Shah Rukh Khan: 12400 കോടിയുടെ ആസ്തിയില്ലേ…? ഷാരൂഖ് ഖാൻ ആ പരസ്യത്തിൽ അഭിനയിച്ചതിൽ വിമർശനവുമായി ധ്രുവ് റാഠി

Dhruv Rathi against Shah Rukh Khan:അത് എത്രയാണെന്ന് നമ്മൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വലിയ തുകയാണ്. ആ സമ്പത്തിന്റെ പലിശയായി മാത്രം ഷാരൂഖിനെ എത്ര തുക ലഭിക്കുന്നുണ്ടാകും എന്ന് ചിന്തിച്ചിട്ടുണ്ടോ?

Shah Rukh Khan: 12400 കോടിയുടെ ആസ്തിയില്ലേ...? ഷാരൂഖ് ഖാൻ ആ പരസ്യത്തിൽ അഭിനയിച്ചതിൽ വിമർശനവുമായി ധ്രുവ് റാഠി

Shah Rukh Khan (1)

Published: 

17 Oct 2025 19:15 PM

സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും തന്റെ അഭിപ്രായങ്ങൾ തുറന്നടിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും യൂട്യൂബറും ആണ് ധ്രുവ് റാഠി. സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സ് ആണ് അദ്ദേഹത്തിനുള്ളത്. മുഖം നോക്കാതെ നിലപാട് വ്യക്തമാക്കുന്ന ധ്രുവ് റാഠി ഇപ്പോൾ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന് എതിരെ പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുകയാണ്. പാൻ മസാല ഉല്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കുന്നത് എന്തിനാണ് എന്നാണ് അദ്ദ​​ഹം ഷാരൂഖ് ഖാനോട് ചോദിക്കുന്നത്. ബോളിവുഡിലെ താര രാജാവിന്റെ മൊത്തം ആസ്തിയും ചൂണ്ടിക്കാട്ടി കൊണ്ടാണ് അദ്ദേഹം ചോദ്യം ഉന്നയിച്ചത്.

ഷാരൂഖ് ഖാനോടുള്ള തന്റെ ചോദ്യം എന്ന തലക്കെട്ടോടെയാണ് ധ്രുവ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചത്. ഷാരൂഖ് ഖാന്റെ ആകെ സമ്പത്ത് 12400 കോടി രൂപയാണെന്ന് മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഇങ്ങനെ പറഞ്ഞു, ഷാരൂഖാൻ ഇപ്പോൾ ശതകോടീശ്വരനായി മാറിയിരിക്കുന്നു. ശരിയാണ് കേട്ടത് മാധ്യമ റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 1.4 ബില്യൺ ഡോളറിൽ എത്തി നിൽക്കുകയാണ്. അത് എത്രയാണെന്ന് നമ്മൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വലിയ തുകയാണ്. ആ സമ്പത്തിന്റെ പലിശയായി മാത്രം ഷാരൂഖിനെ എത്ര തുക ലഭിക്കുന്നുണ്ടാകും എന്ന് ചിന്തിച്ചിട്ടുണ്ടോ? ആഡംബര വസ്തുക്കൾ സ്വകാര്യ ജെറ്റ് അവധിക്കാല യാത്രകൾ എന്നിങ്ങനെ അദ്ദേഹത്തിന്റെ ആഡംബര ജീവിതത്തിന് എത്രതന്നെ ചെലവിട്ടു കഴിഞ്ഞാലും അതിലും എത്രയോ പണം ബാക്കി ഉണ്ടാകും.

തന്റെ ചോദ്യം ഇതാണെന്നും ഷാരൂഖ് ഖാന് അത്രയും പണം പോരേ പിന്നെ എന്തിനാണ് പാൻ മസാല പോലെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ പ്രോത്സാഹിപ്പിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. 2014 പാൻ മസാല പരസ്യത്തിനായി 20 കോടി രൂപയാണ് ഷാരൂഖ് പ്രതിഫലം വാങ്ങിയതെന്ന് ധ്രുവ് വെളിപ്പെടുത്തി. ഇപ്പോൾ അതിന്റെ പേരിൽ 100 മുതൽ 200 കോടി രൂപ വരെ വാങ്ങുന്നുണ്ടാവും എന്നും അദ്ദേഹം വിശദീകരിച്ചു.

Related Stories
Actress Bhama: കോടതിയിലെത്തി കാലുമാറിയ ഭാമ! ദിലീപ്- കാവ്യ ബന്ധം മഞ്ജുവിനോട് പറഞ്ഞതിൽ ദേഷ്യം ഉണ്ടായിരുന്നുവെന്ന മൊഴി മാറ്റിപ്പറഞ്ഞതിങ്ങനെ
Mohanlal: ലാലുവിന്’ സ്നേഹപൂർവ്വം ഇച്ചാക്ക’; മോഹൻലാലിനെ പൊന്നാടയണിയിച്ച് ആദരിച്ച് മമ്മൂട്ടി
Khalifa Movie: മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; ‘ഖലീഫ’യിലെ ആ വമ്പൻ സർപ്രൈസ് പൊട്ടിച്ച് പൃഥ്വിരാജ്
Celebrity Divorces In 2025 : മൂന്നാമതും വിവാഹമോചിതയായ മീരാ വാസുദേവ്, ആരാധകരെ ഞെട്ടിച്ച് നടി വീണ നായര്‍; 2025-ൽ ഡിവോഴ്‌സായ താരങ്ങൾ
Drishyam 3: ‘ഒരു കാർ ഷെഡ് അധികം പണിതു; വാഴ നട്ടു’; ദൃശ്യം’ മൂന്നിനായി ‘ജോർജുകുട്ടി’-യുടെ വീട്ടിൽ വരുത്തിയ മാറ്റങ്ങൾ
Nirangale song : ഹരിമുരളീരവം പാടാൻ ഇതു വച്ചു നോക്കുമ്പോൾ എളുപ്പമാണ്…. കേട്ടാൽ സിമ്പിൾ പക്ഷെ പാടാൻ കടുകട്ടി
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി