AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kamal About Jishnu: ജിഷ്ണുവിൻ്റെ അവസാന നാളുകൾ, സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലും അവൻ കുറിച്ച വാക്കുകൾ കണ്ട് കരഞ്ഞു; കമൽ

Kamal About Late Actor Jishnu Raghavan: ബാലതാരമായി എത്തി പിന്നീട് 2002-ൽ കമൽ സംവിധാനം ചെയ്ത 'നമ്മൾ' എന്ന ചിത്രത്തിലൂടെയായിരുന്നു ജിഷ്ണുവിൻ്റെ നായകനായുള്ള അരങ്ങേറ്റം. ചിത്രത്തിലെ 'ശിവൻ' എന്ന കഥാപാത്രവും സിദ്ധാർത്ഥ് ഭരതനുമൊത്തുള്ള കോമ്പിനേഷനും ഇന്നും മലയാളികൾക്കിടയിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നാണ്. നമ്മൾ, ചൂണ്ട, ഫ്രീഡം, നേരറിയാൻ സിബിഐ, പറയാം, ബോസ്സ്, ഓർഡിനറി, നിദ്ര, ഉസ്താദ് ഹോട്ടൽ, ക്ലിപ്പ്ബോർഡ് തുടങ്ങി നിരവധി സിനിമകളിൽ പിന്നീട് ജിഷ്ണു വേഷമിട്ടിട്ടുണ്ട്.

Kamal About Jishnu: ജിഷ്ണുവിൻ്റെ അവസാന നാളുകൾ, സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലും അവൻ കുറിച്ച വാക്കുകൾ കണ്ട് കരഞ്ഞു; കമൽ
Kamal And Jishnu RaghavanImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 02 Jun 2026 | 12:01 PM

മലയാള സിനിമയിൽ തന്റെ നിഷ്കളങ്കമായ ചിരികൊണ്ടും അഭിനയ മികവുകൊണ്ട് കുറഞ്ഞ സമയകൊണ്ട് തന്നെ പ്രേക്ഷകമനസ്സുകളിൽ ഇടംനേടിയ പ്രിയ നടനായിരുന്നു ജിഷ്ണു രാഘവൻ. പ്രശസ്ത നടൻ രാഘവൻ്റെ മകനായ ജിഷ്ണു, ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ആരാധനാ പാത്രമായി മാറിയിരുന്നു. കാൻസർ എന്ന മാരക രോഗത്തോട് അവസാന നിമിഷം വരെ തികഞ്ഞ ആത്മവിശ്വാസത്തോടെ പോരാടിയ നടനാണ് ജിഷ്ണു.

ബാലതാരമായി എത്തി പിന്നീട് 2002-ൽ കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു ജിഷ്ണുവിൻ്റെ നായകനായുള്ള അരങ്ങേറ്റം. ചിത്രത്തിലെ ‘ശിവൻ’ എന്ന കഥാപാത്രവും സിദ്ധാർത്ഥ് ഭരതനുമൊത്തുള്ള കോമ്പിനേഷനും ഇന്നും മലയാളികൾക്കിടയിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നാണ്. നമ്മൾ, ചൂണ്ട, ഫ്രീഡം, നേരറിയാൻ സിബിഐ, പറയാം, ബോസ്സ്, ഓർഡിനറി, നിദ്ര, ഉസ്താദ് ഹോട്ടൽ, ക്ലിപ്പ്ബോർഡ് തുടങ്ങി നിരവധി സിനിമകളിൽ പിന്നീട് ജിഷ്ണു വേഷമിട്ടിട്ടുണ്ട്. രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിലൂടെ ബോളിവുഡിലും ജിഷ്ണു തൻ്റെ അഭിനയ മികവ് തെളിയിച്ചിരുന്നു.

