AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

സമൂഹമാധ്യമങ്ങില്‍ പലതവണ മരിച്ചു, ഒടുവില്‍ ശരിക്കും മരണം, മരണത്തെയും പോസിറ്റീവായി കണ്ട സലീം കുമാര്‍

Salim Kumar's view about death : സമൂഹമാധ്യമങ്ങളിലൂടെയാണ് നടന്‍ മരിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. ഈ സംഭവത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ അവതാരകന്‍ ചോദിച്ചപ്പോള്‍ തന്റെ സ്വദസിദ്ധമായ നര്‍മ്മത്തിലൂടെയാണ് അദ്ദേഹം മറുപടി നല്‍കിയത്. ഒരു പക്ഷേ താനായിരിക്കും ഏറ്റവും കൂടുതല്‍ തവണ മരിച്ചിട്ടുണ്ടാവുക, എത്ര തവണ എന്നെ കൊന്നിരിക്കുന്നു. എന്നിട്ട് അത് സ്ഥിരീകരിക്കാന്‍ തന്നെ തന്നെ വിളിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

സമൂഹമാധ്യമങ്ങില്‍ പലതവണ മരിച്ചു, ഒടുവില്‍ ശരിക്കും മരണം, മരണത്തെയും പോസിറ്റീവായി കണ്ട സലീം കുമാര്‍
Salimkumar Actor FacebookImage Credit source: Salim Kumar _Facebook
Arun Nair
Arun Nair | Updated On: 07 Jun 2026 | 07:59 PM

സലീം കുമാറുമായി ബന്ധപ്പെട്ട് പലതവണ മരണവാര്‍ത്ത പ്രചരിക്കപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയാണ് നടന്‍ മരിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. ഈ സംഭവത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ അവതാരകന്‍ ചോദിച്ചപ്പോള്‍ തന്റെ സ്വദസിദ്ധമായ നര്‍മ്മത്തിലൂടെയാണ് അദ്ദേഹം മറുപടി നല്‍കിയത്. ഒരു പക്ഷേ താനായിരിക്കും ഏറ്റവും കൂടുതല്‍ തവണ മരിച്ചിട്ടുണ്ടാവുക, എത്ര തവണ എന്നെ കൊന്നിരിക്കുന്നു. എന്നിട്ട് അത് സ്ഥിരീകരിക്കാന്‍ തന്നെ തന്നെ വിളിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്, സലീം കുമാര്‍ ചിരിയോടെ പറഞ്ഞു.

എന്നും മരണത്തെ പോസിറ്റീവായിക്കണ്ടയാള്‍

മരണമില്ല എന്ന ചിന്തവരുമ്പോഴാണ് അന്യരെ ദ്രോഹിക്കാനൊക്കെ നമ്മള്‍ പോകുന്നത്. ജീവിതം നൈമിഷികമാണെന്നും എപ്പോള്‍ വേണമെങ്കിലും അത് അവസാനിക്കാമെന്നുമായിരുന്നു സലീം കുമാറിന്റെ ഫിലോസഫി. തന്റെ ആ ചിന്തയെ പലരും വിമര്‍ശിക്കാറുണ്ട്. അത് നെഗറ്റീവ് ചിന്താഗതിയാണെന്ന് പറയുന്നത്. അതിനും വ്യക്തമായ മറുപടി അദ്ദേഹത്തിനുണ്ടായിരുന്നു. ഞാന്‍ ഈ ഭൂമിയില്‍ നിന്ന് വിടപറഞ്ഞ് പോകേണ്ടവനാണ്. എനിക്ക് മരണം ഉണ്ടെന്ന് പറയുന്നത് എങ്ങനെ നെഗറ്റീവാകും. അതല്ലെ ഏറ്റവും പോസിറ്റീവായ കാര്യം. അങ്ങനെയൊരു തിരിച്ചറിവ് മനസ്സിലുള്ളതുകൊണ്ട് ആരെയും വേദനിപ്പിക്കാനോ ഉപദ്രവിക്കാനോ താന്‍ പോകാറില്ലെന്നും അദ്ദേഹം അഭിമുഖങ്ങളില്‍ വ്യക്തമാക്കിട്ടുണ്ട്.

ALSO READ: ഓർമ്മകളിൽ നമ്മെ ചിരിപ്പിച്ചു കൊണ്ടിരിക്കും; നടൻ സലിംകുമാറിന്റെ സംസ്കാരം കഴിഞ്ഞു
ഐ.സി.യു കിടക്കയിലെ തിരിച്ചറിവ്

സലീം കുമാറിന്റെ മരണ വാര്‍ത്ത പുറത്ത് വന്നതിന് ശേഷം ഏറ്റവും അധികം പ്രചരിക്കപ്പെടുന്ന ഒരു അഭിമുഖത്തിന്റെ ഭാഗമുണ്ട്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലെ ഭാഗമാണത്. മരണവുമായി ബന്ധപ്പെട്ടാണ് സംസാരിക്കുന്നത്. സുഖമില്ലാതെ ആശുപത്രിയിലെ ഐ.സി.യുവില്‍ കിടക്കുന്നവേളയാണ് പശ്ചാത്തലം. എന്റെ തൊട്ടടുത്ത് കിടക്കുന്ന ആള്‍ മരിച്ചു. ആരോ സ്‌ക്രിപ്റ്റുപോലെയാണ് അവിടുത്തെ കാര്യങ്ങള്‍ എനിക്ക് തോന്നിയത്.

അസുഖം കൂടുതലാണ്, ബന്ധുക്കളെ വിളിച്ച് കാണിക്കുന്നു, അവര്‍ വന്ന് വിഷമത്തോടെ കണ്ടുപോകുന്നു, ശേഷം ഒരു പത്ത് മിനിറ്റിന് ശേഷം ആ വ്യക്തി മരണപ്പെടുന്നു. അങ്ങനെ തന്റെ ഒപ്പം അവിടെയുണ്ടായിരുന്ന ഒരോരുത്തരായി വിടവാങ്ങിപ്പോകുന്നു. അന്നെനിക്ക് മനസ്സിലായി ജീവിതം ഇത്രയെ ഉള്ളൂ. എത്ര വലിയ നടനാണെങ്കിലും അവാര്‍ഡ് വാങ്ങിയിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ ഇത്രമാത്രം. അങ്ങനെയുള്ള ഞാന്‍ എന്ത് ആഗ്രഹിക്കാനാണ്. എന്ത് തൃപ്തിയോടെ ജീവിക്കാനാണ്. ഭര്‍ത്താവ് എന്ന നിലയില്‍ താര്‍ തൃപ്തനാണ്, അച്ഛനെന്ന നിലയില്‍ താന്‍ തൃപ്തനാണ്, എന്നാല്‍ വ്യക്തിയെന്ന നിലയില്‍ താന്‍ തൃപ്തനല്ല. കാരണം എനിക്കറിയാം എന്റെ യാത്ര എങ്ങോട്ടാണെന്ന്. അദ്ദേഹം പറഞ്ഞുവച്ചു. സ്വാഭാവികമായും അദ്ദേഹം വിടവാങ്ങുമ്പോള്‍, ഏറ്റവും ഹൃദയത്തില്‍ തൊടുന്ന സംഭാഷണം എന്ന നിലയിലാകും ഇത് കൂടുതല്‍ പ്രചരിക്കപ്പെടുന്നത്.

English Summary

Actor Salim Kumar had a very clear and positive view of death. Even though false news about his death spread on social media several times, he always handled it with his signature humor. According to him,knowing that life is short kept him from hurting others and helped him stay humble.

Follow Us