Actess Uma shankari: ദിലീപ് ചിത്രത്തിലെ നായിക ഉമ ശങ്കരിക്ക് സ്തനാർബുദം; കീമോയ്ക്ക് ശേഷമള്ള ചിത്രം പങ്കുവച്ച് നടി
Actess Uma shankari Breat Cancer Update:സ്തനാർബുദത്തിന്റെ രണ്ടാം ഘട്ടത്തിലാണ് ഇപ്പോൾ കീമോയ്ക്ക് ശേഷമുള്ള ഒരു ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം തന്നെ ഒരു കുറിപ്പും നടി പങ്കുവെച്ചിട്ടുണ്ട്. ഭാരമുള്ള ദിവസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ഇപ്പോൾ താൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. എനിക്ക് നല്ല ശക്തി തോന്നുന്നു എന്നും താനിപ്പോൾ ദിവസങ്ങളെ ആഘോഷിക്കുകയാണ് എന്നുമാണ് ഉമാശങ്കരി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.........
നടൻ ദിലീപിന്റെ ഒട്ടനവധി ഹിറ്റുകളിൽ മലയാളികളിൽ ഇന്നും മടുപ്പില്ലാതെ കാണുന്ന ഒരു ചിത്രമാണ് 2002 ൽ റിലീസ് ചെയ്ത കുബേരൻ. സുന്ദർ ദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി ദിലീപ്, കലാഭവൻ മണി, സംയുക്ത വർമ്മ, ഉമാ ശങ്കരി എന്നിവരാണ് എത്തിയത്. ഒരുപാട് സിനിമകളിൽ ഇല്ലെങ്കിലും അന്ന് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ നടിയായിരുന്നു ഉമാ ശങ്കരി. ഒരു മഴ പക്ഷി പാടുന്നു…. എന്ന സിനിമയിലെ ഗാനം ഇന്നും മലയാളികൾക്ക് വളരെ ഇഷ്ടമാണ്.
ഒരു ഗാനം ആസ്വദിക്കുന്നതിനു പകരം അതിലൂടെ ഒരു കഥ തന്നെ മനസ്സിലാക്കുന്ന രീതിയിൽ അവതരിപ്പിച്ച ഗാനത്തിൽ ഉമാശങ്കരി വളരെയധികം ഭംഗിയോടെയാണ് തന്റെ ഭാഗം ചെയ്തുവച്ചത്. അതിനാൽ തന്നെ ഈ നായികയെ മലയാളികൾ അത്ര പെട്ടെന്ന് മറക്കില്ല. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ഒരു പ്രധാനപ്പെട്ട ഘട്ടത്തിലൂടെ താൻ കടന്നുപോകുന്നു എന്ന വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. സ്തനാർബുദത്തിന്റെ രണ്ടാം ഘട്ടത്തിലാണ് ഇപ്പോൾ കീമോയ്ക്ക് ശേഷമുള്ള ഒരു ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിനൊപ്പം തന്നെ ഒരു കുറിപ്പും നടി പങ്കുവെച്ചിട്ടുണ്ട്. ഭാരമുള്ള ദിവസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ഇപ്പോൾ താൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. എനിക്ക് നല്ല ശക്തി തോന്നുന്നു എന്നും താനിപ്പോൾ ദിവസങ്ങളെ ആഘോഷിക്കുകയാണ് എന്നുമാണ് ഉമാശങ്കരി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.എപ്പോഴും എന്നോടൊപ്പം നിന്നതിന് തന്റെ കുടുംബത്തിനും സ്നേഹത്തിനും പിന്തുണയ്ക്കും തന്റെ ആരാധകർക്കും നന്ദി. താൻ പ്രത്യക്ഷപ്പെടുകയാണ് താൻ സുഖം പ്രാപിക്കുകയാണ് പുരോഗതിയിലാണ് ഇപ്പോൾ താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പുരോഗതിപൂർണ്ണ നല്ല പക്ഷേ അത് യഥാർത്ഥമാണ് എന്നും ഉമാ ശങ്കരി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഉമാ ശങ്കരിയുടെ പോസ്റ്റ്
View this post on Instagram
കുബേരനിൽ മാത്രമല്ല മലയാളത്തിലെ ഒട്ടനവധി മറ്റു നല്ല ചിത്രങ്ങളിലും ഉമ ശങ്കരി അഭിനയിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് വസന്തമല്ലിക, സാഫല്യം, ഈ സ്നേഹതീരത്ത് തുടങ്ങിയ മലയാള ചിത്രങ്ങൾ. എന്നാൽ വിവാഹത്തിനുശേഷം നടിയെക്കുറിച്ച് യാതൊരുവിധത്തിലുള്ള വിവരവും ഉണ്ടായിരുന്നില്ല. സോഷ്യൽ മീഡിയയിലും അത്ര സജീവമല്ല താരം ഇപ്പോൾ ക്യാൻസർ സ്ഥിരീകരിച്ചതിന് ശേഷം തന്റെ ജീവിതത്തിലെ ഈ പോരാട്ടത്തെ മറ്റുള്ളവർക്ക് പ്രചോദനമാകുവാൻ വേണ്ടി പോസ്റ്റുകൾ പങ്കുവെച്ച് എത്തുകയാണ്.
കൂടാതെ സ്തനാർബുദം സ്ഥിരീകരിച്ച വേളയിൽ ആ വിവരം വെളിപ്പെടുത്തി എത്തിയപ്പോൾ രോഗം അപ്രതീക്ഷിതമായാണ് തന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് എന്നും ആദ്യ നിമിഷങ്ങളിൽ.. എന്തുകൊണ്ട് ഇപ്പോൾ എന്തുകൊണ്ട് തനിക്ക് എന്ന ചോദ്യങ്ങളാണ് തന്റെ മനസ്സിൽ ആദ്യം ഉയർന്നതെന്നും എന്നാൽ പിന്നീട് യാഥാർത്ഥ്യം ഉൾക്കൊണ്ട് കൊണ്ട് രോഗത്തെ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും നേരിടാൻ തീരുമാനിച്ചതായും ചികിത്സയുമായി മുന്നോട്ടു പോവുകയാണെന്ന് ആണ് ഉമാ ശങ്കരി വ്യക്തമാക്കിയത്. അതേസമയം പഴയകാല നായികയെ വീണ്ടും കണ്ടതിന്റെയും സന്തോഷം ആരാധകരും പങ്കുവെക്കുന്നുണ്ട്. അസുഖമെല്ലാം പെട്ടെന്ന് ഭേദമായി ജീവിതത്തിലേക്ക് സന്തോഷപൂർവ്വം തിരിച്ചു വരട്ടെ എന്നാണ് ആരാധകരും ആശംസകളും പ്രാർത്ഥനകളും അറിയിക്കുന്നത്.
ENGLISH SUMMARY
Umasankari has shared a picture of herself after chemo, which is currently in the second stage of breast cancer. The actress has also shared a note with the picture. She is currently learning how to handle heavy days. Umasankari wrote on social media that she feels strong and is celebrating the days now.