AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഇനി സംശയിച്ച് നിൽക്കേണ്ട, വാങ്ങാൻ ഫോണായി! ഐക്യൂ Z11 ​ലൈറ്റ് 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

iQOO Z11 Lite 5G launched in India: ഐക്യൂ Z11 ​ലൈറ്റ് 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 4GB+128GB വേരിയന്റിന് 19,499 രൂപയും 6GB+128GB വേരിയന്റിന് 21,499 രൂപയും, ടോപ്പ്-എൻഡ് 6GB + 256GB വേരിയന്റിന് 24,499 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 17999 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകും.

ഇനി സംശയിച്ച് നിൽക്കേണ്ട, വാങ്ങാൻ ഫോണായി! ഐക്യൂ Z11 ​ലൈറ്റ് 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Iqoo Z11 Lite 5g Launched In IndiaImage Credit source: iQOO India website
Prasanth Kumar
Prasanth Kumar | Published: 24 Jul 2026 | 02:22 PM

സ്മാർട്ട്ഫോണുകളുടെ വില വർധനയിൽ ബുദ്ധിമുട്ടുന്ന ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ചെറുതായി ഒന്ന് ആശ്വസിക്കാം, പോക്കറ്റ് അ‌ധികം കീറാതെ താങ്ങാനാകുന്ന വിലയിൽ സ്വന്തമാക്കാൻ ഒരു പുതിയ സ്മാർട്ട്ഫോൺ എത്തിയിരിക്കുന്നു. ഐക്യു തങ്ങളുടെ Z സീരീസിലെ പുതിയ ​ലൈറ്റ് മോഡലായി ഐക്യൂ Z11 ​ലൈറ്റ് 5ജി (iQOO Z11 Lite 5G) ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 20000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ആണ് ഇത് എത്തിയിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റും 1200 nits വരെ HBM ബ്രൈറ്റ്‌നസ്സുമുള്ള 6.74 ഇഞ്ച് HD+ LCD സ്‌ക്രീനാണ് ഈ ഫോണിലുള്ളത്, 2026-ൽ ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഈ സെഗ്മെന്റിലെ ഏറ്റവും ​ബ്രൈറ്റ്നസുള്ള സ്മാർട്ട്ഫോൺ ഇതാണെന്ന് കമ്പനി പറയുന്നു.

മികച്ച ഫീച്ചറുകൾ നിരവധിയുണ്ടെങ്കിലും ലോഞ്ച് ഓഫറുകൾ സഹിതം 15000 രൂപയ്ക്കും 20000 രൂപയ്ക്കും ഇടയിൽ നിൽക്കുന്ന മാന്യമായ വിലയിൽ സ്വന്തമാക്കാം എന്നതാണ് ഈ ഐക്യൂ ഫോണിന്റെ വരവിനെ ശ്രദ്ധേയമാക്കുന്നത്. ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 6GB വരെ റാമും 6GB വെർച്വൽ റാമും ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഇതിലുണ്ട്.

Also Read: ഒരേയൊരു കിങ്! 200MP ക്യാമറ, IP48 റേറ്റിങ്; സാംസങ് ഗാലക്സി Z ഫോൾഡ് 8 അ‌ൾട്ര ഇന്ത്യയിൽ ലോഞ്ച് ചെയ്തു

പ്രധാന ഫീച്ചറുകൾ

6.74-ഇഞ്ച് (1600×720 പിക്സലുകൾ) HD+ LCD സ്ക്രീൻ സഹിതമാണ് ഐക്യൂ Z11 ​ലൈറ്റ് 5ജി എത്തിയിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 1200 nits വരെ HBM ബ്രൈറ്റ്നസ് എന്നിവ ഇതിനുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്.

ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4x റാം, 128GB / 256GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻ OS 6 -ൽ ആണ് പ്രവർത്തനം. ഇതിന്റെ 6GB റാം മോഡലിന് 2 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഈ ഐക്യൂ ഫോണിലണ്ട്. അ‌തിൽ സോണി IMX852-AAJH5-G / LYT505C സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 0.08 MP (GC6163B/SP0821) സെക്കൻഡറി ക്യാമറ (f/3.0 അപ്പർച്ചർ), LED ഫ്ലാഷ് എന്നിവ ഇതിലടങ്ങുന്നു. സെൽഫിക്കും മറ്റുമായി f/2.2 അപ്പർച്ചറുള്ള 5MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, IP65 റേറ്റിങ്സ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H),
ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G (n1/n3/n5/n8/n28B/n38/n40/n41(2535-2655MHz)/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, 44W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വിലയും ലഭ്യതയും

iQOO Z11 ലൈറ്റ് 5ജിയുടെ 4GB+128GB വേരിയന്റിന് 19,499 രൂപയും 6GB+128GB വേരിയന്റിന് 21,499 രൂപയും, ടോപ്പ്-എൻഡ് 6GB + 256GB വേരിയന്റിന് 24,499 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 17999 രൂപ പ്രാരംഭ വിലയിൽ ഇത് വാങ്ങാനാകും.

ഐക്യൂ ഇന്ത്യ ​വെബ്​സൈറ്റ്, ആമസോൺ, ഓഫ്​ലൈൻ സ്റ്റോറുകൾ എന്നിവ വഴി ജൂ​ലൈ 30 മുതൽ ഐക്യൂ Z11 ​ലൈറ്റ് വിൽപ്പന ആരംഭിക്കും. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1500 രൂപ ബാങ്ക് ഡിസ്കൗണ്ടിന് പുറമേ 3 മാസത്തെ നോ-കോസ്റ്റ് EMI ഓപ്ഷനും ലഭ്യമാണ്. മിഡ്‌നൈറ്റ് ബ്ലൂ, സോളാർ ഫ്ലെയിം എന്നീ കളർ ഓപ്ഷനുകളിൽ ഈ ഐക്യൂ ഫോൺ ലഭ്യമാകും.

English Summary

The iQoo Z11 Lite 5G has been launched in India. It is priced at Rs 19,499 for the 4GB+128GB variant, Rs 21,499 for the 6GB+128GB variant, and Rs 24,499 for the top-end 6GB + 256GB variant. With a bank discount of Rs 1,500 as part of the launch offer, it can be purchased at a starting price of Rs 17,999. The sale will start from July 30.

Follow Us