AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dharmendra Health Update: ധർമേന്ദ്രയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു; വീട്ടിൽ വച്ച് ചികിത്സ തുടരുമെന്ന് ഡോക്ടർ

Dharmendra Dishcarged From The Hospital: നടൻ ധർമേന്ദ്രയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. താരത്തെ ചികിത്സിച്ച ആശുപത്രിയിലെ ഡോക്ടറാണ് ഇക്കാര്യം അറിയിച്ചത്.

Dharmendra Health Update: ധർമേന്ദ്രയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു; വീട്ടിൽ വച്ച് ചികിത്സ തുടരുമെന്ന് ഡോക്ടർ
ധർമ്മേന്ദ്രImage Credit source: PTI
abdul-basith
Abdul Basith | Published: 12 Nov 2025 10:15 AM

ബോളിവുഡ് ഇതിഹാസ നടൻ ധർമേന്ദ്രയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു എന്ന് താരത്തെ ചികിത്സിച്ച മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രി. താരത്തെ ഇന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെന്നും വീട്ടിൽ വച്ച് ചികിത്സ തുടരുമെന്നും ആശുപത്രിയിലെ ഡോക്ടറായ പ്രൊഫസർ പ്രതീത് സമദാനി പറഞ്ഞു. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

“ധർമ്മേന്ദ്രജിയെ ഇന്ന് പുലർച്ചെ 7.30ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. വീട്ടിൽ വച്ച് ചികിത്സ നൽകാമെന്ന് കുടുംബം തീരുമാനിച്ചതിനാൽ അദ്ദേഹത്തിന് വീട്ടിൽ വച്ചുള്ള ചികിത്സ തുടരും.”- ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഡോക്ടർ പ്രൊഫസർ പ്രതീത് സമദാനി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. പ്രതീത് സമദാനിയാണ് താരത്തെ ചികിത്സിച്ചിരുന്നത്.

Also Read: Dharmendra: അച്ഛൻ സുഖം പ്രാപിച്ചു വരുന്നു; ദയവായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്: ധർമ്മേന്ദ്രയുടെ മകൾ ഇഷ

89 വയസുകാരനായ ധർമേന്ദ്രയെ ഒക്ടോബർ 31 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസം കാരണമാണ് താരത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ഈ മാസം 11ന് താരം മരണപ്പെട്ടു എന്ന തരത്തിൽ വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ, ഇത് വ്യാജവാർത്തയാണെന്ന് താരത്തിൻ്റെ മകൾ ഇഷ ഡിയോൾ വ്യക്തമാക്കിയിരുന്നു. പിതാവിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും അസുഖം ഭേദപ്പെട്ടുവരികയാണെന്നും മകൾ പറഞ്ഞിരുന്നു. മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു. കുടുംബത്തിൻ്റെ സ്വകാര്യത മാനിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. പിതാവിൻ്റെ രോഗമുക്തിക്കായി നിങ്ങളുടെ പ്രാർത്ഥനകൾക്ക് നന്ദി അറിയിക്കുന്നു എന്നും മകൾ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കുറിച്ചു.

ഹേമ മാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. മക്കൾ സണ്ണി ഡിയോൾ, ബോബി ഡിയോൾ, വിജേത ഡിയോൾ, അജീത ഡിയോൾ, ഇഷ ഡിയോൾ, അഹാന ഡിയോൾ എന്നിവരാണ്. ഇവരിൽ പലരും സിനിമകളിൽ സജീവമാണ്.