Bigg Boss Malayalam Season 7: മറ്റേണിറ്റി ലീവ് സ്ത്രീകൾക്ക് മാത്രം ലഭിക്കുന്നു; അത് പുരുഷന്മാർക്കും കിട്ടണം: പ്രതികരിച്ച് അനീഷ്
Aneesh About Maternity Leave: മറ്റേണിറ്റി ലീവ് പുരുഷന്മാർക്കും ലഭിക്കണമെന്ന് ബിഗ് ബോസ് മലയാളം സീസൺ 7 റണ്ണർ അപ്പ് അനീഷ്. മറ്റേണിറ്റി ലീവ് സ്ത്രീകൾക്ക് മാത്രമായി ലഭിക്കുന്ന അനാവശ്യ പ്രിവിലേജാണെന്നും അനീഷ് പറഞ്ഞു.
മറ്റേണിറ്റി ലീവ് പുരുഷന്മാർക്കും ലഭിക്കണമെന്ന് ബിഗ് ബോസ് മലയാളം സീസൺ 7 റണ്ണർ അപ്പായ അനീഷ്. ബിഗ് ബോസിന് ശേഷം ഏഷ്യാനെറ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അനീഷിൻ്റെ പ്രതികരണം. മറ്റേണിറ്റി ലീവ് സ്ത്രീകൾക്ക് ലഭിക്കുന്ന പ്രിവിലേജ് ആണെന്നും അത് പുരുഷന്മാർക്കും ലഭിക്കനമെന്നും അനീഷ് പറഞ്ഞു.
“മറ്റേണിറ്റിയുടെ കാര്യം പറഞ്ഞില്ലെന്നത് ശരിയാണ്. പക്ഷേ, ചില കാര്യങ്ങൾ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നതാണ് താൻ വിശ്വസിക്കുന്നത്. എന്തിനാണ് സ്ത്രീകൾക്ക് ആറ് മാസം മറ്റേണിറ്റി ലീവ് കൊടുക്കുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സ്ത്രീകൾ അതൊരു പ്രിവിലേജായി എടുക്കുന്നുണ്ട്. പ്രസവസമയത്ത് എന്തായാലും കൊടുത്തല്ലേ പറ്റൂ. സ്ത്രീകൾക്ക് ആറ് മാസം കൊടുക്കുന്നുണ്ടെങ്കിൽ പുരുഷന്മാർക്കും കൊടുക്കണം.”- അനീഷ് പറഞ്ഞു.




ബിഗ് ബോസ് ഒരു തിരിച്ചറിവിൻ്റെയും മാറ്റത്തിൻ്റെയും പ്ലാറ്റ്ഫോമാണ്. ജീവിതസാഹചര്യങ്ങൾ കൊണ്ട് തൻ്റെ ഹൃദയം കല്ലായി. പിന്നീടാണ് ഷാനവാസുമായുള്ള സൗഹൃദം വരുന്നത്. അപ്പോൾ ഹൃദയം അലിഞ്ഞു. അതോടെ ജീവിതത്തോടുള്ള തൻ്റെ കാഴ്ചപ്പാട് മാറുകയും ഹൗസിലെ എല്ലാവരെയും സ്നേഹിക്കാൻ സാധിക്കുകയും ചെയ്തു. അങ്ങനെ സ്ത്രീവിരുദ്ധത മാറിപ്പോയതായിരിക്കാം. തനിക്ക് വളരെ കുറച്ച് സൗഹൃദങ്ങളേയുള്ളൂ. സ്ത്രീസുഹൃത്തുക്കളില്ല. അതിൻ്റെ പ്രശ്നം ഉണ്ടായിരുന്നിരിക്കാം.
അനുമോളുമായി സംസാരിച്ചപ്പോൾ തനിക്ക് പ്രണയം തോന്നി. ശരിക്കും ഇഷ്ടം തോന്നിയിട്ടാണ് സംസാരിച്ചത്. ഒരു യെസ് പ്രതീക്ഷിച്ചു. ഇഷ്ടമല്ലെന്നറിഞ്ഞപ്പോൾ വിഷമമായി. അനുമോൾക്ക് തന്നെ ഇഷ്ടമാണെന്ന് തോന്നിയിരുന്നു. ഒരാൾ നോ പറഞ്ഞാൽ, ആ ഒരു കാര്യം അവിടെ തീർന്നു. പിന്നെ വലിച്ചുനീട്ടേണ്ടതില്ലല്ലോ. അതുകൊണ്ടാണ് അത് വിട്ടതെന്നും അനീഷ് വിശദീകരിച്ചു.
ബിഗ് ബോസ് മലയാളം ചരിത്രത്തിലാദ്യമായാണ് ഒരു കോമണർ ഫൈനൽ ഫൈവിലെത്തുന്നത്. അനുമോളുമായി നേരിയ വ്യത്യാസത്തിലാണ് അനീഷിന് ഒന്നാം സ്ഥാനം നഷ്ടമായത്.
വിഡിയോ കാണാം