് സോണറ്റ് പറയുന്നു. കാര്യം അറിഞ്ഞപ്പോൾ തിരക്കഥ പോലും ചോദിക്കാതെ താൻ ഉടൻ തന്നെ സമ്മതം മൂളുകയായിരുന്നുന്നു എന്ന് താരം പറഞ്ഞു.

മലയാള സിനിമയിൽ ആരുടെ കൂടെ അഭിനയിക്കാനാണ് ഏറ്റവും കൂടുതൽ ആഗ്രഹമെന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ ‘മോഹൻലാൽ അങ്കിൾ’ എന്നായിരുന്നു ഇന്നസെൻ്റ് സോണറ്റിൻ്റെ മറുപടി. തനിക്ക് മോഹൻലാലിനെ വലിയ ഇഷ്ടമാണ്, അപ്പാപ്പനും മോഹൻലാലും തമ്മിൽ വലിയ അടുപ്പമായിരുന്നു. മോഹൻലാലിനൊപ്പം ഒരു സിനിമ ചെയ്യണമെന്നത് തൻ്റെ വലിയ സ്വപ്നമാണെന്നും അങ്ങനെയൊരു ഭാഗ്യം തേടിവരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary

Late actor Innocent’s grandson Innocent Sonet revealed how a viral speech landed his ‘Prempatta’ debut, recalling his childhood wish to act with Innocent and dream of acting with Mohanlal.

Follow Us