Dharmendra Health Update: ധർമേന്ദ്രയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു; വീട്ടിൽ വച്ച് ചികിത്സ തുടരുമെന്ന് ഡോക്ടർ

Dharmendra Dishcarged From The Hospital: നടൻ ധർമേന്ദ്രയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. താരത്തെ ചികിത്സിച്ച ആശുപത്രിയിലെ ഡോക്ടറാണ് ഇക്കാര്യം അറിയിച്ചത്.

Dharmendra Health Update: ധർമേന്ദ്രയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു; വീട്ടിൽ വച്ച് ചികിത്സ തുടരുമെന്ന് ഡോക്ടർ

ധർമ്മേന്ദ്ര

Published: 

12 Nov 2025 | 10:15 AM

ബോളിവുഡ് ഇതിഹാസ നടൻ ധർമേന്ദ്രയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു എന്ന് താരത്തെ ചികിത്സിച്ച മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രി. താരത്തെ ഇന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെന്നും വീട്ടിൽ വച്ച് ചികിത്സ തുടരുമെന്നും ആശുപത്രിയിലെ ഡോക്ടറായ പ്രൊഫസർ പ്രതീത് സമദാനി പറഞ്ഞു. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

“ധർമ്മേന്ദ്രജിയെ ഇന്ന് പുലർച്ചെ 7.30ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. വീട്ടിൽ വച്ച് ചികിത്സ നൽകാമെന്ന് കുടുംബം തീരുമാനിച്ചതിനാൽ അദ്ദേഹത്തിന് വീട്ടിൽ വച്ചുള്ള ചികിത്സ തുടരും.”- ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഡോക്ടർ പ്രൊഫസർ പ്രതീത് സമദാനി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. പ്രതീത് സമദാനിയാണ് താരത്തെ ചികിത്സിച്ചിരുന്നത്.

Also Read: Dharmendra: അച്ഛൻ സുഖം പ്രാപിച്ചു വരുന്നു; ദയവായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്: ധർമ്മേന്ദ്രയുടെ മകൾ ഇഷ

89 വയസുകാരനായ ധർമേന്ദ്രയെ ഒക്ടോബർ 31 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസം കാരണമാണ് താരത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ഈ മാസം 11ന് താരം മരണപ്പെട്ടു എന്ന തരത്തിൽ വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ, ഇത് വ്യാജവാർത്തയാണെന്ന് താരത്തിൻ്റെ മകൾ ഇഷ ഡിയോൾ വ്യക്തമാക്കിയിരുന്നു. പിതാവിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും അസുഖം ഭേദപ്പെട്ടുവരികയാണെന്നും മകൾ പറഞ്ഞിരുന്നു. മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു. കുടുംബത്തിൻ്റെ സ്വകാര്യത മാനിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. പിതാവിൻ്റെ രോഗമുക്തിക്കായി നിങ്ങളുടെ പ്രാർത്ഥനകൾക്ക് നന്ദി അറിയിക്കുന്നു എന്നും മകൾ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കുറിച്ചു.

ഹേമ മാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. മക്കൾ സണ്ണി ഡിയോൾ, ബോബി ഡിയോൾ, വിജേത ഡിയോൾ, അജീത ഡിയോൾ, ഇഷ ഡിയോൾ, അഹാന ഡിയോൾ എന്നിവരാണ്. ഇവരിൽ പലരും സിനിമകളിൽ സജീവമാണ്.

Follow Us
Related Stories
ലാലേട്ടനുമൊത്തുള്ള സിനിമ വരുന്നു എന്ന വാർത്തകൾക്ക് പിന്നിലെ സത്യമെന്ത്? എങ്ങനെയായിരിക്കണം ആ സിനിമ; വെളിപ്പെടുത്തി സംവിധായകൻ ചിദംബരം
“വെറുതെ ചൊറിയാൻ ചെല്ലരുത്, ഇന്ദ്രൻസിൻ്റെ മറ്റൊരു മുഖം നിങ്ങൾ കണ്ടിട്ടുണ്ടാകില്ല”; രാജസേനന് പറയാനുണ്ട് ചില കാര്യങ്ങൾ
Drishyam 3 OTT Release: ക്ലാസ്സിക് ക്രിമിനലിൻ്റെ മൂന്നാം വരവിനൊരുങ്ങി ഒ.ടി.ടി, ദൃശ്യം 3 ജൂൺ 18 മുതൽ പ്രൈം വീഡിയോസിൽ
Vijay-Sangeetha Divorce Issue: പിണക്കങ്ങൾ മാറി വിജയ്‌യും സംഗീതയും ഒന്നിക്കുന്നോ? ചെന്നൈയിലെ വീട്ടിൽ സംഗീത തിരിച്ചെത്തിയതായി റിപ്പോർട്ട്
Jailer 2 Movie : ജയിലര്‍ 2 ല്‍ ഹൃത്വിക് റോഷനും ; എത്തുന്നത് ഷാറൂഖ് ഖാന് കരുതിവച്ച റോളില്‍ ?
തൊപ്പിയും ഗ്യാങ്ങും കുടുങ്ങും ? ഗുരുതര ആരോപണങ്ങളിൽ അന്വേഷണത്തിനൊരുങ്ങി പൊലീസ്
വ്യാജ മുളകുപൊടി എങ്ങനെ തിരിച്ചറിയാം?
ഒലീവ് ഓയിൽ സൂപ്പർഫുഡ് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മത്തന്‍ കഴിച്ചാല്‍ ഷുഗര്‍ ലെവല്‍ ഉയരുമോ? എല്ലാം ശ്രദ്ധിച്ച് മതി
ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്