Director Shamzu Zayba : നിവൃത്തികേട് കൊണ്ടാണ്… എനിക്കും സിനിമയുടെ പൂർണ്ണമായ പ്രതിഫലം കിട്ടിയിട്ടില്ല! സംവിധായകൻ ഷംസുദ്ദീൻ

Director Shamzu Zayba: സിനിമയുടെ മാസ്റ്റർ കോപ്പി കൈവശപ്പെടുത്തി എന്നാണ് തനിക്കെതിരായ ആരോപണം അത് കൈവശപ്പെടുത്തിയിട്ട് തനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല തന്റെ കയ്യിൽ അങ്ങനെ ഒന്നുമില്ല അത് എവിടെയാണെന്ന് പോലും തനിക്കറിയില്ല...

Director Shamzu Zayba : നിവൃത്തികേട് കൊണ്ടാണ്... എനിക്കും സിനിമയുടെ പൂർണ്ണമായ പ്രതിഫലം കിട്ടിയിട്ടില്ല! സംവിധായകൻ ഷംസുദ്ദീൻ

Abhilasham Movie Director

Updated On: 

19 Feb 2026 | 10:03 AM

സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ അഭിലാഷം സിനിമയുടെ സംവിധായകൻ പ്രതികരണവുമായി രംഗത്ത്. മുൻകൂർ ജാമ്യം ലഭിക്കുന്നതിന് മുമ്പ് തന്നെ അറസ്റ്റ് ചെയ്യണമെന്ന് പോലീസുകാർക്ക് ആരുടെയോ സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന് സംവിധായകൻ ഷംസുദ്ദീൻ ആരോപിച്ചു. പകപോക്കലിന്റെ ഭാഗമായാണ് ഇപ്പോൾ തനിക്കെതിരെ ഈ പരാതി എന്നും ഷംസുദ്ദീൻ ആരോപിച്ചു. അഭിലാഷം സിനിമയുടെ പേരിൽ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്ന നിർമ്മാതാവിന്റെ പരാതിയിൽ പോലീസുകാരാണ് ഇദ്ദേഹത്തെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

മുൻകൂർ ജാമ്യം തേടുന്നതിനു മുമ്പ് തന്നെ അറസ്റ്റ് ചെയ്യണമെന്ന് പോലീസുകാർക്ക് കൃത്യമായി ആരുടെയോ പ്രഷർ ഉണ്ടായിരുന്നു. രണ്ടുദിവസം മുന്നേ ആണ് തന്നെ സ്റ്റേഷനിൽ നിന്നും വിളിക്കുന്നത് ആ സമയത്ത് താൻ ഷൂട്ടിനായി പോവുകയായിരുന്നു ഷൂട്ടിങ് കഴിഞ്ഞുവന്ന ഫ്ലാറ്റിൽ കിടന്നുറങ്ങുമ്പോഴാണ് പോലീസുകാർ ലോക്ക് പൊളിച്ച് തന്നെ അറസ്റ്റ് ചെയ്തത്. നല്ല സമീപനം ആയിരുന്നു പോലീസുകാർക്ക് തന്നോട്. സിനിമയുടെ മാസ്റ്റർ കോപ്പി കൈവശപ്പെടുത്തി എന്നാണ് തനിക്കെതിരായ ആരോപണം അത് കൈവശപ്പെടുത്തിയിട്ട് തനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല തന്റെ കയ്യിൽ അങ്ങനെ ഒന്നുമില്ല അത് എവിടെയാണെന്ന് പോലും തനിക്കറിയില്ല കാരണം ഹാർഡ് ഡിസ്കുകൾ എന്നത് നിർമ്മാതാവിന്റെ ഉത്തരവാദിത്വത്തിലുള്ള കാര്യമാണ്. നിർമാതാവിന് നിർദ്ദേശപ്രകാരമുള്ള കാര്യങ്ങൾ താൻ ചെയ്തിട്ടുണ്ട് ആമസോൺ പ്രൈമിന് കൈമാറാനുള്ള ഫയൽ അടക്കം താൻ നിർമാതാവിനെ കൈമറിയിരുന്നു. അത് സംബന്ധിച്ച് എല്ലാ രേഖകളും തന്റെ പക്കൽ ഉണ്ട് എന്നും ഷംസുദ്ദീൻ വ്യക്തമാക്കി.

നിവൃത്തികേടുകൊണ്ടാണ് ഇപ്പോഴും മാധ്യമങ്ങൾക്ക് മുന്നിൽ വന്നു നിൽക്കുന്നത്. തനിക്ക് ഇപ്പോഴും സിനിമയുടെ പൂർണമായ പ്രതിഫലം കിട്ടിയിട്ടില്ല. ഒപ്പം പതിനഞ്ചോളം ടെക്നീഷ്യൻസിനും പെയ്മെന്റ് കിട്ടിയിട്ടില്ല. തനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തപ്പോൾ പോലും അതിനെതിരെ സംസാരിച്ചിട്ടില്ല കാരണം നാളെ അഭിലാഷം എന്ന സിനിമ അറിയപ്പെടുന്നത് ഇങ്ങനെ ഒരു പരാതിയുടെ പശ്ചാത്തലത്തിൽ ആകരുത് എന്നും താനാഗ്രഹിക്കുന്നതായി ഷംസുദ്ദീൻ പ്രതികരിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്