AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vijay-Sangeetha Divorce Issue: പിണക്കങ്ങൾ മാറി വിജയ്‌യും സംഗീതയും ഒന്നിക്കുന്നോ? ചെന്നൈയിലെ വീട്ടിൽ സംഗീത തിരിച്ചെത്തിയതായി റിപ്പോർട്ട്

Actor Vijay's divorce-related issue: ജൂൺ 22-നാണ് വിജയ്‌യുടെ ജന്മദിനം. ഇതിനോടനുബന്ധിച്ച് തങ്ങൾ ഒന്നിച്ചെന്ന വാർത്ത ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് സോഷ്യൽ മീഡിയയിലെ ഫാൻസ് ഗ്രൂപ്പുകളിൽ പരക്കുന്ന ഊഹാപോഹം. അതിനിടെ നടി തൃഷ രഹസ്യമായി വിവാഹിതയായെന്ന തരത്തിലും സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണങ്ങൾ നടക്കുന്നുണ്ട്.

Vijay-Sangeetha Divorce Issue: പിണക്കങ്ങൾ മാറി വിജയ്‌യും സംഗീതയും ഒന്നിക്കുന്നോ? ചെന്നൈയിലെ വീട്ടിൽ സംഗീത തിരിച്ചെത്തിയതായി റിപ്പോർട്ട്
Actor Vijay And Wife SangeethaImage Credit source: instagram
Aswathy Balachandran
Aswathy Balachandran | Published: 13 Jun 2026 | 04:13 PM

ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെയും ഭാര്യ സംഗീത സ്വർണലിങ്കത്തിന്റെയും വിവാഹമോചന വാർത്തകൾക്ക് പിന്നാലെ പുതിയ ആശ്വാസ റിപ്പോർട്ടുകൾ പുറത്ത്. വിജയ്‌യും സംഗീതയും തമ്മിലുള്ള ഭിന്നതകളെല്ലാം പരിഹരിക്കപ്പെട്ടുവെന്നും ഇരുവരും ഉടൻ തന്നെ ഒന്നിക്കുമെന്നുമാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അമ്മ ശോഭയുടെ ഇടപെടൽ വിജയം കണ്ടു?

27 വർഷം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിക്കാനായി കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഗീത കോടതിയെ സമീപിച്ചത്. വിജയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നതടക്കമുള്ള കടുത്ത ആരോപണങ്ങൾ ഹർജിയിലുണ്ടായിരുന്നു. എന്നാൽ, ദമ്പതിമാർക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങൾ ശക്തമായി മുന്നിട്ടിറങ്ങുകയായിരുന്നു.

Also Read : ജയറാം കഥയില്‍ ഇടപെട്ടിട്ടില്ല, ഇടപെടാന്‍ അറിഞ്ഞിട്ടു വേണ്ടേ ; തങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നം വെളിപ്പെടുത്തി രാജസേനന്‍

അമ്മയുടെയും മുതിർന്ന ബന്ധുക്കളുടെയും ഉപദേശങ്ങളെത്തുടർന്ന്, ലണ്ടനിലായിരുന്ന സംഗീത ചെന്നൈയിലെ നീലാംകരെയിലുള്ള വിജയ്‌യുടെ വസതിയിലേക്ക് മടങ്ങിയെത്തിയെന്നാണ് വിവരം. നിലവിൽ ഇരുവരും ഒരേ വീട്ടിൽ ഒരുമിച്ച് സമയം ചെലവഴിക്കുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻപ് അച്ഛൻ ചന്ദ്രശേഖറുമായുള്ള വിജയ്‌യുടെ പിണക്കം തീർത്തതിലും അമ്മ ശോഭയായിരുന്നു പ്രധാന പങ്കുവഹിച്ചത്.

ജൂൺ 22-ന് ഔദ്യോഗിക പ്രഖ്യാപനം?

ജൂൺ 22-നാണ് വിജയ്‌യുടെ ജന്മദിനം. ഇതിനോടനുബന്ധിച്ച് തങ്ങൾ ഒന്നിച്ചെന്ന വാർത്ത ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് സോഷ്യൽ മീഡിയയിലെ ഫാൻസ് ഗ്രൂപ്പുകളിൽ പരക്കുന്ന ഊഹാപോഹം. അതിനിടെ നടി തൃഷ രഹസ്യമായി വിവാഹിതയായെന്ന തരത്തിലും സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണങ്ങൾ നടക്കുന്നുണ്ട്. അടുത്തിടെ ഒരു പരിപാടിയിൽ പങ്കെടുത്ത തൃഷയുടെ കഴുത്തിൽ താലിമാലയും കൈയിൽ എൻഗേജ്‌മെന്റ് മോതിരവും കണ്ടതാണ് ആരാധകരെ കുഴപ്പിച്ചത്.

എന്നാൽ ഈ പ്രചാരണങ്ങൾ വ്യാജമാണെന്നും പുതിയ ചിത്രമായ ‘ഗുഡ് ബാഡ് അഗ്ലി’യുടെ പ്രമോഷന്റെ ഭാഗമായുള്ള ലുക്കാണിതെന്നും ആരാധകർ തന്നെ വ്യക്തമാക്കുന്നു. തൃഷ ധരിച്ചിരിക്കുന്നത് താലിയല്ലെന്നും അത്തരത്തിലുള്ള ഒരു ലോക്കറ്റ് മാത്രമാണെന്നും ആരാധകർ കണ്ടെത്തിയിട്ടുണ്ട്.

English Summary

Tamil actor-politician Vijay and his wife Sangeetha are reportedly resolving their differences and planning to reunite after Sangeetha filed for divorce in February. Following persuasion from Vijay’s mother, Shoba Chandrasekhar, and other close relatives, Sangeetha has returned from London to their Neelankarai residence in Chennai, where the couple is currently staying together. Meanwhile, viral rumors regarding actress Trisha’s secret marriage were dismissed by fans, who clarified that her recent appearance with a ring and necklace was merely a promotional look for her upcoming film, Good Bad Ugly.

Follow Us