Dhyan Sreenivasan on CM Vijay : ‘അത് മോശം, പുള്ളി ചെയ്തതൊന്നും താൻ ചെയ്യില്ല’ ; വീണ്ടും വിജയിയെ ട്രോളി ധ്യാൻ ശ്രീനിവാസൻ

Dhyan Sreenivasan Trolls CM Joseph Vijay : ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന വിസിറ്റർ എന്ന സിനിമയുടെ പൂജാ പരിപാടിയിലെ വീഡിയോകൾ ഇപ്പോൾ ട്രെൻഡിംഗ് ആയി തുടരുകയാണ്. അജു വർഗീസിനെയും നവ്യാ നായരെയും ലിസ്റ്റിൻ സ്റ്റീഫിനെയും മേജർ രവിയെയും എല്ലാം ട്രോളിക്കൊണ്ട് ധ്യാൻ നടത്തിയ പ്രസംഗം ചെറിയ ചെറിയ റീലുകളായി പ്രചരിച്ചിരുന്നു. ഇതിനെല്ലാം പുറമേ ഏറ്റവും ചർച്ചയായി മാറിയത് തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ പരാമർശിച്ചുകൊണ്ട് നടത്തിയ വാക്കുകൾ ആണ്.

Dhyan Sreenivasan on CM Vijay : അത് മോശം, പുള്ളി ചെയ്തതൊന്നും താൻ ചെയ്യില്ല ; വീണ്ടും വിജയിയെ ട്രോളി ധ്യാൻ ശ്രീനിവാസൻ

Cm Vijay, Dhyan Sreenivasan

Published: 

18 Jul 2026 | 05:23 PM

കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി സിനിമാലോകത്തും സമൂഹമാധ്യമങ്ങളിലും ധ്യാൻ ശ്രീനിവാസൻ നിറഞ്ഞു നിൽക്കുകയാണ്. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന വിസിറ്റർ എന്ന സിനിമയുടെ പൂജാ പരിപാടിയിലെ വീഡിയോകൾ ഇപ്പോൾ ട്രെൻഡിംഗ് ആയി തുടരുകയാണ്. അജു വർഗീസിനെയും നവ്യാ നായരെയും ലിസ്റ്റിൻ സ്റ്റീഫിനെയും മേജർ രവിയെയും എല്ലാം ട്രോളിക്കൊണ്ട് ധ്യാൻ നടത്തിയ പ്രസംഗം ചെറിയ ചെറിയ റീലുകളായി പ്രചരിച്ചിരുന്നു. ഇതിനെല്ലാം പുറമേ ഏറ്റവും ചർച്ചയായി മാറിയത് തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ പരാമർശിച്ചുകൊണ്ട് നടത്തിയ വാക്കുകൾ ആണ്.

ആദ്യത്തെ ട്രോൾ

തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രി ആയതിന് പിന്നാലെ തനിക്കും ഒരാഗ്രഹം മനസ്സിൽ ഉദിച്ചു. അതിനുവേണ്ടി ഇറങ്ങാം എന്ന് കരുതിയിരിക്കുമ്പോഴാണ് അജു വർഗീസ് തന്നോട് പറയുന്നത് ആദ്യം അമ്മയുടെ പ്രസിഡന്റ് ആകാം, എന്നിട്ട് മതി മുഖ്യമന്ത്രി എന്ന്. താൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വേദിയിൽ സാരി ഉടുത്ത് വിതുമ്പുന്ന കണ്ണുകളുമായി നിങ്ങളും ഉണ്ടാകണമെന്ന് വേദിയിലിരുന്ന നവ്യ നായരോട് ധ്യാൻ പറഞ്ഞത് വലിയ പൊട്ടിച്ചിരിയാണ് ഉണ്ടാക്കിയത്. തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ നടി തൃഷ സാരിയുടുത്ത് എത്തിയതിനെയും സത്യപ്രതിജ്ഞ ചെയ്യുന്ന നിമിഷത്തിൽ അവരുടെ കണ്ണുകൾ നിറഞ്ഞതിനെയും ട്രോളി കൊണ്ടാണ് ധ്യാൻ ഇങ്ങനെ പറഞ്ഞത്.

Also Read: ധ്യാനിന് ഇനി തമിഴ്‌നാട്ടില്‍ കാല് കുത്താന്‍ പറ്റില്ലെന്ന് അജു വര്‍ഗീസ്, കാരണം ഇത്!

