Major Ravi: ‘മോഹൻലാലിനെക്കൊണ്ട് എനിക്ക് ഒരു ആവശ്യവും ഇല്ല’, ലാലിന്റെ ഡേറ്റ് എപ്പോള്‍ വേണമെങ്കിലും കിട്ടും’; മേജർ രവി

Major Ravi About Mohanlal:ഇതിനു പിന്നാലെ മോഹന്‍ലാലും മേജര്‍ രവിയും തമ്മിലുളള സൗഹൃദത്തിൽ ഉലച്ചില്‍ തട്ടിയോ എന്ന തരത്തിലുള്ള പല സംശയങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് മേജർ രവി.

Major Ravi: മോഹൻലാലിനെക്കൊണ്ട് എനിക്ക് ഒരു ആവശ്യവും ഇല്ല, ലാലിന്റെ ഡേറ്റ് എപ്പോള്‍ വേണമെങ്കിലും കിട്ടും; മേജർ രവി

Major Ravi With Mohanlal

Published: 

03 May 2025 | 11:23 AM

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇതിനു പിന്നാലെ ഉയർന്ന് വിവാദങ്ങൾക്കിടെയാണ് മോഹൻലാൽ സിനിമ കണ്ടിട്ടില്ലെന്ന് സംവിധായകന്‍ മേജര്‍ രവി പറഞ്ഞത്. എന്നാൽ ഇത് വലിയ വിമർശനത്തിനാണ് വഴിവച്ചത്. നിരവധി പ്രമുഖരടക്കം മേജർ രവിക്കെതിരെ രൂക്ഷ വിമർശനവുമായി എത്തി. ഇതിനു പിന്നാലെ മോഹന്‍ലാലും മേജര്‍ രവിയും തമ്മിലുളള സൗഹൃദത്തിൽ ഉലച്ചില്‍ തട്ടിയോ എന്ന തരത്തിലുള്ള പല സംശയങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് മേജർ രവി. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലുമായുളള ബന്ധത്തെ കുറിച്ച് മേജര്‍ രവി തുറന്ന് പറയുന്നത്.

മോഹൻലാലുമായുള്ള അടുപ്പത്തിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് മേജർ രവി പറയുന്നത്. തനിക്ക് എന്നും മോഹൻലാലിനൊപ്പം നടന്ന് ടിവിക്ക് മുന്നിലൊന്നും പോകാൻ ആ​ഗ്ര​ഹിക്കുന്നില്ലെന്നും താൻ എന്ന് വിളിച്ചാലും മോഹൻലാൽ ഫോണെ​ടുക്കും. ഇന്നും തങ്ങൾ മൂന്ന് നാല് വട്ടം വിളിച്ചിട്ടുണ്ട്. കോള്‍ ലിസ്റ്റ് നോക്കിയാല്‍ കാണും. എന്നാൽ ഇതൊന്നും പബ്ലിക്കില്‍ പറയേണ്ട ആവശ്യമില്ലെന്നും മേജർ രവി പറയുന്നു.

Also Read:‘ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ നടൻ നിവിൻ പോളിയോ’? മമ്മൂട്ടിയേയും മോഹൻലാലിനേയും തൊടാനുള്ള ധൈര്യം ഇല്ലെന്ന് കമന്റ്

മോഹൻലാലിന്റെ കോൾ വന്നാൽ താൻ എഴുന്നേറ്റ് പോകും. ഒരിക്കലും അസിസ്റ്റന്റുമാര്‍ക്കൊപ്പം ഇരുന്ന് ഫോൺ എടുക്കാറില്ലെന്നും തങ്ങൾ തമ്മിലുള്ള ബന്ധം ആര്‍ക്കും പറഞ്ഞാല്‍ മനസ്സിലാകില്ലെന്നും മേജർ രവി പറഞ്ഞു. തന്നെ ഒരു കമാന്‍ഡോ എന്ന രീതിയില്‍ അപ്രിഷിയേറ്റ് ചെയ്യുന്നുണ്ടെന്നും താന്‍ ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹത്തിനേയും ചെയ്യുന്നുണ്ടെന്നും മേജർ രവി പറഞ്ഞു.

തനിക്ക് ഒരു കിഡ്നിയുടെ പ്രശ്നം വന്നപ്പോൾ ഏറ്റവും കൂടുതൽ വിളിച്ചത് മോഹൻലാലാണ്. എല്ലാ ദിവസവും വിളിക്കുമെന്നും എന്നാൽ ഒന്നും ചോദിക്കില്ലെന്നും അദ്ദേഹം പറയുന്നു. തനിക്ക് മോഹന്‍ലാലിനെക്കൊണ്ടും ഒരു ആവശ്യവും ഇല്ല. തനിക്ക് മോഹൻലാലിന്റെ ഡേറ്റ് എപ്പോള്‍ വേണമെങ്കിലും കിട്ടും. മോഹൻലാലിന്റെ ഡേറ്റ് കിട്ടാൻ താൻ ആരെയും സമീപിച്ചിട്ടില്ല. മോഹൻലാലിനോട് തന്നെ ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. താൻ ചെയ്ത 5 ചിത്രങ്ങളും മോഹൻലാലിനോട് നേരിട്ട് പറഞ്ഞതാണെന്നും മേജർ രവി പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്