Deepika Padukone – Ranveer Singh: ദുവയ്ക്ക് കൂട്ടായി! ദീപികയ്ക്കും രൺവീറിനും രണ്ടാമതും പെൺകുഞ്ഞ് പിറന്നു… സന്തോഷം പങ്കിട്ട് താരദമ്പതികൾ
Deepika Padukone and Ranveer Singh Blessed With Baby Girl : ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണിനും രൺവീർ സിങ്ങിനും വീണ്ടും കുഞ്ഞ് പിറന്നു. തങ്ങളുടെ കുടുംബത്തിലേക്ക് വീണ്ടും പെൺകുഞ്ഞ് പിറന്ന സന്തോഷം ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരവരും പങ്കുവെച്ചത്. തങ്ങളുടെ രണ്ടാമത്തെ മകളെ സ്വാഗതം ചെയ്തുകൊണ്ട്, കുഞ്ഞിന്റെ കാൽപാദത്തിന്റെ ചിത്രമാണ് ദീപികയും രൺവീറും പങ്കിട്ടിരിക്കുന്നത്.
ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണിനും രൺവീർ സിങ്ങിനും വീണ്ടും കുഞ്ഞ് പിറന്നു. തങ്ങളുടെ കുടുംബത്തിലേക്ക് വീണ്ടും പെൺകുഞ്ഞ് പിറന്ന സന്തോഷം ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരവരും പങ്കുവെച്ചത്. തങ്ങളുടെ രണ്ടാമത്തെ മകളെ സ്വാഗതം ചെയ്തുകൊണ്ട്, കുഞ്ഞിന്റെ കാൽപാദത്തിന്റെ ചിത്രമാണ് ദീപികയും രൺവീറും പങ്കിട്ടിരിക്കുന്നത്. ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ട് മിനിറ്റുകൾക്കുള്ളിൽ തന്നെ നിരവിധ പേരാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ദീപിക പദുക്കോണും രൺവീർ സിംഗും മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടിയിരുന്നു. വെള്ളിയാഴ്ച രൺവീറിന്റെ മാതാപിതാക്കൾക്കൊപ്പമായിരുന്നു ക്ഷേത്ര ദർശനം. ബോളിവുഡിൽ തന്നെ ഏറ്റവും ആരാധകരുള്ള താര ദമ്പതികളാണ് ദീപികയും രൺവീറും.
Also Read : സഹികെട്ടു… സനൽ കുമാർ ശശിധരനെതിരെ മാനനഷ്ട കേസ് നൽകി മഞ്ജു വാര്യർ
രണ്ടുവർഷം മുമ്പുള്ള മറ്റൊരു സെപ്റ്റംബർ മാസത്തിലാണ് ദീപിക പദുക്കോണിനും
രൺവീർ സിംഗിനും തങ്ങളുടെ ആദ്യകുഞ്ഞ് പിറക്കുന്നത്. 2024 സെപ്റ്റംബർ 8 ആയിരുന്നു ആദ്യ കുട്ടിയായ ദുവയുടെ ജനനം. ഈ വർഷം ഏപ്രിൽ ആണ് പുതിയൊരു അതിഥിയെ കൂടി തങ്ങൾ വരവേൽക്കാൻ ഒരുങ്ങുന്നു എന്ന കാര്യം ദീപികയും രൺവീറും ലോകത്തെ അറിയിക്കുന്നത്. ആദ്യ കുട്ടിയായ ദുവയുടെ കൈകളിൽ പ്രഗ്നൻസി ടെസ്റ്റ് കിറ്റ് നൽകിക്കൊണ്ടുള്ള ഫോട്ടോ പങ്കുവെച്ചു കൊണ്ടായിരുന്നു ഈ സന്തോഷവാർത്ത താരതമ്പതികൾ അറിയിച്ചത്.
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2018 ലാണ് ദീപികയും തമ്മിൽ വിവാഹിതരാവുന്നത്. ഇന്ത്യയിൽ വച്ച് അല്ലായിരുന്നു ഇരുവരുടെയും വിവാഹം. ഇറ്റലിയിലെ ലേക്ക് കോമോയിൽ തീർത്തും സ്വകാര്യ രീതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആയിരുന്നു താര ദമ്പതികൾ ഒരുമിച്ച് ജീവിതത്തിലേക്ക് കടന്നു. അത് കുട്ടിയുടെ വരവോടെ ദീപിക തന്റെ സിനിമ ജീവിതത്തിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിരുന്നു. രൺവീർ സിംഗിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം ദുരന്തർ ദി റിവഞ്ചാണ്.
English Summary
Bollywood star couple Deepika Padukone and Ranveer Singh have welcomed another baby. The couple shared the happy news of the arrival of a baby girl into their family via Instagram. To announce the arrival of their second daughter, they shared a picture of the baby’s feet.