തമിഴ്നാട്ടിൽ എയറിൽ

ഈ സംഭവം തമിഴ് മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും ധ്യാൻ ശ്രീനിവാസനെതിരെ വിജയ് ആരാധകർ രംഗത്തെത്തുകയും ചെയ്തിരുന്നു. തമിഴ്നാട്ടിൽ ധ്യാൻ എയറിലാണ് എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ പറയുന്നത്. പക്ഷേ ഇതൊന്നും തന്നെ ബാധിച്ചിട്ടില്ലാത്ത രീതിയിലാണ് ധ്യാനിന്റെ പോക്ക്. മറ്റൊരു അവാർഡ് ചടങ്ങിൽ പങ്കെടുത്ത ധ്യാൻ വീണ്ടും വിജയിയെ ട്രോളി രംഗത്തെത്തുകയുണ്ടായി.

വീണ്ടും ട്രോൾ

മുഖ്യമന്ത്രിയാകാൻ തയ്യാറെടുക്കുകയാണല്ലോ, അധികാരം ലഭിച്ചു കഴിഞ്ഞാൽ തമിഴ്നാട്ടിൽ വിജയ് ചെയ്ത് പോലെയുള്ള കാര്യങ്ങൾ കേരളത്തിൽ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന തരത്തിൽ അവതാരക ചോദിച്ചപ്പോൾ ധ്യാനിന്റെ മറുപടി ഇങ്ങനെയായിരുന്നു – ‘ഞാൻ ആദ്യം അമ്മയുടെ പ്രസിഡന്റ് ആകും, ശേഷം 13 വർഷങ്ങൾ കഴിയുമ്പോൾ ജോസഫ് വിജയ് എന്ന് ഞാൻ എന്ന് പറയുന്നത് പോലെ താനും വരും. എന്നാൽ പുള്ളി ചെയ്തതൊന്നും ഞാൻ ചെയ്യില്ല, അത് ഇവിടെ വളരെ മോശം ആണ്’. ആദ്യത്തെ പരിപാടിയുടെ വേദിയിൽ വച്ച് തന്നെ അജു വർഗ്ഗീസ് തമാശയായി പറയുകയുണ്ടായി ഇനി തമിഴ്നാട്ടിലേക്ക് ധ്യാനിന് കടക്കാൻ പറ്റില്ല എന്ന്. സംഗതി ആ രീതിയിലേക്കാണ് പോകുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ.

English Summary

Videos from the launch ceremony of the movie Visitor, starring Dhyan Sreenivasan, are currently trending. A speech delivered by Dhyan in which he playfully trolled Aju Varghese, Navya Nair, Listin Stephen, and Major Ravi circulated widely in the form of short reels. However, what sparked the most discussion were his remarks referencing Tamil Nadu Chief Minister Vijay.

Follow Us
Related Stories
Mammootty : ഇത് നടന വിസ്മയം! അമിതാഭ് ബച്ചനൊപ്പം ഇന്ത്യൻ സിനിമയുടെ നെറുകയിൽ മമ്മൂട്ടി…
72nd National Film Award:’അങ്ങുവാന കോണിൽ’ വാനോളം ഉയർന്നു;ദേശീയ പുരസ്കാരത്തിളക്കത്തിൽ വൈക്കം വിജയലക്ഷ്മി
National Film Awards 2026: മികച്ച നടൻ മമ്മൂട്ടിയോ ആസിഫ് അലിയോ? ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപനം ഉടൻ
72nd National Film Awards: പോറ്റി തൂക്കി! മികച്ച നടൻ മമ്മൂട്ടി;72ാം മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
‘അന്ന് എന്നെ അടുത്തിരുത്തി സ്നേഹപൂർവം സംസാരിച്ച വ്യക്തിയാണ് ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രി’; അനുഭവം പങ്കുവച്ച് ഗിന്നസ് പക്രു
Varalaxmi Sarathkumar On CM Vijay: ‘സർക്കാർ’ സിനിമയുടെ സമയത്തേ എനിക്കതറിയാമായിരുന്നു; മുഖ്യമന്ത്രി വിജയ്‌യെ നേരിൽ കണ്ട് വരലക്ഷ്മി ശരത്കുമാർ
മുട്ട കേടായതാണോ എന്ന് അറിയണോ? ഇങ്ങനെ ചെയ്ത് നോക്കൂ
വിളക്ക് കത്തിച്ച ശേഷം തിരി അണയ്ക്കേണ്ടത് എങ്ങനെ?
കർക്കിടകത്തിൽ ഈ നക്ഷത്രക്കാർക്ക് രാജയോഗം
പ്രോട്ടീന്‍ പൗഡറെടുക്കാതെ പ്രോട്ടീന്‍ കിട്ടും; കഴിക്കേണ്ടത് ഇത്രയും
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല