“വെറുതെ ചൊറിയാൻ ചെല്ലരുത്, ഇന്ദ്രൻസിൻ്റെ മറ്റൊരു മുഖം നിങ്ങൾ കണ്ടിട്ടുണ്ടാകില്ല”; രാജസേനന് പറയാനുണ്ട് ചില കാര്യങ്ങൾ
"Don't provoke him, he has an angry side": Director Rajasenan reveals a lesser-known side of actor Indrans: വിനയം എന്നത് ഇന്ദ്രൻസിനൊപ്പം തന്നെ നമ്മൾ കേൾക്കുന്ന വാക്കാണ് അങ്കിൽ അനുഭവിക്കുന്ന ഒന്നാണ്. ഇന്ദ്രൻസിൻ്റെ വിനയത്തെ കുറിച്ച് ഇപ്പോൾ ഒരു തുറന്നുപറച്ചിൽ നടത്തിയിരിക്കുകയാണ് സംവിധായകൻ രാജസേനൻ. ഇന്ദ്രൻസിൻ്റെ വിനയം വെറും അഭിനയമാണെന്ന് പറയുന്നവരെ രാജസേനൻ തിരുത്തി. എല്ലാവരോടും വിനയത്തോടെ പെരുമാറുന്നു എന്ന് കരുതി ഇന്ദ്രൻസിനോട് വെറുതെ ചോറിയാൻ പോകേണ്ട എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
മലയാളികളെ തൻ്റെ അഭിനയം കൊണ്ട് വിസ്മയിപ്പിക്കുന്ന നടനാണ് ഇന്ദ്രൻസ്. സ്വന്തം ശരീരത്തെ തന്നെ കളിയാക്കുന്ന വേഷങ്ങളായിരുന്നു തുടക്ക കാലത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നത് എങ്കിലും കാലം ആ കലകാരൻ്റെ ഉള്ളിലെ കഴിവിനെ രാകിമിനുക്കി മൂർച്ഛകൂട്ടിയിരുന്നു, ആ മൂർച്ഛകൊണ്ട് ഉള്ള് മുറിയുന്ന കഥാപാത്രങ്ങളാണ് ഇപ്പോൾ അദ്ദേഹം നമുക്കായി കാഴ്ചവയ്ക്കുന്നത്. മലയള സിനിമയും കടന്ന് അദ്ദേഹം ഇന്ത്യയിലെ തന്നെ എണ്ണപ്പെട്ട മികച്ച നടന്മാരിൽ ഒരാളായി മറിയിരിക്കുന്നു. ഈയിടെ പുറത്തിറങ്ങിയ തമിഴ് ചിത്രമായ കറുപ്പിലെ പ്രകടനം ഇന്ദ്രൻസ് എന്ന നടനെ വീണ്ടും അടയാളപ്പെടുത്തി.
വിനയം എന്നത് ഇന്ദ്രൻസിനൊപ്പം തന്നെ നമ്മൾ കേൾക്കുന്ന വാക്കാണ് അങ്കിൽ അനുഭവിക്കുന്ന ഒന്നാണ്. ഇന്ദ്രൻസിൻ്റെ വിനയത്തെ കുറിച്ച് ഇപ്പോൾ ഒരു തുറന്നുപറച്ചിൽ നടത്തിയിരിക്കുകയാണ് സംവിധായകൻ രാജസേനൻ. ഇന്ദ്രൻസിൻ്റെ വിനയം വെറും അഭിനയമാണെന്ന് പറയുന്നവരെ രാജസേനൻ തിരുത്തി. എല്ലാവരോടും വിനയത്തോടെ പെരുമാറുന്നു എന്ന് കരുതി ഇന്ദ്രൻസിനോട് വെറുതെ ചോറിയാൻ പോകേണ്ട എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഇന്ദ്രൻസിന് ദേഷ്യപ്പെടുന്ന ഒരു മുഖം കൂടിയുണ്ടെന്നും അത് നിങ്ങൾക്ക് അത്ര പരിചിതമായിരിക്കില്ല എന്നുമാണ് രജസേനൻ തുറന്നു പറയുന്നത്.
