Dharmendra: അച്ഛൻ സുഖം പ്രാപിച്ചു വരുന്നു; ദയവായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്: ധർമ്മേന്ദ്രയുടെ മകൾ ഇഷ
Isha deol about Dharmendra Health: തങ്ങളുടെ കുടുംബത്തിന്റെ മാനസികാവസ്ഥയും പ്രൈവസിയും കണക്കിലെടുക്കണം. അച്ഛന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവർക്കും നന്ദി എന്നും ഇഷ
ബോളിവുഡ് ഇതിഹാസതാരം ധർമ്മേന്ദ്ര അന്തരിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയിൽ പ്രതികരിച്ച് മകൾ ഇഷ ഡിയോൾ. പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും. മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത് എന്നും ഇഷ.
തന്റെ അച്ഛൻ സുഖം പ്രാപിച്ചു വരികയാണ്. തങ്ങളുടെ കുടുംബത്തിന്റെ മാനസികാവസ്ഥയും പ്രൈവസിയും കണക്കിലെടുക്കണം. അച്ഛന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവർക്കും നന്ദി എന്നും ഇഷ സോഷ്യൽ മീഡിയയിൽ കുറിച്ചു.
59 വയസ്സുകാരനായ ധർമ്മേന്ദ്രയെ തിങ്കളാഴ്ച ശ്വാസം അനുഭവപ്പെട്ടതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദീർഘകാലമായ അദ്ദേഹം അസുഖബാധിതനായി ചികിത്സയിലായിരുന്നു. എന്നാൽ മരിച്ചു എന്ന് പ്രചരിക്കുന്ന വാർത്ത തീർത്തും അടിസ്ഥാന രഹിതമാണ് എന്നാണ് കുടുംബം പ്രതികരിക്കുന്നത്.
ധർമ്മേന്ദ്ര അന്തരിച്ചു എന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റു പ്രചരിക്കുന്ന വാർത്തകൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ടീമും നിഷേധിച്ചിട്ടുണ്ട്. ഇത്തരം വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും പ്രതികരണം. നിലവിൽ അദ്ദേഹം ആരോഗ്യ വിദഗ്ധരുടെ നിരീക്ഷണത്തിലാണ്. ഹേമ മാലിനിയാണ് ഭാര്യ., മക്കൾ സണ്ണി ഡിയോൾ, ബോബി ഡിയോൾ, വിജേത, അജീത, ഇഷ ഡിയോൾ, അഹാന ഡിയോൾ എന്നിവരാണ്.
ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു എന്നാണ് മകൾ ഇഷ പ്രതികരിച്ചിരിക്കുന്നത്. ഭാര്യ ഹേമാമാലിനി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ധർമേന്ദ്രയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്നും ഹേമാമാലിനി ആരാധകരോട് അഭ്യർത്ഥിച്ചു.
ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ച ധർമ്മേന്ദ്രയുടെ ആരോഗ്യനില ഗുരുതരമാണെന്ന വാർത്ത ഓൺലൈനിൽ പുറത്തുവന്നതിനെത്തുടർന്ന് സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ഗോവിന്ദ, അമീഷ പട്ടേൽ എന്നിവരുൾപ്പെടെ നിരവധി ബോളിവുഡ് താരങ്ങൾ രാത്രി വൈകിയും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.