AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Dhyan Sreenivasan: മലയാള സിനിമയുടെ ഇൻ്റർവ്യൂ ഫോർമാറ്റ് തന്നെ പൊളിച്ചെഴുതിയത് ഞാൻ അല്ലേ…; ധ്യാൻ ശ്രീനിവാസൻ

Dhyan Sreenivasan About Interviews: അഭിമുഖങ്ങളിൽ അദ്ദേഹം പുലർത്തുന്ന സത്യസന്ധതയും നർമ്മബോധവുമാണ് സോഷ്യൽ മീഡിയയിൽ ധ്യാനിനെ ഇത്രയധികം ആരാധകർ കിട്ടാൻ കാരണമായത്. ഇന്റർവ്യൂവിൻ്റെ രാജാവ് എന്നും തഗ് തലൈവൻ എന്നുമൊക്കെ ധ്യാനിന് ചില ചെല്ലപേരുകളുമുണ്ട്. സിനിമ ഹിറ്റായാലും ഇല്ലെങ്കിലും ധ്യാൻ നൽകുന്ന ഇന്റർവ്യൂകൾക്ക് ലക്ഷക്കണക്കിന് കാഴ്ച്ചക്കാരാണുള്ളത്.

Dhyan Sreenivasan: മലയാള സിനിമയുടെ ഇൻ്റർവ്യൂ ഫോർമാറ്റ് തന്നെ പൊളിച്ചെഴുതിയത് ഞാൻ അല്ലേ…; ധ്യാൻ ശ്രീനിവാസൻ
Dhyan SreenivasanImage Credit source: Instagram (Dhyan Sreenivasan)
Neethu Vijayan
Neethu Vijayan | Published: 05 Apr 2026 | 03:24 PM

മലയാളുകളുടെയും ചെറുപ്പക്കാരുടെയും പ്രിയപ്പെട്ട നടനാണ് ധ്യാൻ ശ്രീനിവാസൻ. ധൻ്റെ നർമ്മത്തിലൂടെയും വാക്ക് സാമർത്ഥ്യത്തിലൂടെയും ആളുകളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും അച്ഛനായ ശ്രീനിവാസന്റെ കഴിവുകൾ അതേപടി ഒപ്പിവച്ച മകനാണ് ധ്യാൻ. തന്റെ സിനിമകളെപ്പോലും ട്രോളിക്കൊണ്ട്, കപടതയില്ലാതെ സംസാരിക്കുന്ന ധ്യാനിൻ്റെ സ്വഭാവത്തെയാണ് ആരാധകർ ഏറെ സ്നേഹിക്കുന്നത്.

അഭിമുഖങ്ങളിൽ അദ്ദേഹം പുലർത്തുന്ന സത്യസന്ധതയും നർമ്മബോധവുമാണ് സോഷ്യൽ മീഡിയയിൽ ധ്യാനിനെ ഇത്രയധികം ആരാധകർ കിട്ടാൻ കാരണമായത്. ഇന്റർവ്യൂവിൻ്റെ രാജാവ് എന്നും തഗ് തലൈവൻ എന്നുമൊക്കെ ധ്യാനിന് ചില ചെല്ലപേരുകളുമുണ്ട്. സിനിമ ഹിറ്റായാലും ഇല്ലെങ്കിലും ധ്യാൻ നൽകുന്ന ഇന്റർവ്യൂകൾക്ക് ലക്ഷക്കണക്കിന് കാഴ്ച്ചക്കാരാണുള്ളത്. ഒരു നടൻ എന്നതിലുപരി സ്വന്തം വീട്ടിലെ ഒരംഗത്തെപ്പോലെ മലയാളികൾ ധ്യാനിനെ ഏറ്റെടുത്തത് പല ഇൻ്റർവ്യൂവിലൂടെയുമാണ്.

ALSO READ: കിച്ചുവിന്റെ പേരിൽ സുധി ചേട്ടനോട് തർക്കിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി രേണു സുധി

മലയാള സിനിമയിലെ ഇന്റർവ്യൂകൾ ഒരു ഇന്ന് നമ്മൾ കാണുന്ന പോലെ ഫൺ എന്റർടൈനർ ആക്കി മാറ്റിയതിൽ ധ്യാൻ ശ്രീനിവാസനുള്ള പങ്ക് വളരെ വലുതാണ്. തഗ് ഡയലോഗുകളും ജീവിതത്തിലെ ഓർമ്മകളെ തമാശയാക്കിയുള്ള തുറന്നുപറച്ചിലുകളും കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകാറുള്ള വ്യക്തിയാണ് ധ്യാൻ. ഇപ്പോഴിതാ ഇന്റർവ്യൂ ഫോർമാറ്റിലെ ഈ മാറ്റത്തെക്കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

താനാണ് മലയാള സിനിമയുടെ ഇന്റർവ്യൂ ഫോർമാറ്റ് തന്നെ പൊളിച്ചെഴുതിയതെന്നാണ് ധ്യാൻ അവകാശപ്പെടുന്നത്. നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും പകരമായി ആ സമയത്തുണ്ടാകുന്ന കാര്യങ്ങളെ തമാശയാക്കി മാറ്റികൊണ്ടാണ് ധ്യാനിൻ്റെ പല ഇൻ്റർവ്യൂവും ആളുകൾക്കിടയിൽ ശ്രദ്ധപിടിച്ചുപറ്റുന്നത്. സിനിമയുടെ ഗൗരവമേറിയ പ്രമോഷനേക്കാൾ ആരാധകർ ഇഷ്ടപ്പെടുന്നത് ധ്യാനിന്റെ ഫ്രീ-സ്റ്റൈൽ രീതികളാണെന്ന് തെളിയിക്കുന്നതാണ് പല വീഡിയോകളും. കാരണം ഇതിന് ലക്ഷകണക്കിന് കാഴ്ച്ചക്കാരാണുള്ളത്.

Follow Us