Bha Bha Ba Controversy: സിനിമയെ സിനിമയായി കാണുക; ആരെയും വേദനിപ്പിക്കാൻ എഴുതിയിട്ടില്ല, വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക’; ഫാഹിമും നൂറിനും

Dileep Bha Bha Ba Controversy: ആരെയും വേദനിപ്പിക്കാനായി ഒരു സീൻ പോലും സിനിമയിൽ എഴുതി ചേർത്തിട്ടില്ലെന്നാണ് ഇവർ പറയുന്നത്. ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

Bha Bha Ba Controversy: സിനിമയെ സിനിമയായി കാണുക; ആരെയും വേദനിപ്പിക്കാൻ എഴുതിയിട്ടില്ല, വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക; ഫാഹിമും നൂറിനും

Dileep Bha Bha Ba

Published: 

25 Dec 2025 | 05:41 PM

ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ സംവിധാനം ചെയ്ത ചിത്രമാണ് ഭഭബ. എന്നാൽ ചിത്രം പുറത്തിറങ്ങിയതിനു ശേഷം വലിയ വിമർശനമാണ് ചിത്രത്തിന് ലഭിച്ചത്. ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങുന്നത് ചിത്രത്തിന്റെ തിരകഥ എഴുതിയ സഫറും നൂറിൻ ഷെരീഫുമാണ്. സിനിമയിലെ ചില സീനുകളും അശ്ലീലം കലർന്ന ഡയലോ​ഗുകളും ചൂണ്ടികാട്ടിയാണ് വിമർശനം.

ഇതിനു പുറമെ നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ പൃഥ്വിരാജ് നടത്തിയ പ്രതികരണത്തിന് സമാനമായ രം​ഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയതിന് എതിരേയും സോഷ്യൽമീഡിയയിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ഇത്തര വിമർശനങ്ങൾക്ക് മറുപടിയുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് നൂറിനും ഫാഹിമും. ആരെയും വേദനിപ്പിക്കാനായി ഒരു സീൻ പോലും സിനിമയിൽ എഴുതി ചേർത്തിട്ടില്ലെന്നാണ് ഇവർ പറയുന്നത്. ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

Also Read: ‘ഇത് ബറോസിനെക്കാൾ മോശം’; വൃഷഭയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ മോശം പ്രതികരണം

മുൻപ് ഇറങ്ങിയിട്ടുള്ള സിനിമകളും ആ സീനിൽ വന്ന് സ്കോർ ചെയ്ത് പോയിട്ടുള്ള ക്യാരക്ടേഴ്സുമെല്ലാം മനസിൽ വെച്ചുകൊണ്ടാണ് സിനിമയ്ക്ക് കഥ എഴുതിയതെന്നാണ് ഇവർ പറയുന്നത്. നമ്മൾ ഉദ്ദേശിച്ചത് ആളുകൾക്ക് മനസിലായി എന്നത് നല്ലതല്ലേ. ഹ്യൂമർ മാത്രം മനസിൽ കണ്ടുകൊണ്ടാണ് ഈ സിനിമയ്ക്ക് കഥ എഴുതിയതെന്നാണ് താരദമ്പതികൾ പറയുന്നത്.

സിനിമയിലെ ഒരു സീനും ഡയലോ​ഗും ആരെയും വേദനിപ്പിക്കാൻ വേണ്ടി ചെയ്തിട്ടില്ലെന്നും. ഈ സിനിമയുടെ സ്വഭാവത്തോട് ചേർന്ന് നിന്നാണ് ചെയ്തിട്ടുള്ളതെന്നും അവർ പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ആളുകൾ ഈ സിനിമയെ നോക്കി കാണുന്നതിൽ വ്യത്യാസങ്ങളുണ്ട്. സിനിമയെ സിനിമയായി കാണുക. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക എന്നാണ് ഹാഫിം പറയുന്നത്.

Related Stories
Nivin Pauly’s Sarvam Maya: സര്‍വ്വം മായയില്‍ നിവിനൊപ്പം കൈയ്യടി നേടിയ ആ നടി ആരാണെന്ന് അറിയാമോ? ആള് ചില്ലറക്കാരിയല്ല
Shane Nigam: ‘ഭൂതകാലത്തിൻ്റെ ആദ്യ ക്ലൈമാക്സ് വേറെയായിരുന്നു’; പ്രേക്ഷകർക്ക് ദഹിക്കില്ലെന്ന് കരുതി റീഷൂട്ട് ചെയ്തെന്ന് ഷെയിൻ നിഗം
Vrusshabha: ‘ഇത് ബറോസിനെക്കാൾ മോശം’; വൃഷഭയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ മോശം പ്രതികരണം
Sidharth Prabhu: ‘നമ്പർ 18 ഹോട്ടലിൽ വച്ച് സിദ്ധാർത്ഥിനെ കണ്ടു, നന്നായിക്കോളാം എന്ന് എനിക്ക് വാക്ക് തന്നു’: അന്ന ജോൺസൺ
Vinayakan: ‘വിവരമില്ലാത്തവന്മാരെ വിശ്വസിച്ചു, എപ്പോ ചാവണമെന്നു കാലം തീരുമാനിക്കും’; അപകടത്തില്‍ പ്രതികരിച്ച് വിനായകന്‍
‘Sarvam Maya’ Review: എന്തൊരു ഫീലാണ് അളിയാ! പൊട്ടിച്ചിരി നിറച്ച് നിവിനും അജുവും; സര്‍വം മായ പ്രേക്ഷക പ്രതികരണം
അടുക്കള സിങ്കിലെ ദുർഗന്ധം മാറുന്നില്ലേ..! ഇതാ ചില വഴികൾ
രാത്രി താജ്മഹൽ കാണാൻ പറ്റുമോ?
അവോക്കാഡോ ഓയിൽ ഇത്ര വലിയ സംഭവമോ?
വീടിന് മുമ്പിൽ തെങ്ങ് ഉണ്ടെങ്കിൽ ദോഷമോ?
വീട്ടുമുറ്റത്ത് പടം പൊഴിക്കുന്ന മൂർഖൻ
സ്കൂൾ ബസ് ഇടിച്ച് തെറിപ്പിച്ചത് അച്ഛനെയും മകനെയും
റീൽസ് എടുക്കാൻ റെഡ് സിഗ്നൽ; ട്രെയിൻ നിർത്തിച്ച് വിദ്യാർഥികൾ
അയ്യേ, ഇതു കണ്ടോ; ഹോട്ടലിലെ ന്യൂഡില്‍സ് ആദ്യം എലിക്ക്, പിന്നെ മനുഷ്യന്; വിജയവാഡയിലെ ദൃശ്യങ്ങള്‍