ALSO READ: മലയാള സിനിമ ലോകം ഭാവനയെ കുഴിച്ചുമൂടാൻ ശ്രമിച്ചു; സംവിധായകൻ കമൽ

നമ്മൾ എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷക പ്രീയം നേടിയ താരം ആരാധകരെ സങ്കടകടത്തിലാക്കി ഈ ലോകത്തോട് വിട പറഞ്ഞിരുന്നു. കാൻസർ എന്ന രോ​ഗത്തോട് സധൈര്യം പോരാടിയെങ്കിലും വിധി മരണമായിരുന്നു. തൻ്റെ അഭിനയ ജീവിതത്തിൽ ഇരുപത്തി അഞ്ചോളം സിനിമകളിലാണ് ജിഷ്ണു വേഷമിട്ടത്. 2014-ലാണ് ജിഷ്ണുവിന് ആദ്യമായി തൊണ്ടയിൽ കാൻസർ രോ​ഗം കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ ചികിത്സകളിലൂടെ രോഗമുക്തി നേടിയെങ്കിലും പിന്നീട് 2015-ൽ രോഗം വീണ്ടും ശ്വാസകോശത്തെ ബാധിക്കുകയായിരുന്നു.

ജിഷ്ണു ലോകത്തോട് വിടപറഞ്ഞിട്ട് പത്ത് ആണ്ടുകൾ പൂർത്തിയാക്കുമ്പോൾ, താരത്തെ കുറിച്ച് സംവിധായകൻ കമൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. കാൻസർ ഒരുഘട്ടം കഴിഞ്ഞപ്പോൾ ജിഷ്ണുവിന് സംസാരിക്കാനാകാതെ ആയെന്നും അപ്പോൾ താൻ വീട്ടിൽ പോയപ്പോൾ ഓരോ കാര്യങ്ങൾ കടലാസിൽ എഴുതി തന്നത് ഒരിക്കലും മറക്കില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. അന്ന് ജിഷ്ണു എഴുതി തന്ന വാക്കുകൾ കണ്ട് ഒരുപാട് താൻ കരഞ്ഞുവെന്നും കമൽ പറഞ്ഞു.

സംവിധായകൻ കമലിൻ്റെ വാക്കുകൾ

“രാവിലെ രാഘവേട്ടൻ്റെ (നടൻ രാഘവൻ) ഒരു ഫോൺ വരികയാണ്. ഒരു പത്രവാർത്ത കണ്ടിട്ടായിരുന്നു അദ്ദേഹം എന്നെ വിളിച്ചത്. എൻറെ ഒരു മകനുണ്ട്. ഞാനവൻ്റെ ഫോട്ടോ അയക്കാം. കമലിന് പറ്റുമെങ്കിൽ ഉപയോഗിക്കാമെന്ന് പറഞ്ഞ് ഫോട്ടോ അയച്ചു തന്നു. അവനെ കണ്ട ഉടനെ തന്നെ ഞാൻ എൻറെ അടുത്തേക്ക് അയക്കാനും പറഞ്ഞു. അങ്ങനെയാണ് ജിഷ്ണു നമ്മൾ എന്ന ചിത്രത്തിലേക്ക് വരുന്നത്. മനസിൽ സ്നേഹം മാത്രമുള്ള ചെറുപ്പക്കാരനായിരുന്നു ജിഷ്ണു.

അദ്ദേഹത്തിൻറെ ഹ്രസ്വമായ ജീവിതം എന്ന് പറയുന്നത് നമുക്ക് അത്രപ്പെട്ടെന്ന് മറക്കാൻ കഴിയുന്നതല്ല. കാൻസർ ബാധിച്ചിട്ട് അവൻ കടന്നുപോയൊരു കാലമുണ്ട്. അവന് സംസാരിക്കാൻ പറ്റാതായൊരു അവസ്ഥയിൽ എനിക്ക് കാര്യങ്ങൾ പേപ്പറിൽ എഴുതി തന്നിട്ടുണ്ട്. അവനെ കാണാൻ പോയപ്പോൾ ഓരോ കാര്യങ്ങളും എഴുതി എനിക്ക് തരും. ആ ഒരു ദിവസം എനിക്ക് ഇന്നും മറക്കാൻ പറ്റില്ല. വീട്ടിൽ നിന്നും ഇറങ്ങിയ ഞാൻ കാറിൽ ഇരുന്ന് ഒരുപാട് നേരം കരഞ്ഞുപോയി. അതായിരുന്നു ജിഷ്ണു”, എന്നാണ് കമൽ ജിഷ്ണുവിനെ കുറിച്ച് ഓർത്തത്.

English Summary:

Director Kamal opens up about his final meeting with late actor Jishnu Raghavan during his cancer days. Kamal Says deeply emotional remembering about jishnu and how he become selected in Nammal Movie.

Follow Us