Also Read: Vijay-Sangeetha Divorce Issue: പിണക്കങ്ങൾ മാറി വിജയ്‌യും സംഗീതയും ഒന്നിക്കുന്നോ? ചെന്നൈയിലെ വീട്ടിൽ സംഗീത തിരിച്ചെത്തിയതായി റിപ്പോർട്ട്
“അദ്ദേഹത്തിൻ്റെ വിനയം കാപട്യമാണെന്ന് ചിലർ പറഞ്ഞപ്പോൾ അതിന് മറുപടി കൊടുത്തത് ഞാനാണ്, കാരണം ഞങ്ങളത് നേരിട്ട് കണ്ടിട്ടുള്ളതാണ്. കടിഞ്ഞൂൽ കല്യാണം മുതൽ എനിക്ക് ഇന്ദ്രൻസിനെ പരിചയമുണ്ട്. ആ സെറ്റിൽ ഊണും കഴിച്ച് വന്ന് കോസ്റ്റ്യൂം ബോക്സിന് മുകളിൽ ടാ പോലെ കിടന്നുറങ്ങുന്ന ഇന്ദ്രൻ ഇന്നും അതേ ഇന്ദ്രൻ തന്നെയാണ്. അദ്ദേഹത്തിൻ്റെ വിനയത്തെ കളിയാക്കുന്നവർക്ക് അദ്ദേഹത്തിൻ്റെ വേറൊരു മുഖം അറിയില്ല. ദേഷ്യം വന്നാൽ ന്നന്നായി ഫയർ ചെയ്യുന്ന ആളാണ് അദ്ദേഹം. അയാളെ വെറുതെ ചൊറിയാൻ ;പോകരുത്. അതിൽ നിന്ന് തന്നെ മനസ്സിലാക്കിക്കൂടെ അദ്ദേഹത്തിൻ്റെ വിനയം സത്യസന്ധമായ ഒന്നാണ് എന്ന്. നല്ല വിനയമുള്ള ആളല്ലേ, എന്തും പറയാം എന്ന് കരുതരുത്. എനിക്ക് അദ്ദേഹത്തോട് വലിയ ഇഷ്ടം തോന്നാനുള്ള കാരണവും അതുതന്നെയാണ്. സത്യസന്ദമായി ചിന്തിക്കുന്ന, പെരുമാറുന്ന, ജീവിക്കുന്ന ഒരാളാണ് ഇന്ദ്രൻസ്”
കറുപ്പ് സിനിമയുടെ റിവ്യു കണ്ട് ഉടനെ അദ്ദേഹത്തെ വിളിച്ചിരുന്നു എന്നും ഗംഭീര പ്രകടനമാണ് ഇന്ദ്രൻസ് നടത്തിയത് എന്നും അദ്ദേഹം പറയുന്നു. “ഇന്ദ്രസിൻ്റെ ഫെയ്സിൽ പുള്ളി മനപ്പുർവം അഭിനയിക്കാതെ തന്നെ ഒരു കഥാപാത്രത്തിൻ്റെ മുഖം അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ചില ടിപ്പിക്കൽ റോളുകളിൽ അദ്ദേഹം വെറുതേ നിന്നാൽ പോലും അത് ഗംഭീരമാകും. ഉദാഹരണത്തിന്, കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ എന്ന സിനിമയിൽ ആശുപത്രി പൂട്ടിയിട്ട്, താക്കോല് കൊണ്ടുവന്ന് ജയറാമിൻ്റെ കയ്യിൽ കൊടുക്കുന്ന ഒരു രംഗമുണ്ട്. ഇന്ദ്രൻസ് മാത്രമാണ് ഫ്രെയിമിള്ളത്. ഇന്ദ്രൻസിൻ്റെ അഭിനയം കണ്ട് അവിടെ കൂടി നിന്ന ഞങ്ങളുടെ കണ്ണ് നിറഞ്ഞു” രാജസേനൻ ഓർത്തെടുത്തു. വലിയ മാറ്റമാണ് ഇപ്പോൾ ഇന്ദ്രൻസിന് ഉണ്ടായിരിക്കുന്നത് എന്നും നടനെന്ന നിലയിലുള്ള ഇന്ദ്രസിൻ്റെ വളർച്ച പ്രതിക്ഷിച്ചതിനേക്കാൾ മുകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary
Veteran director Rajasenan stated that actor Indrans’ famous humility is entirely genuine, not a calculated act. However, he warned critics not to mistake his soft-spoken nature for weakness. Rajasenan revealed that Indrans has a fierce, uncompromising side and will lose his temper and fire back strongly if disrespected or provoked.