Director Ranjith Case: ലൈംഗികാതിക്രമ പരാതി; സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

Director Ranjith Case: ഇതിന്റെ പശ്ചാത്തലത്തിൽ അന്ന് ലൊക്കേഷനിൽ ഉണ്ടായിരുന്ന ആളുകളുടെ മൊഴി രേഖപ്പെടുത്തുന്നുണ്ട്. കാരവാനിൽ വച്ച് അതിക്രമം നടത്തിയെന്നാണ് നടിയുടെ ആരോപണം. എന്നാൽ ഇങ്ങനെ ഒരു പീഡനത്തെക്കുറിച്ച് അറിയില്ല എന്നാണ് കാരവാൻ ഡ്രൈവർ നൽകിയ മൊഴി. അതേസമയം നടിയുടെ ആരോപണം വ്യാജമാണെന്ന് ആവർത്തിക്കുകയാണ് സംവിധായകൻ രഞ്ജിത്തും. റിമാൻഡിൽ കഴിയുന്ന രഞ്ജിത്തിനെ സിനിമ ലൊക്കേഷനിലും കാരവാനിലും എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു.

Director Ranjith Case: ലൈംഗികാതിക്രമ പരാതി; സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

Ranjith

Edited By: 

Arun Nair | Updated On: 23 Apr 2026 | 02:43 PM

യുവ നടി സംവിധായകൻ രഞ്ജിത്തിനെതിരായി നൽകിയ ലൈംഗിക പീഡന പരാതിയിൽ ജാമ്യ ഹർജി നാളെ പരിഗണിക്കും. നിലവിൽ എറണാകുളം സബ് ജയിലിലാണ് രഞ്ജിത്ത് ഉള്ളത്. രണ്ടുമാസം മുമ്പ് രഞ്ജിത്തിന്റെ പുതിയ സിനിമയുടെ സെറ്റിൽ വച്ചാണ് പീഡനം ശ്രമം നടന്നത് എന്നാണ് നടിയുടെ ആരോപണം. ഇതിന്റെ പശ്ചാത്തലത്തിൽ അന്ന് ലൊക്കേഷനിൽ ഉണ്ടായിരുന്ന ആളുകളുടെ മൊഴി രേഖപ്പെടുത്തുന്നുണ്ട്. കാരവാനിൽ വച്ച് അതിക്രമം നടത്തിയെന്നാണ് നടിയുടെ ആരോപണം.

എന്നാൽ ഇങ്ങനെ ഒരു പീഡനത്തെക്കുറിച്ച് അറിയില്ല എന്നാണ് കാരവാൻ ഡ്രൈവർ നൽകിയ മൊഴി. അതേസമയം നടിയുടെ ആരോപണം വ്യാജമാണെന്ന് ആവർത്തിക്കുകയാണ് സംവിധായകൻ രഞ്ജിത്തും. റിമാൻഡിൽ കഴിയുന്ന രഞ്ജിത്തിനെ സിനിമ ലൊക്കേഷനിലും കാരവാനിലും എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. പരാതി വ്യാജമാണെന്നും ഗൂഢാലോചന ആണെന്നും ആണ് രഞ്ജിത്ത് ജാമ്യ ഹർജിയിൽ വാദിക്കുക. കൂടുതൽ വിവരങ്ങൾ പുറത്തു വരാനിരിക്കുന്നതേയുള്ളു.

ALSO READ:വോട്ടിംഗ് മെഷീനിൽ പേര് മാറ്റണം; NDA സ്ഥാനാർത്ഥി അഞ്ജലി നായർ ഇന്ന് വീണ്ടും ഹൈക്കോടതിയിലേക്ക്

കൂടാതെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും കോടതിയിൽ അറിയിക്കും. കഴിഞ്ഞദിവസം ഡിസിപിയുടെ നേതൃത്വത്തിലാണ് രഞ്ജിത്തിനെ ചോദ്യം ചെയ്തത്. ജനുവരി 30ന് ഫോർട്ട് കൊച്ചിയിലെ സിനിമ ലൊക്കേഷനിൽ വെച്ചാണ് സംഭവം നടന്നത്. നടി നൽകിയ പരാതിക്ക് പിന്നാലെ രഞ്ജിത്ത് നിരീക്ഷണത്തിലായിരുന്നു. സംഭവശേഷം യുവ നടി മാനസികമായി വല്ലാത്ത സമ്മർദ്ദത്തിൽ ആയിരുന്നു എന്നും പിന്നീട് കൗൺസിലിങ്ങിന് ശേഷമാണ് പരാതി നൽകാൻ തുനിഞ്ഞത് എന്നും അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്. മുൻപും ഒരു പരാതി രഞ്ജിത്തുമായി ബന്ധപ്പെട്ട് വന്നിരുന്നതിനാൽ വളരെ ഗുരുതരമായ സാഹചര്യമെന്ന രീതിയിലാണ് പരാതികളെ പോലീസ് പരിഗണിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